പഞ്ചമിഴാവ്‌ കേളിയിൽ അലയടിച്ച് മാധവനാട്യ ഭൂമി

ഇരിങ്ങാലക്കുട : അമ്മന്നൂർ മാധവനാട്യഭൂമിയിൽ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനൊന്നാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സാവത്തിനു ആരംഭംകുറിച്ചുകൊണ്ട് അരങ്ങേറിയ പഞ്ചമിഴാവ്‌ കേളി ആസ്വാദകർക്ക് ഹരമായി. കലാമണ്ഡലം രാജീവ്, ഹരിഹരൻ, നാരായണൻ നമ്പ്യാർ, രവികുമാർ, വിനീഷ് എന്നിവർ ചേർന്നാണ് പഞ്ചമിഴാവ്‌ കേളി അവതരിപ്പിച്ചത്. അഞ്ചു മിഴാവിനൊപ്പം മൂന്നു ഇലത്താളവും , രണ്ടു വലന്തല ചെണ്ടയും കൂടിച്ചേർന്ന് നടത്തിയ കേളി ഒരു മണിക്കൂറിലേറെ നീണ്ടു. ചെമ്പടവട്ടത്തിൽ തുടങ്ങി പഞ്ചാരിക്കുറിലൂടെ കടന്ന് ഇടവെട്ടത്തിലൂടെ ഇടനിലയിൽ

ജവഹർ ബാലഭവൻ പ്രതിഭാസംഗമം

പൊറത്തിശ്ശേരി : ജവഹർ ബാലഭവന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം ഇൻസ്പെക്ടർ പി ആർ ബിജോയ് ഉദ്ഘാടനം ചെയ്തു. പി പി സത്യൻ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സുമേഷ് സാഹു പുരസ്കാര വിതരണം നടത്തി. ഗീതാ ബാബു മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണങ്ങളുടെ വിതരണം അനുഷ. വി നിർവഹിച്ചു. സന്തോഷ് കുമാർ, പുരുഷോത്തമൻ, സജീവ് കുമാർ, അവിഷ, ജോബിൻ ബാബു, അഭിനവ് കെഎസ്, അഞ്ജന പ്രേമനാഥ്, അഞ്ജലി രാമചന്ദ്രൻ,

11-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : മാധവനാട്യഭൂമിയില്‍ ജൂലായ് 1 മുതൽ 8 വരെ നടക്കുന്ന 11-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.  അമ്മന്നൂർ ഗുരുകുലം കുലപതി വേണു ജി. അധ്യക്ഷനായിരുന്നു. കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ കേരളത്തിലെ അഭിനയ മുദ്രാഭാഷ എന്ന വിഷയത്തില്‍ അമ്മന്നൂര്‍ സ്മാരക പ്രഭാഷണം നടത്തി. അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം

പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നു

ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപതിക്കു പുറകുവശത്തെ മെറീന ഹോസ്പിറ്റൽ വഴിയിൽ റോഡരികിൽ പെപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നു. നാലടി ഉയരത്തിൽവരെ വെള്ളം ഇവിടെ ഉയർന്നു പൊങ്ങുന്നുണ്ട് . ഇതുമൂലം അടുത്തിടെ റീ ടാർ ചെയ്ത റോഡരികിലെ മണ്ണ് ഒലിച്ചുപൊയി റോഡും നശിക്കുന്നു. ഇതിനുമുന്പ്പ്ഉം ഈ ഭാഗത്തു പൈപ്പ് പൊട്ടിയിട്ടുണ്ട്

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നും 6 എം പാനല്‍ ഡ്രൈവർമാരെ പിരിച്ചു വിട്ടതിനെ തുടർന്ന് ഒരു സർവീസ് മുടങ്ങി

ഇരിങ്ങാലക്കുട : കോടതി വിധിയെ തുടർന്ന് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയിൽനിന്നും 6 എം പാനല്‍ ഡ്രൈവർമാരെ പിരിച്ചു വിട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഒരു സർവീസ് മുടങ്ങി. പതിനായിരം രൂപയിലധികം കളക്ഷനുള്ള ഇരിങ്ങാലക്കുട ഗുരുവായൂർ ബോട്ട് ജെട്ടി സർവീസ് ആണ് തിങ്കളാഴ്ച മുടങ്ങിയത്. 6 പേരുടെ കുറവ് ഇരിങ്ങാലക്കുട പോലെ ചെറിയ ഡിപ്പോക്ക് കൂടുതൽ സർവീസ് മുടങ്ങാൻ സാധ്യതയുണ്ടായിരുനെങ്കിലും , ഉള്ള ഡ്രൈവർമാരെ വച്ച് സർവീസുകൾ മുടങ്ങാതെ ഓപ്പറേറ്റ് ചെയ്യുകയാണെന്ന് കെഎസ്ആര്‍ടിസി

റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ ആളെ മാല്യന്യത്തിൽനിന്നും കിട്ടിയ വിലാസം പ്രകാരം പിടികൂടി പിഴ ചുമത്തി

