അഖിലേന്ത്യാ വീഡിയോ ഡോക്യുമെന്ററി മത്സരത്തിൽ സുരേഷ് കിഴുത്താണിക്ക് ഒന്നാം സമ്മാനം

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നടത്തുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2019 നോടനുബന്ധിച്ച് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ വീഡിയോ ഡോക്യുമെന്ററി മത്സരത്തിൽ സുരേഷ് കിഴുത്താണി ഒന്നാം സമ്മാനം നേടി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ അപൂർവ്വ ചടങ്ങുകളെ കുറിച്ച് 'സംഗമഗ്രാമം' എന്ന ഡോക്യുമെന്ററിക്കാണ് അവാർഡ് ലഭിച്ചത്. വേറിട്ട കാഴ്ചകൾ എന്നതായിരുന്നു മത്സര വിഷയം. അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി. 25,000 രൂപയും,സർട്ടിഫിക്കറ്റും, ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്

സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്ന ‘സുജൽ’ പദ്ധതിയുമായി ജെ.സി.ഐ ഇരിങ്ങാലക്കുട

തുറവൻകാട് : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തൽ നടപ്പിലാക്കുന്ന 'സുജൽ' പദ്ധതി തുറവൻകാട് ഊക്കൻസ് മെമ്മോറിയൽ സ്കൂളിന് വാട്ടർ പ്യൂരിഫെയർ നല്കിക്കൊണ്ട് മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. യുണെറ്റഡ് നേഷൻസ് സസ്റ്റെയബിൾ ഡവലപ്പ്മെൻറ് ഗോൾസിന്റെ കീഴിൽ വരുന്ന ഈ പദ്ധതി വിവിധ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അറിയിച്ചു. പ്രോഗ്രാം ഡയറക്ടർ അജോ ജോൺ,

ഗവ. ഗേൾസ് ഹൈസ്ക്കൂളിൽ വായനാ പക്ഷാചാരണത്തിന്‍റെ സമാപനം നടന്നു

ഇരിങ്ങാലക്കുട : ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ വായനാ പക്ഷാചാരണത്തിന്‍റെ സമാപന സമ്മേളനം മുൻ എം.പി സാവിത്രി ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. രാജേഷ് തെക്കിനിയേടത്ത്, സംഗമസാഹിതി സെക്രട്ടറി അരൂൺ ഗാന്ധിഗ്രാം, രാധാകൃഷ്ണൻ വെട്ടത്ത്, ദിനേശ് എ.പി, പ്രിൻസിപ്പാൾ പ്യാരിജ എം, ടി.വി.രമണി, ഹേന കെ.ആർ എന്നിവർ സംസാരിച്ചു. അനന്യ സ്വന്തം കവിത അവതരിപ്പിച്ചു. അജ്ഞന രാജൻ, സായൂജ്യ ടി.എസ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ദിയാന

സെന്‍റ് ജോസഫ്‌സ് കോളേജിൽ ‘ഇന്ത്യയിലെ അനൗദ്യോഗിക തൊഴിലാളികളുടെ നിലനിൽപ്പ്‌ സമരങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ അന്തർദേശിയ ശിൽപശാല

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ, ഹിസ്റ്ററി, എക്കണോമിക്സ്, സോഷ്യോളജി വിഭാഗങ്ങൾ ചേർന്ന് 'ഇന്ത്യയിലെ അനൗദ്യോഗിക തൊഴിലാളികളുടെ നിലനിൽപ്പ്‌ സമരങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ അന്തർദേശിയ ശിൽപശാല സംഘടിപ്പിച്ചു. ഇതേ കോളേജിലെ എക്കണോമിക്സ് വിഭാഗത്തിലെ പൂർവ വിദ്യാർത്ഥിനിയും അമേരിക്കയിലെ വിർജിനിയയിൽ ജോർജ്മെയ്‌സൺ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി, നരവംശ ശാസ്ത്രം വിഭാഗത്തിലെ അസ്സിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മഞ്ജുഷ നായരാണ് ശിൽപശാല അവതരിപ്പിച്ചത്. കോളേജിലെ റിസേർച്ച് ബ്ലോക്കിൽ നടന്ന ശിൽപശാലയിൽ പ്രിൻസിപ്പൽ

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് : കൺസ്ട്രക്ഷൻ വർക്കിനായി 3 കോടി 47 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ പ്രൊഫ. കെ യു അരുണൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് അനുവദിക്കുന്നതിനായി 2019-20 ലെ പ്ലാൻ പ്രൊപ്പോസൽ പ്രകാരം കൺസ്ട്രക്ഷൻ വർക്കിനായി 3 കോടി 47 ലക്ഷം രൂപ അനുവദിച്ചതായി ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ യു അരുണൻ അറിയിച്ചു. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് തുടർപ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മാൻഡലിൻ കച്ചേരിക്ക് കുരുന്നുകൾ പക്കമേളം ഒരുക്കിയത് കൗതുകമായി

