വീണ്ടും മുത്തശ്ശിയുടെ മുറ്റത്ത് : അറുപതു കഴിഞ്ഞവരുടെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച

കോണത്തുകുന്ന് : കോണത്തുകുന്ന്‍ ഗവ. യു.പി.സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന " നെല്ലിമുറ്റത്തിന്‍റെ" നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം ജൂലായ് 6 ശനിയാഴ്ച 9:30 മുതൽ 12:30 വരെ നടക്കും. ഇതിന്റെ ഭാഗമായി സംഘടനയുടെ ലോഗോ പ്രകാശനം, ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍ ഡി.വി.ഡി. പ്രകാശനം, എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ നേടിയവരെ അനുമോദിക്കല്‍, ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം. സംഗമത്തില്‍ പങ്കെടുക്കുന്ന ഏറ്റവും

നടനകൈരളിയില്‍ നടന്നുവന്ന ഇരുപത്തിനാലാമത് നവരസ ശില്‍പ്പശാല സമാപിച്ചു

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന 24-ാമത് നവരസാഭിനയ പരിശീലന പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നര്‍ത്തകീനര്‍ത്തകരും നടീനടന്മാരും അഭിനയ ഗുരു വേണുജിയുടെ കീഴില്‍ പഠിതാക്കളായെത്തി. പ്രശസ്ത യുവ ഭരതനാട്യം നര്‍ത്തകിമാരായ വിജ്‌ന രഞ്ജിത്, പ്രീതി ഭരദ്വാജ്, മേഘന കൃഷ്ണന്‍, കാവ്യാ ശ്രീധര്‍, ഗായത്രി സൂര്യനാരായണന്‍ എന്നിവർ ചെന്നൈയിൽനിന്നും മോഹിനിയാട്ടം നര്‍ത്തകി ബിന്ദു രാജേന്ദ്രൻ, ഒഡീസ്സി നര്‍ത്തകി ദിവ്യ ശര്‍മ്മ, കൂച്ചിപ്പുടി നര്‍ത്തകി സൗപര്‍ണ്ണിക നമ്പ്യാര്‍ എന്നിവരും നാടക രംഗത്ത് നിന്നും ഋതുല്‍ സിങ്

മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന് ചാരിതാര്‍ത്ഥ്യത്തിന്‍റെ നിമിഷം

മഹാപ്രളയത്തിൽ വീടും സ്വത്തും നഷ്ട്ടപെട്ട പുല്ലൂര്‍ അമ്പലനട കോളനി പ്രദേശത്തെ നാര്യാട്ടിൽ തങ്കപ്പനും ഭാര്യക്കും കെയർ ഹോം വഴി വീടുനൽകാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ഭൂമിക്ക് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഈ പദ്ധതിയിൽ നിയമപരമായി വീട് നൽകാൻ പറ്റാതെ വരുകയും, എന്നാൽ മറ്റാരേക്കാളും വീട് ലഭിക്കാൻ അർഹനായ തങ്കപ്പന് മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഔദ്യാഗിക സ്ഥലങ്ങളിൽ നിന്നും രേഖകൾ വാങ്ങിച്ചെടുക്കാൻ സഹായിക്കുകയും,ചില സ്വമനസുകളുടെ സഹായത്താൽ വീട് പണിതുനൽകാൻ കഴിഞ്ഞതിന്‍റെ

കെട്ടിട നിർമ്മാണ അനുമതി/ കെട്ടിട നമ്പർ ലഭിക്കാത്തവർക്കായി ജൂലൈ 10ന് അദാലത്ത്

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്തിൽ കെട്ടിടനിർമ്മാണ അനുമതി / കെട്ടിട നമ്പർ എന്നിവ ഇതുവരെ ലഭിക്കാത്തവർക്കായി ജൂലൈ 10ന് രാവിലെ 11 മണിക്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പഞ്ചായത്ത് അദാലത്ത് നടത്തുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ ജൂലൈ എട്ടാം തീയതി 4 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കല്ലേറ്റുംകര ലയൺസ്‌ ക്ലബ് ഇൻസ്റ്റലെഷനോടനുബന്ധിച്ച് വീൽ ചെയർ നൽകി

