വീടുകൾ കയറി നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ചിരുന്ന 18 മുൻഗണന റേഷൻ കാർഡുകൾ കണ്ടെത്തി പിഴ ഈടാക്കി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മുരിയാട് അളഗപ്പനഗർ പഞ്ചായത്തുകളിൽ വീടുകൾ കയറി നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ചിരുന്ന പതിനെട്ട് മുൻഗണന റേഷൻ കാർഡുകൾ കണ്ടെത്തുകയും പൊതു വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവരിൽനിന്ന് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില ഈടാക്കാൻ നടപടികൾ സ്വീകരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ എസ് കമറുദ്ദീൻ റേഷൻ ഇൻസ്പെക്ടർമാരായ പി ആർ റോഷൻ ടി പി വിജയൻ എന്നിവർ ചേർന്നാണ്

എസ്.എന്‍ ടി.ടി.ഐയില്‍ 100% വിജയം നേടിയ ഡി.എഡ് ബാച്ചിന്‍റെ മെറിറ്റ് ഡേ

ഇരിങ്ങാലക്കുട : എസ്.എന്‍ ടി.ടി.ഐയിലെ 2017-19 വര്‍ഷം 100% വിജയം നേടിയ ഡി.എഡ് ബാച്ചിന്‍റെ 'മെറിറ്റ് ഡേ' യുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇരിങ്ങാലക്കുട സി.ഐ. ബിജോയ് പി.ആര്‍ നിര്‍വ്വഹിച്ചു. എസ് എന്‍ സ്‍കൂളുകളുടെ കറസ്‍പോണ്ടന്റ് മാനേജര്‍ പി.കെ.രതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സോജി വര്‍ഗ്ഗീസ് ഉപഹാരസമര്‍പ്പണം നടത്തി. പ്രിന്‍സിപ്പല്‍ എ.ബി.മൃദുല, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.ജി.സുനിത, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.മായ, എല്‍ പി ഹെഡ്മിസ്ട്രസ്സ് പി.എസ്.

ലീഗല്‍ സര്‍വ്വീസ് മെഗാ അദാലത്ത് 13ന്, ജൂലായ് അഞ്ചിന് മുമ്പായി പരാതി സമര്‍പ്പിക്കണം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ അദാലത്ത് 13ന് രാവിലെ 10.30 മുതല്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു. പരാതികളും തര്‍ക്കങ്ങളുമുള്ളവര്‍ ജൂലായ് അഞ്ചിന് മുമ്പായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ഓഫീസില്‍ പരാതി സമര്‍പ്പിക്കേണ്ടതാണ്.

മണ്മറഞ്ഞ സാഹിത്യനായകരുടെ അനുസ്മരണവും, ലഘുനാടക അവതരണങ്ങളും നടന്നു

കാട്ടുങ്ങച്ചിറ : ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറിയുടെയും, എസ് എന്‍ സ്ക്കൂള്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ പൊന്‍കുന്നം വര്‍ക്കി, പി കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, പി എന്‍ പണിക്കര്‍, ഐ വി ദാസ് എന്നിവരുടെ അനുസ്മരണം നടത്തി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി.എന്‍ കൃഷ്ണന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. എസ് എന്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ ഭരതന്‍ മാസറ്റര്‍ അധ്യക്ഷത വഹിച്ചു. ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് മായ.കെ, ടി.ഒ ബീന എന്നിവര്‍ സംസാരിച്ചു.

റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെൻട്രൽ പുതിയ റോട്ടറി വർഷത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെൻട്രൽ അറുപതോളം വയോജനങ്ങൾ താമസിക്കുന്ന 'ഹൗസ് ഓഫ് പ്രൊവിഡൻസിലെ' മുറികൾക്ക് ആവശ്യമായ എക്സ്ഹോസ്റ്റ് ഫാനുകൾ നൽകികൊണ്ട് പുതിയ റോട്ടറി വർഷത്തിന് തുടക്കം കുറിച്ചു. റോട്ടറിയുടെ 'വിൻ എ സ്‌മൈൽ' എന്ന പരിപാടിയുടെ ഭാഗമായി ഹൗസ് ഓഫ് പ്രൊവിഡൻസിസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്ടും അസിസ്റ്റന്റ് ഗവർണർ ടി പി സെബാസ്ററ്യനും ചേർന്ന് സ്ഥാപനത്തിന്റെ മാനേജർ ബ്രദർ മരിയൻ, ബ്രദർ ഗിൽബെർട്

ഗ്രാമീണ മേഖലയിലെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സബ്‌സീഡി

ഇരിങ്ങാലക്കുട : അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിപ്രകാരം 2019-20 സാമ്പത്തിക വർഷത്തേക്ക് ഗ്രാമീണ മേഖലയിലെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംരംഭകർക്ക് 35 ശതമാനം വരെ സബ്‌സീഡി ലഭിക്കും. e-portal ഓൺലൈൻ വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി തൃശൂർ ജില്ലാ ഖാദി വ്യവസായ ഓഫീസിൽ നൽകണം. ഫോൺ 04872338699

Top