വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് ആഗസ്റ്റ് 1 മുതൽ അപേക്ഷിക്കാം

അറിയിപ്പ് : സംസ്ഥാനത്തിലെ സർവകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർത്ഥികളിൽ നിന്നും 2019-20 അധ്യയനവർഷത്തേയ്ക്കുള്ള കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിനുള്ള (ഫ്രഷ്/ റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 1 മുതൽ സമർപ്പിക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളർഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ൽ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സെപ്റ്റംബർ 30 നകം അപേക്ഷ

കോൺഗ്രസ് പ്രവർത്തകയും മുരിയാട് ഗ്രാമപഞ്ചായത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സുജാത രവീന്ദ്രൻ ബിജെപിയിൽ

മുരിയാട് : കോൺഗ്രസ് പ്രവർത്തകയും മുരിയാട് ഗ്രാമപഞ്ചായത്തിലെ 12 വാർഡിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കോന്നങ്ങത്ത് സുജാത രവീന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയും ബിജെപി നിയോജകമണ്ഡലം സെക്രട്ടറിയുമായ കവിതാ ബിജു ഷാൾ അണിയിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് സുനിൽകുമാർ ടി.എസ് മെമ്പർഷിപ്പ് നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാടൻ, അഖിലാഷ് വിശ്വനാഥൻ, മനോജ് നെല്ലിപറമ്പിൽ, കണ്ണൻ പി.കെ, മോഹനൻ കൈമാപറമ്പിൽ,

ടുണീഷ്യന്‍ ചിത്രമായ ‘മുസ്തഫ ഇസെഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : ടുണീഷ്യന്‍ ചിത്രമായ 'മുസ്തഫ ഇസെഡ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 2 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 44 കാരനായ മുസ്തഫയുടെ 24 മണിക്കൂര്‍ സമയത്തെ ജീവിതമാണ് ചിത്രം പറയുന്നത്. ഭാര്യയില്‍ നിന്നും കൗമാരക്കാരനായ മകനില്‍ നിന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ തൊഴില്‍പരമായ പ്രതിസന്ധികളും ഇയാള്‍ നേരിടേണ്ടി വരുന്നു . ടുണീഷ്യയില്‍ രൂപം കൊണ്ട മുല്ലപ്പൂ വിപ്ലവത്തിന് ശേഷം നിര്‍മ്മിച്ച ചിത്രങ്ങളില്‍

മികച്ച കർഷകരെ ആദരിക്കുന്നു, അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 5

കൊറ്റനെല്ലൂർ : ആഗസ്റ്റ് 17 ന് ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്‍റെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നു. സമ്മിശ്ര കർഷകൻ, കേര കർഷകൻ, നെൽ കർഷകൻ, യുവ കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകൻ, പട്ടികജാതി കർഷകൻ, ക്ഷീര കർഷൻ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കർഷകൻ എന്നിവയാണ് വിഭാഗങ്ങൾ. കൃഷിഭവനിൽ അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 5.

പൂതനാമോക്ഷം നങ്ങ്യാർകൂത്ത് നടനകൈരളിയിൽ ആഗസ്റ്റ് 1ന് അരങ്ങേറുന്നു

ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂർ മാധവ ചാക്യാർ സംവിധാനം നിർവ്വഹിച്ച പൂതനാമോക്ഷം നങ്ങ്യാർകൂത്ത് നടനകൈരളിയുടെ കളം രംഗവേദിയിൽ കപില വേണു ആഗസ്റ്റ് 1 ന് വൈകുന്നേരം 6 മണിക്ക് അരങ്ങേറുന്നു. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും നവരസസാധന ശിൽപ്പശാലയിൽ പങ്കെടുക്കുവാനെത്തിയിട്ടുള്ള നാട്യകലാവിദഗ്ധർ ഉൾകൊളളുന്ന സദസ്സിലാണ് പൂതനാമോക്ഷം അരങ്ങേറുക. കലാമാണ്ഡലം രാജീവ്, ഹരിഹരൻ, നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടയ്ക്കയിലും സരിത കൃഷ്ണകുമാർ താളത്തിലും പശ്ചാത്തലമേളം ഒരുക്കുന്നു

ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കെ.എ സിറാജുദീൻ (പ്രസിഡന്റ്), പി.കെ അലിസാബ്രി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കാട്ടുങ്ങച്ചിറ ജുമാമസ്‌ജിദിൽ നടന്ന ജനറൽബോഡി യോഗം മറ്റു കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. അൻസാരി (വൈസ് പ്രസിഡന്റ്) സി പി കരിം (ട്രഷറർ) , വി കെ റഹ്‍മത്തുള്ള (ജോയിൻറ് സെക്രട്ടറി), അസറുദീൻ കെ.സ്, ഡീൻ ഷഹീദ് (എക്സിക്യൂട്ടീവ് മെമ്പർമാർ) സലിം, ഷെഫീഖ്, റിയാസ്, യൂസഫ് (മെമ്പർമാർ)

കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി വഴിപാട് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യത്തിൽ കഥകളി വഴിപാടുകൾ ആരംഭിച്ചു. സർവ്വ ഐശ്വര്യങ്ങൾക്ക് ശ്രീരാമപട്ടാഭിഷേകം കഥകളി 45,000 രൂപ, ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളി 35,000 രൂപ, സന്താനലബ്ധിക്ക് സന്താനഗോപാലം കഥകളി 35,000 രൂപ, സർവ്വ സർവ്വം മംഗളമാകാൻ കിരാതം കഥകളി 35000 രൂപ, വിവാഹം നടക്കാൻ സീതാ സ്വയംവരം കഥകളി 35,000, രുക്മണി സ്വയംവരം കഥകളി 35,000 രൂപ, മൃത്യുവിനെ ജയിക്കാൻ മാർക്കണ്ഡേയ

കർക്കിടകവാവിൽ പിതൃസ്മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

എടതിരിഞ്ഞി : കർക്കിടകവാവിൽ പിതൃമോക്ഷം തേടി ബലിതർപ്പണം നടത്താൻ പുലർച്ചെ മുതൽ എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ തിരക്ക് അനുഭവപെട്ടു. പുലർച്ചെ 5 മണി മുതൽ ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ഗായത്രി സുബ്രഹ്മണ്യന്

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി വിവിധ കലാരംഗങ്ങളിലെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് കലാകാരന്മാർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2018ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരള നടനത്തിനുള്ള അവാർഡ് ഗായത്രി സുബ്രഹ്മണ്യന് ലഭിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിലെ നിവാസിയായ പെരുവെമ്പുമഠം സുബ്രഹ്മണ്യന്‍റെ ഭാര്യയാണ്. പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. ഗായത്രി സുബ്രഹ്മണ്യൻ തിരുവനന്തപുരത്താണ് ഇപ്പോൾ താമസം. മോഹിനിയാട്ടം , കേരളനടനം എന്നിവയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള നടനത്തെക്കുറിച്ചുള്ള പ്രബന്ധത്തിന്

ഈപോസ് മെഷീനുകളെത്തി, ഇനി വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകൾ

ഇരിങ്ങാലക്കുട : ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഓഗസ്റ്റ് ഒന്ന് മുതൽ മുകുന്ദപുരം, ചാലക്കുടി താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇനി ഈപോസ് മെഷിനിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യൂ പി എ ആപ്പുകൾ മുഘേന ഒരു രൂപ മുതലുള്ള പണമിടപാടുകൾ ഈപോസ് മെഷീനുകളിലൂടെ സ്വീകരിക്കും. പണമിടപാടുകൾ എളുപ്പത്തിൽ നടത്താനും, ചില്ലറക്ഷാമം പരിഹരിക്കുന്നതിനും കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനും ഇതിലൂടെ സാധിക്കും. വില്ലേജോഫീസുകൾ ഡിജിറ്റൽ ആകുന്നതോടെ ഭൂനികുതി ഉൾപ്പെടെയുള്ള എല്ലാ പണ

Top