കല്ലേറ്റുംകര : കല്ലേറ്റുംകര ലയൺസ്‌ ക്ലബ് 318 ഡിയുടെ പി.എസ്.ടി ഇൻസ്റ്റലെഷനോടനുബന്ധിച്ചു നടന്ന സർവീസ് പ്രൊജക്റ്റിന്റെ ഉദ്‌ഘാടനം അരക്കു താഴെ സ്വാധീനം ഇല്ലാത്ത എലിസബത്തിനു വേണ്ടി വീൽ ചെയർ നൽകി ഡിസ്ട്രിക്ട് ഗവർണർ ജോർജ് മോറോലി നിർവഹിച്ചു. ഇൻസ്റ്റലേഷൻ ഓഫീസറായ അദ്ദേഹത്തിൽ നിന്നും എലിസബത്തിനു വേണ്ടി ഭർത്താവ് ജോസിന് വീൽ ചെയർ സ്വീകരിച്ചു. 2019-20 വർഷത്തെ ക്ലബ്‌ പ്രസിഡന്റായി മെൽവിൻ ആന്റണി, സെക്രട്ടറി ടി വി ലോറൻസ്, ട്രെഷറർ അരുൺ

ജൈവപച്ചക്കറി കൃഷി വിത്തിടല്‍

മുരിയാട് : മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ബാങ്ക് പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എ.എം. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളായ ടി.ബി കൃഷ്ണ കുമാര്‍, സുരേഷ് മൂത്താര്‍, ഷൈലകുമാര്‍, ജോ ഇല്ലിക്കല്‍, എ.സി ചന്ദ്രന്‍, കെ.കെ രാംദാസ്, സനിത ഷിബു എിവര്‍ പ്രസംഗിച്ചു. ടി ആര്‍ ദേവരാജന്‍ സ്വാഗതവും, ബാങ്ക് സെക്രട്ടറി

യൂത്ത് കോൺഗ്രസ് തളിയക്കോണം മേഖല കമ്മിറ്റി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തളിയക്കോണം : യൂത്ത് കോൺഗ്രസ് തളിയക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരവ്‌ 2019 ന്‍റ ഭാഗമായി വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം. ആർ ഷാജു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ, ജോയ്‌സൻ ആലുക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത്

സ്റ്റുഡൻസ് ഇൻഡക്ഷൻ പ്രോഗ്രാം ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : പഠനം ആരംഭിക്കുന്നതിനു മുൻപ് പഠിക്കുന്ന കലാലയത്തെ കുറിച്ചും അവിടുത്തെ പ്രവർത്തന രീതികളെ കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ യുജിസിയുടെ പുതിയ നിർദേശമായ സ്റ്റുഡൻസ് ഇൻഡക്ഷൻ പ്രോഗ്രാം ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു. ഒന്നാം വർഷ ബിരുദ പ്രവേശനം നേടിയ 1100 വിദ്യാർത്ഥികൾക്ക് ജൂൺ 26 മുതൽ 5 ദിവസങ്ങളിലായാണ് പ്രോഗ്രാം നടക്കുന്നത്. പാഠ്യപദ്ധതി, പാഠ്യേതര പ്രവർത്തനങ്ങൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ലിംഗനീതി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് പരിശീലനം. പ്രിൻസിപ്പൽ

ഇരിങ്ങാലക്കുട കൃഷി ഭവനിൽ ഏകദിന ഞാറ്റുവേല ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിന് സമീപത്തെ ഇരിങ്ങാലക്കുട കൃഷി ഭവനിൽ ഏകദിന ഞാറ്റുവേല ചന്ത ആരംഭിച്ചു. വിത്തുകൾ, പച്ചക്കറി തൈകൾ, തെങ്ങിൻ തൈകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, ജീവാണു വളങ്ങൾ, ഇഞ്ചി വിത്ത് തുടങ്ങിയവ ഇവിടെ വിൽപനക്കുണ്ട് . നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു ഏകദിന ഞാറ്റുവേല ചന്ത ഉദ്‌ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് അധ്യക്ഷനായിരുന്നു. കൗൺസിലർമാരായ സുജ സജീവ്കുമാർ, ധന്യ ജിജു

ഗ്രാമികയിൽ പുസ്തക പ്രകാശനം ജൂലായ് 6ന്

കുഴിക്കാട്ടുശ്ശേരി : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക പുസ്തക പ്രകാശനവും പുസ്തക പരിചയവും സംഘടിപ്പിക്കുന്നു. സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഉഷ അഷ്ടമിച്ചിറ എഴുതിയ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരം മറന്നുപോകുന്ന മനഃപാഠങ്ങൾ പ്രകാശനം 6 ശനി 4 മണിക്ക് ഗ്രാമികയിൽ നടക്കും. തൃശൂർ ഗവ. കോളെജ് പ്രിൻസിപ്പാൾ ഡോ. സി.സി. ബാബു പ്രകാശനം നിർവ്വഹിക്കും. വി.കെ. ശ്രീധരൻ അധ്യക്ഷത വഹിക്കും. താലൂക്ക്

Top