അവിട്ടത്തൂർ: അവിട്ടത്തൂർ അഗസ്ത്യപുരത്ത് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന മാൻഡലിൻ കച്ചേരിക്ക് ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാർത്ഥികളായ കുരുന്നുകൾ പക്കമേളം ഒരുക്കിയത് കൗതുകമായി. ആറു മുതൽ എട്ടു വയസ്സ് വരെയുള്ള എട്ടോളം വിദ്യാർഥികളാണ് പക്കമേളം ഒരുക്കിയത്. വെസ്റ്റേൺ വാദ്യോപകരണമായ മാൻഡലിനിൽ കർണാടക സംഗീതത്തിലെ കീർത്തനങ്ങളും സെമിക്ലാസിക്കൽ കീർത്തനങ്ങളുമാണ് വായിച്ചത്. സരസ്സ് കൃഷ്ണയുടെ നേതൃത്വത്തിൽ അനന്താറാം, അനന്തകൃഷ്ണ, സഞ്ജയ്, ധനിർവേദ്, ദേവസമൃത്, മനുജിത് എന്നിവർ മൃദംഗത്തിലും, വിശ്വജിത് ഗഞ്ചിറയിലും സേനാപതി ഘടത്തിലും പക്കമേളമൊരുക്കിയതിനുപുറമെ

കോഴിക്കോട് നവചേതനയുടെ നാടകം “നയാപൈസ” ഞായറാഴ്ച 6ന് ഇരിങ്ങാലക്കട കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി പ്രതിമാസ പരിപാടിയിൽ നൂറ്റൊന്നംഗ സഭയുടെ സർഗസംഗമം പരിപാടിയായ നാടകസന്ധ്യയിൽ 2018 ലെ സംസ്ഥാന നാടകോത്സവത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ അനശ്വര പ്രണയകഥകളെ കോര്‍ത്തിണക്കിയ കോഴിക്കോട് നവചേതന അവതരിപ്പിക്കുന്ന നാടകം 'നയാപൈസ' ജൂലായ് 7 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കട കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തിൽ. നര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത് നിര്‍മിച്ച നാടകത്തിലൂടെ സമകാലിക യാഥാര്‍ഥ്യങ്ങളെ വരച്ചുകാട്ടാന്‍ ശ്രമിക്കുണ്ട് നാടകത്തിൽ. 2018 ലെ സംസ്ഥാന

കുട്ടിയുടെ മരണം : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് ചൊവ്വാഴ്ച യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലമാണ് എട്ടുവയസുകാരൻ ശ്രീരാം മരിച്ചതെന്നും, സംഭവത്തിൽ നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 9 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭാരതീയ ജനത യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പ്രതിഷേധ മാർച്ച് ബി ജെ പി തൃശൂർ ജില്ലാ അധ്യക്ഷൻ എ. നാഗേഷ് ഉദ്ഘാടനം ചെയ്യും. ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ മികച്ച രീതിയിൽ നടത്തുവാനും നിയോജകമണ്ഡലം

കുട്ടംകുളം സമരത്തിന്‍റെ 73-ാം വാര്‍ഷികം സിപിഐ (എം) ജൂലൈ ആറിന് ആചരിക്കും

ഇരിങ്ങാലക്കുട : സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ആറിന് ശനിയാഴ്ച കുട്ടംകുളം സമരത്തിന്‍റെ 73-ാം വാര്‍ഷികമാചരിക്കും. എസ്എന്‍ ക്ലബ്ബ് ഹാളില്‍ പകല്‍ മൂന്നിന് 'വഴിനടക്കുന്നതിനുള്ള സമരങ്ങളും സമകാലിക കേരളവും' എന്ന സെമിനാര്‍ നടത്തും. ഡോ സുനില്‍ പി ഇളയിടം, പ്രൊഫ. കെ യു അരുണന്‍ എംഎല്‍എ, അശോകന്‍ ചരുവില്‍ എന്നിവര്‍ സംസാരിക്കും.

ഇലക്ട്രോണിക് വായനകൾ അക്ഷരത്തെറ്റുകളിലേക്കും പുതിയ മൂല്യ സംസ്ക്കാരത്തിലേക്കും വഴിമാറുന്നു – പ്രൊഫ. വി.എസ്. റെജി

ഇരിങ്ങാലക്കുട : ഇ-വായനയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് വായനകളും അക്ഷരത്തെറ്റുകളിലേക്കും പുതിയ മൂല്യ സംസ്ക്കാരത്തിലേക്കും വഴിമാറുന്നുണ്ടെന്ന് നാട്ടിക എസ് എൻ കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ. വി.എസ്. റെജി. ഇരിങ്ങാലക്കുട എസ്.എൻ.പബ്ലിക് ലൈബ്രറിയുടേയും, എസ്.എൻ.ഹയർസെക്കന്ററി സ്കൂളിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനാപക്ഷാചരണം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ വളർന്നു വന്നിട്ടുള്ള പ്രഭാഷകരും പണ്ഡിതൻമാരും വായനയിലൂടെ വളർന്നവരായിട്ടും പുതിയ തലമുറയ്ക്ക് ആ മാതൃകകൾ സ്വീകരിക്കാനാകുന്നില്ല. വായിച്ച് വളർന്നവരാണ് ലോകത്തെ നയിച്ചിട്ടുള്ളതെന്ന് എബ്രഹാം

Top