പുല്ലൂർ : പുല്ലൂർ ചേർപ്പുംകുന്ന്- അമ്പലനട റോഡിൽ പാടശേഖരത്തിനരികെ ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗിച്ച ഡയപ്പറുകൾ വലിച്ചെറിഞ്ഞ ആളെ മുരിയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചാക്കിൽ നിന്ന് കിട്ടിയ അഡ്രസ് പ്രകാരം കണ്ടെത്തി പിടികൂടി 5000 രൂപ പിഴ ചുമത്തി. കഴിഞ്ഞദിവസമാണ് ഡയപ്പറുകൾ വലിച്ചെറിഞ്ഞിട്ടുള്ളത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെടുകയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത് . ചാക്കിൽ നിന്നും കിട്ടിയ അഡ്രെസ്സ് പ്രകാരമാണ് മാലിന്യം വലിച്ചെറിഞ്ഞ ജോൺസൻ,

നടവരമ്പിൽ ഞാറ്റുവേല – കാർഷികോത്സവം ജൂലൈ 3, 4, 5 തീയതികളിൽ

നടവരമ്പ് : കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കാർഷിക സംസ്കൃതി പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലേക്ക് പഴമയുടെ നാട്ടറിവുകളും ശാസ്ത്രീയമായ കൃഷിരീതികളും പകർന്നു കൊടുക്കുന്നതിനു വേണ്ടി ഞാറ്റുവേല - കാർഷികോത്സവം ജൂലൈ 3, 4, 5 തീയതികളിൽ നടവരമ്പിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ സംഘടിപ്പിക്കുന്നു. കൃഷിയും ആരോഗ്യവും ശുചിത്വവും, ജീവിതശൈലിരോഗങ്ങളും, ഔഷധ തോട്ടവും, മൃഗപരിപാലനവും, ചക്കയും വിഷയങ്ങളായ

സാക്ഷരത മിഷന്‍ കോഴ്സുകള്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നുമുതൽ ആരംഭിച്ചു

കല്ലേറ്റുംകര : സാക്ഷരത മിഷന്‍റെ ഹയര്‍ സെക്കന്‍ഡറി, പത്താം ക്ലാസ് തുല്യത കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നുമുതൽ ആരംഭിച്ചു. ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഫീസ് 2200. രജിസ്ട്രേഷന്‍ ഫീസ് 300. അവസാന തീയതി ആഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ആളൂര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരകുമായി ബന്ധപ്പെടുക ഫോണ്‍: 9895565826 വെബ്സൈറ്റ് www.literacymissionkerala.org

ജൂലായ് 3ന് സെന്‍റ് തോമസ് കത്തീഡ്രലിൽ ആഘോഷിക്കുന്ന ദുക്റാനാ ഊട്ട് തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ജൂലായ് 3ന് സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ആഘോഷിക്കുന്ന ദുക്റാനാ ഊട്ട് തിരുന്നാളിന് കൊടിയേറി. രാവിലെ ദിവ്യബലിക്ക് ശേഷം നടന്ന തിരുന്നാൾ കൊടിയേറ്റത്തിന് കത്തീഡ്രൽ വികാരി റവ. ഡോ ആൻറു ആലപ്പാടൻ മുഖ്യ കാർമ്മികത്വം വഹിച്ചു. തിങ്കളാഴ്ച വൈകീട്ട് 5:30 ന് ദിവ്യബലി ലദീഞ്ഞ്, നൊവേന തിരുകർമ്മങ്ങൾക്ക് ഫാ. എബിൻ ജോസ് വാരിയത്ത് കാർമ്മികത്വം വഹിക്കും. ചൊവ്വാഴ്ച വൈകീട്ട് 5:30 ന് ദിവ്യബലി ലദീഞ്ഞ്, നൊവേന തിരുകർമ്മങ്ങൾക്ക്

മഹാത്മ യുപി സ്കൂളിൽ ‘ഗുരുസതീർത്ഥ്യ സംഗമം’ ജൂലായ്‌ 7ന്

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മ യുപി സ്കൂളിൽ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഗുരുസതീർത്ഥ്യ സംഗമം' ജൂലൈ 7 ഞായറാഴ്ച മാടമ്പ് കുഞ്ഞുകുട്ടൻ ഉദ്ഘാടനം ചെയ്യും.പൂർവ്വ വിദ്യാർത്ഥി ശിവൻ ചെരുവിൽ രചിച്ച 'ഒരു പിടി മുല്ലപ്പൂ' എന്ന ആൽബത്തിന്‍റെ സി.ഡി പ്രകാശനം ചടങ്ങിൽ ഉണ്ടായിരിക്കും.രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കുന്ന പരിപാടികളിൽ സൗഹൃദസംഗമം, വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കുമെന്നും പൂർവവിദ്യാർത്ഥികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ടിഎസ് ബൈജു,

Top