പോലീസ് വാടക വീട്ടിലെത്തിയത് സ്പിരിറ്റ് തേടി , പക്ഷെ കിട്ടിയത് കഞ്ചാവ്

കോണത്തുക്കുന്ന് : കോണത്തുക്കുന്നിലെ വാടകവീട്ടിൽ ഡിസ്റ്റിലറി സെറ്റ് ചെയ്തു സ്പിരിറ് കച്ചവടം നടത്തുന്നതറിഞ്ഞു എത്തിച്ചേർന്ന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് 2.5 കിലോയോളം കഞ്ചാവ് ഇവിടെനിന്നും കണ്ടെടുത്തു. നടത്തിപ്പുകാരനായ അനികുമാറിനെ കഴിഞ്ഞദിവസം പിടികൂടിയെന്നറിഞ്ഞ വിവരം കിട്ടിയതോടെ കൂടെയുള്ളവർ സ്പിരിറ്റുമായി മുങ്ങുകയായിരുന്നു. ഈ വീട് വാടകക്ക് എടുത്തവരെയും, ഈ വീട്ടിൽ ഉണ്ടായിരുന്ന ആളുകളെയും,കൂടാതെ ഈ വാടക വീട്ടിലേക്ക് സ്ഥിരമായി വന്നുപോയിരുന്നവരെയും കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ എടമുട്ടം

സെന്‍റ് തോമസ് കത്തീഡ്രല്‍, ദുക്‌റാന ഊട്ടുതിരുനാള്‍ ജൂലൈ 3ന് – ഇരുപത്തി അയ്യായിരം പേര്‍ക്ക് സൗജന്യ ദുക്‌റാന നേര്‍ച്ചയൂട്ട്

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന ജൂലൈ 3 ബുധനാഴ്ച്ച ഇരിങ്ങാലക്കുട കത്തീഡ്രലില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക് സൗജന്യ ദുക്‌റാന നേര്‍ച്ചയൂട്ട് നടത്തുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ജൂണ്‍ 25-ാം തിയ്യതി ചൊവ്വാഴ്ച്ച ആരംഭിച്ചു. തിരുനാളിന്റെ തലേദിവസമായ ജുലൈ രണ്ടാം തിയ്യതി ചൊവ്വാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 5.30 ന് വിശുദ്ധകുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്,

ജലരക്ഷയ്ക്കായി സ്‌കൂളുകളിൽ ‘ബ്ലൂ ആർമി’ ജല ക്ലബ്ബുകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലസംരക്ഷണം സാദ്ധ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സംയോജിത പ്രോജക്റ്റായ 'ജലരക്ഷ-ജീവരക്ഷ'യുടെ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്താനായി സ്‌കൂളുകളിൽ ബ്ലൂ ആർമി' എന്ന ജല ക്ലബ്ബുകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ശുദ്ധജലത്തിന്‍റെ പ്രാധാന്യം ഉൾകൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് 'ബ്ലൂ ആർമി' യിലൂടെ പ്രാവർത്തികമാക്കുന്നത്. കഴിഞ്ഞ വർഷം 2018-19 ലാണ് 'ബ്ലൂ

രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടന്‍റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടന്‍റെ നാമഹേതുക തിരുനാൾ ബിഷപ്പ് ഹൗസിൽ ആഘോഷിച്ചു. തൃശൂർ എം.പി ടി എൻ പ്രതാപൻ ആശംസകൾ നേരാൻ എത്തി തുടർന്ന് കേക്ക് മുറിച്ച് നാമ ഹേതുക തിരുന്നാൾ ആഘോഷിച്ചു പൊന്നാട അണിയിക്കുകയും ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പാർലിമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത്,

ഹരിതഭവനം അവാർഡ് കോളേജ് വിദ്യാർഥികൾക്കായി നഗരസഭ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ കോളേജ് വിദ്യാർത്ഥികൾക്കായി 'ഭവന സാക്ഷരത' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ്, ഡിബേറ്റ്, മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂൺ 30 ന് മുൻപായി 9072811542  9544917361 നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിന്‍റെ പുനർനിർമ്മാണ ഉദ്ഘാടനം നടത്തി

