ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൃശ്ശൂർ പടിഞ്ഞാറേകോട്ടയിലെ ഗവ. മാനസ്സിക ആരോഗ്യ കേന്ദ്രത്തിൽ വീല്‍ ചെയറുകൾ നല്കി. സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മൂവീഷ് മുരളി, പ്രസിഡന്റ് കൃഷ്ണവേണി, സെക്രട്ടറി സൂരജ്.പി.എ, ട്രഷറർ അഞ്ജന, തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് സംഭരിച്ച തുക മാനസിക്കരോഗ്യ കേന്ദ്രം നഴ്സിംഗ് സുപ്രണ്ട് ഡോ. രേഖയ്ക്ക് കൈമാറി. മുപ്പതോളം വിദ്യാർത്ഥികൾ സേവന പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ
Day: June 30, 2019
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഹരിതപൂർവ്വം സസ്യവൽക്കരണ പരിപാടി നടന്നു
ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഹരിതപൂർവ്വം സസ്യവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. ആർ. വീണാദേവി നിർവ്വഹിച്ചു. കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയം അങ്കണത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് സൗജന്യമായി വൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. ചടങ്ങിൽ നൂറ്റൊന്നംഗസഭ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. സനൽകുമാർ ആമുഖ പ്രസംഗം നടത്തി. രേണുകാ രാജീവ് സ്വാഗതവും പ്രസന്ന ശശി നന്ദിയും
മാനസിക രോഗിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ
പുല്ലൂർ : മാനസിക രോഗിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതി പുല്ലൂർ സ്വദേശി കല്ലിങ്ങപ്പുറം സന്തോഷ് കൊല്ലത്തുള്ള ബന്ധുവഴി ശ്രീലങ്കക്ക് കടക്കാനായി ശ്രമിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ പ്രതി വടി ഉപയോഗിച്ച് ചേർപ്പൻകുന്ന് സ്വദേശി പാട്ടാളി ബാബുവിനെ (45 ) മർദ്ദിക്കുകയായിരുന്നു. കാലൊടിഞ്ഞ് തൂങ്ങി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കോമയിലായിരുന്ന ബാബു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം
കല്ലേറ്റുംകരയിൽ വാഹനാപകടം
കല്ലേറ്റുംകര : കല്ലേറ്റുംകര പഞ്ചായത്ത് ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടി സംസ്ഥാനപാതയിൽ ഓൾട്ടോ കാറും മിനി വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾട്ടോ കാറും പാൽ കയറ്റിവന്ന മിനിയും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു, മിനി വാൻ അപകടത്തിൽ മറിഞ്ഞു. ഇതിനിടയിൽ ബൈക്ക് പെടുകയായിരുന്നു.
പി കേശവദേവ്, പൊൻകുന്നം വർക്കി അനുസ്മരണം: ജൂലൈ 1ന് മതമൈത്രി നിലയത്തിൽ
ഇരിങ്ങാലക്കുട : അക്ഷരലോകത്തെ നിറദീപങ്ങളായി ജ്വലിച്ചുനിന്ന പ്രശസ്ത എഴുത്തുകാരായ പി എൻ പണിക്കർ, പി കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, ഐ വി ദാസ് എന്നിവരെ എസ്. എൻ ഹൈസ്കൂൾ വിദ്യാർഥികൾ അനുസ്മരിക്കുന്നു. വായനപക്ഷാചരണത്തിന്റെ ഭാഗമായി എസ്.എൻ പബ്ലിക്ക് ലൈബ്രറി, എസ്.എൻ സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ജൂലൈ ഒന്നിന് രണ്ടു മണിക്ക് കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ നടക്കുന്ന യോഗം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൃഷ്ണൻകുട്ടി