മാപ്രാണത്ത് വീട് വാടകക്ക് എടുത്ത് കഞ്ചാവ് വിതരണം: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മാപ്രാണം : കഞ്ചാവ് വിൽപ്പനക്കും വിതരണത്തിനുമായി മാപ്രാണം ജംഗ്ഷന് സമീപം ഗ്രീൻ വാലി റോഡിൽ വീട് വാടകക്ക് എടുത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്നുള്ള പരിശോധനയിൽ യുവാവിനെ പോലീസ് പിടികൂടി. ക്രൈസ്റ്റ് കോളേജിന് സമീപം ഫാ. ഡിസ്മസ് റോഡില്‍ വെച്ച് പ്രതിയായ് കൊല്ലം അഞ്ചൽ സ്വദേശി പുത്തന്‍വീട്ടില്‍ ജോജിയെ (22 ) വിൽപനക്കായി തയാറാക്കിയ ചെറുകഞ്ചാവ് പൊതികളുമായി പോലീസ് നേരെത്തെ പിടികൂടിയിരുന്നു. ആ സമയം ഒപ്പമുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ പടക്കുളം

വൃക്ഷം നടുന്നതിന് വനംവകുപ്പിന്‍റെ പ്രോത്സാഹന ധനസഹായം

ഇരിങ്ങാലക്കുട : സ്വകാര്യഭൂമിയിലെ ശോഷിച്ചുവരുന്ന തടിയുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വ്വ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കി വരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. തൈകളും എണ്ണം അനുസരിച്ച് മൂന്ന് തലങ്ങളിലായി അതായത് 50 തൈകള്‍ മുതല്‍

കന്നട ചിത്രമായ ‘തിതി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കന്നട ചിത്രമായ 'തിതി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 5 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.101 വയസ്സ് പിന്നിട്ട സെഞ്ചുറി ഗൗഡയുടെ മരണത്തോടുള്ള മൂന്ന് തലമുറകളില്‍ നിന്നുള്ള ബന്ധുക്കളുടെ പ്രതികരണങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. രാം റെഡ്‌ഡിയാണ് സംവിധായകൻ,

നടവരമ്പിൽ മൂന്ന് ദിവസത്തെ ഞാറ്റുവേലചന്ത- കാർഷികോത്സവം ആരംഭിച്ചു

നടവരമ്പ് : കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്‍റെയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ 3, 4, 5 തിയ്യതികളിൽ നടവരമ്പിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്ത കാർഷികോത്സവത്തിന്‍റെ ഉദ്ഘാടനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ.നാരായണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു. മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകൻ, മെംബർ ഡെയ്‌സി ജോസ്, വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക് കൃഷി അസി.

പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകൾ വരുന്നു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലെ എട്ടു മുതൽ പന്ത്രുവരെ ക്ലാസ് മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായി പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകൾ വരുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അഞ്ചിന് നടക്കും . സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിയ്ക്കായി കിഫ്ബി 292 കോടി രൂപ അനുവദിച്ചതിനെത്തുടർന്ന് 55086

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൃശ്ശൂർ ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഇരിങ്ങാലക്കുട ഷയാസ് ഹാളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് ഗിനിദാക്ഷൻ അധ്യക്ഷതയിൽ പി വി വീനസ്, എം കെ വാസു, കെ സി വത്സരാജ്, കെ കെ രവി, വിദ്യാസാഗർ, ഷയാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെസി വത്സരാജ്, സെക്രട്ടറി

കുട്ടി മരിച്ച സംഭവത്തിൽ ചികിത്സയിൽ അപാകതയില്ലെന്നു സഹകരണ ആശുപത്രി അധികൃതരും IMA യും

ഇരിങ്ങാലക്കുട : എട്ടു വയസുകാരനായ കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർ വിശ്വസിക്കുന്ന പോലെ ചികിത്സയിൽ ഒരു അപാകതയും വന്നിട്ടില്ലെന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി അധികൃതരും IMA യും പറയുന്നു. ഡോക്ടർ പരിശോധിച്ചപ്പോൾ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയതിനാൽ കുട്ടിയെ അഡ്മിറ്റ് ചെയ്തു ഐ.പി. ചികിത്സ ഡോക്ടർ നിർദേശിച്ചു. പക്ഷെ ആ സമയം കുട്ടിയുടെ അമ്മ കിടത്തി ചികിത്സക്ക് അനുകൂലമല്ലായിരുന്നു. രോഗത്തിന്റെ തീവ്രത മനസിലാക്കി നിർബന്ധിച്ച്‌ പറഞ്ഞപ്പോൾ അമ്മ കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ

Top