മാപ്രാണം : കേരള സംസ്ഥാനത്തിന്‍റെ പ്രഥമ തദ്ദേശസ്വയംഭരണ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയും, പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടും കൂടിയായിരുന്ന പി.കെ.ചാത്തൻ മാസ്റ്ററുടെ സ്മരണക്കായി 3 കോടി രൂപ ചിലവിട്ട് നഗരസഭ പുനർനിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്‍റെ നിർമ്മാണ ഉദ്ഘാടനം മാപ്രാണത്ത് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലറും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ മാസ്റ്റേഴ്സ് ട്രെയിനിങ് കോഴ്സ്

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, എന്നീ വിഷയങ്ങളിൽ സ്ഥാപനങ്ങളിൽനിന്നോ, ഗുരുകുലരീതിയിലോ പഠനം പൂർത്തിയാക്കിയ 35 വയസ്സിന് താഴെയുള്ളവർക്ക് ചൊല്ലിയാട്ട പരിശീലന ക്ലാസ് (മാസ്റ്റേഴ്സ് ട്രെയിനിങ് കോഴ്സ്) ആരംഭിക്കുന്നു. ജൂലൈ 15ന് മുൻപായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ തയ്യാറാക്കി താഴെ പറയുന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 04802822031 9349023499 . വിലാസം : സെക്രട്ടറി

സ്കൂളിന്‍റെ മുന്നിലെ റോഡ് അപകടാവസ്ഥയിൽ: ഗൈഡ്സ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ നിവേദനം നല്‍കി

അവിട്ടത്തൂർ : അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകടാവസ്തയിൽ ആയ അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ സ്കൂളിന് മുന്നിലെ റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പി. ഡബ്ല്യു. ഡി. അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം സമര്‍പ്പിച്ചു. സ്കൂളിന് മുന്നിലെ റോഡിൽ അപകടങ്ങൾ ഇപ്പോൾ സ്ഥിരമാക്കുകയാണ്. അമിതവേഗവും അശാസ്ത്രീയമായ നിർമ്മാണവും അപകടങ്ങൾ കൂട്ടുന്നുമുണ്ട്. റോഡിൽ ബാരിക്കേഡുകളും വളവിൽ കണ്ണാടിയും വയ്ക്കണമെന്നും നിവേദനത്തിൽ

വായു മലിനീകരണം – പരിണിതഫലങ്ങളും പരിഹാര മാർഗങ്ങളും, സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജ് ബോട്ടണി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‍റെ സഹകരണത്തോടെ വായു മലിനീകരണം - പരിണിതഫലങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഭാരതീയർ സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫ. ഡോ. പരിമേലഴകൻ തങ്കരാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇസബെൽ അധ്യക്ഷയായിരുന്നു. പീച്ചി വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ശ്രീകുമാർ വി ബി, ഇരിങ്ങാലക്കുട

വല്ലക്കുന്നിൽ വീണ്ടും അപകടം, കാർ റോഡിൽ തലകീഴായി മറഞ്ഞു

വല്ലക്കുന്ന് : അപകടമേഖലയായ വല്ലക്കുന്ന് തൊമ്മാന ഇറക്കത്ത് വ്യാഴാഴ്ച രാത്രി പത്തരയോടെ വേഗതയിൽ വന്ന ഐ ട്വന്റി കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു റോഡിൽ തലകീഴായി മറഞ്ഞു. യാത്രക്കാരായ അഞ്ചുപേരും പരിക്കില്ലാതെ രക്ഷപെട്ടു. KL46 T 1736 എന്ന കാറാണ് അപകടത്തിൽ പെട്ടത് .വല്ലക്കുന്ന് മേഖലയിൽ പോസ്റ്റ് തകർന്നതിനാൽ വൈദ്യുതി ബന്ധം തകരാറിലായി. ഇവിടെ സംസ്ഥാനപാതയുടെ രൂപകൽപന അശാസ്ത്രിയമായതിനാലാണ് അപകടങ്ങളുടെ നിരക്ക് കൂടുന്നത്. വളവവും ഇറക്കവും, അതിനു ശേഷം വീതികുറഞ്ഞ റോഡും

Top