വല്ലക്കുന്നിൽ വീണ്ടും അപകടം, കാർ റോഡിൽ തലകീഴായി മറഞ്ഞു

വല്ലക്കുന്ന് : അപകടമേഖലയായ വല്ലക്കുന്ന് തൊമ്മാന ഇറക്കത്ത് വ്യാഴാഴ്ച രാത്രി പത്തരയോടെ വേഗതയിൽ വന്ന ഐ ട്വന്റി കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു റോഡിൽ തലകീഴായി മറഞ്ഞു. യാത്രക്കാരായ അഞ്ചുപേരും പരിക്കില്ലാതെ രക്ഷപെട്ടു. KL46 T 1736 എന്ന കാറാണ് അപകടത്തിൽ പെട്ടത് .വല്ലക്കുന്ന് മേഖലയിൽ പോസ്റ്റ് തകർന്നതിനാൽ വൈദ്യുതി ബന്ധം തകരാറിലായി. ഇവിടെ സംസ്ഥാനപാതയുടെ രൂപകൽപന അശാസ്ത്രിയമായതിനാലാണ് അപകടങ്ങളുടെ നിരക്ക് കൂടുന്നത്. വളവവും ഇറക്കവും, അതിനു ശേഷം വീതികുറഞ്ഞ റോഡും

ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 15 -ാം ജന്മദിനാഘോഷവും സ്നേഹ ഭവനങ്ങളുടെ താക്കോൽദാനവും ജൂലൈ രണ്ടിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജൂനിയർ ചേംബർ ഇന്‍റർനാഷണലിന്‍റെ പതിനഞ്ചാം ജന്മദിനാഘോഷവും സ്നേഹ ഭവനങ്ങളുടെ താക്കോൽദാനവും ജെ.സി.ഐ നാഷണൽ പ്രസിഡന്‍റ് ഷിരിഷ്‌ ഡൂണ്ടുവിനു സ്വീകരണവും ജൂലൈ രണ്ടിന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐ.ടി.യു ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ.സോൺ പ്രസിഡന്റ് രജനീഷ് അവിയാൻ, ഗ്ലോബൽ ലീഗൽ കൗൺസിൽ അംഗം അഡ്വ. രാകേഷ് ശർമ്മ, ദേശീയ സോൺ നേതാക്കൾ എന്നിവർ പങ്കെടുക്കും. വൈകിട്ട്

സ്പാനിഷ് ചിത്രമായ ‘സണ്‍ഡേയ്‌സ് ഇല്‍ നെസ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 68-ാമത് ബെര്‍ലിന്‍ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സ്പാനിഷ് ചിത്രമായ 'സണ്‍ഡേയ്‌സ് ഇല്‍ നെസ്സ്'' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 28 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം, എട്ട് വയസ്സുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ച മാതാവിനെ തേടി മകള്‍ എത്തുന്നു. കാടിനുള്ളിലെ തന്‍റെ വീട്ടില്‍ തന്നോടൊപ്പം പത്ത് ദിവസം ചിലവഴിക്കണമെന്ന ആവശ്യം മകള്‍

വിദേശ മലയാളിയെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി അരകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ഇരിങ്ങാലക്കുട പോലീസ് സാഹസികമായി പിടികൂടി

ഇരിങ്ങാലക്കുട : വിദേശ മലയാളിയെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി അരകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. തെക്കൻ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയിൽ ബെഞ്ചമിൻ മകൻ ഷാരോണിനെയാണ് ( 29 വയസ്സ്) റൂറൽ എസ്.പി. വിജയകുമാരന്റെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസ്, ഇൻസ്പെക്ടർ പി.ആർ. ബിജോയ് എന്നിവരുടെ സംഘം പിടികൂടിയത്. 2018 ഡിസംബറിൽ ഫെസ് ബുക്ക് വഴി പരിചയപ്പെട്ട് വിദേശമലയാളിയെ കോയമ്പത്തൂർക്ക്

മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയം നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്ക് ഉള്ള ബിരുദാനന്ത ബിരുദക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം ജൂൺ 29 ശനിയാഴ്ച രാവിലെ ഒമ്പതിന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 21-ാം വാര്‍ഷികം നടത്തി

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 21-ാം വാര്‍ഷികം 'അരങ്ങ് 2019 ' വിവിധ പരിപാടികളോട്കൂടി നടത്തി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രതി സുരേഷ്, സി.ഡി.എസ് വൈസ് പ്രസിഡണ്ട് ലീന ഉണ്ണികൃഷ്ണന്‍ എന്നവരുടെ നേതൃത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും, വര്‍ണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന സമ്മേളനം പഞ്ചായത്ത്പ്രസിഡന്‍റ് സന്ധ്യ നൈസന്‍റെ അധ്യക്ഷതയില്‍ ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിർവഹിച്ചു. കുസുമം ജോസഫ് മുഖ്യപ്രസംഗം നടത്തി. ജില്ലാ

സൈബർ കുറ്റകൃത്യങ്ങൾ : വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

വെള്ളാനി : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവതലമുറയെ ബോധവൽക്കരിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ അവരെ പങ്കാളിയാക്കുന്നതിനും വെള്ളാനി സെന്‍റ് ഡൊമനിക് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. തൃശ്ശൂർ ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ വിപിൻ എം.എസ് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു, രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി

ടൗൺ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്‍റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് നടന്നു

ഇരിങ്ങാലക്കുട : ടൗൺ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ വച്ച് ലഹരിവിരുദ്ധ ക്ലാസ് നടന്നു, ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സി കെ ഉഷ അധ്യക്ഷത വഹിച്ചു. ദേവസ്വം വിജിലൻസ് ഓഫീസർ ആർ കെ ജയരാജൻ ക്ലാസ് അവതരണം നടത്തി. ചടങ്ങിൽ കെ കെ ചന്ദ്രശേഖരൻ, നളിനി ബാലകൃഷ്ണൻ, ഐ ബാലഗോപാൽ, റെജുല രത്നാകരൻ

ഭാരതീയ വിദ്യാഭവനിൽ മെറിറ്റ് ഡേ നടന്നു

നടവരമ്പ് : ഇക്കഴിഞ്ഞ സിബിഎസ്ഇ പ്ലസ് ടു /പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കാൻ ഭാരതീയ വിദ്യാഭവനിൽ മെറിറ്റ് ഡേ നടന്നു. വിദ്യാലയത്തിൽ നടന്ന സമാദരണ ചടങ്ങ് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി സുരേന്ദ്രൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, അക്കാദമിക്ക് അഡ്വൈസർ ബിജു ഗീവർഗ്ഗീസ്‌, പ്രിൻസിപ്പൽ പ്രസന്നകുമാരി പി, വൈസ് പ്രിൻസിപ്പൽ അംബിക മേനോൻ, പിടിഎ സെക്രട്ടറി ആന്റണി,

എടക്കുളം എസ്.എൻ.ജി.എസ്.എസ്. എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി

എടക്കുളം : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. പ്രധാനാധ്യാപിക പി.ഡി. സുധ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും തുടർന്ന് മൂന്ന് നാല് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു ചെയ്തു.

Top