കരുവന്നൂർ എട്ടുമന സ്വദേശി ദുബായിൽ അന്തരിച്ചു

കരുവന്നൂർ : എട്ടുമന കരുവന്നൂർ കളപ്പുരയിൽ പരേതനായ പ്രഭാകരൻ മകൻ സന്തോഷ് (52) ദുബായിൽ വച്ച് ചൊവാഴ്ച നിര്യാതനായി. ഭാര്യ ബിന്ദു. മക്കൾ ആര്യ, അഗ്‌ന. അമ്മ സുഭദ്ര, സംസകാരം പിന്നിട്.

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണം

ഇരിങ്ങാലക്കുട : ജൂണ്‍ 26 ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ്ബ്, ബോയ്സ് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായി ലഹരി വിരുദ്ധദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവിലെ 9:30ന് ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് പ്രചരണ റാലി ആരംഭിക്കും. 10:30ന് ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാചരണ ചടങ്ങ് തൃശൂര്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച്

ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് സർവീസുകൾ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കമ്മ്യൂണിറ്റി പ്രൊജക്റ്റ് സർവീസുകളുടെ ഉദ്ഘാടവും നടത്തി, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്, സെക്രട്ടറി വി മധുസൂദനൻ ട്രഷറർ ജോൺ കെ വി എന്നിവർ ചുമതലയേറ്റു. ഡിസ്ട്രിക്ട് ഗവർണർ നോമിനി രാജശേഖരൻ ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദീകരണം പ്രസിഡണ്ട് നടത്തി ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യുപി സ്കൂൾ ദത്തെടുക്കുന്നു, പുത്തൻവേലിക്കരയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഭവനം താക്കോൽ

വധശ്രമം : പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും

ഇരിങ്ങാലക്കുട : അയൽവാസിയെ തല്ലിയത് സംബന്ധിച്ച് പോലീസിൽ വിവരം നൽകിയ വിരോധത്താൽ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടു ഏഴുവർഷം തടവും എഴുപതിനായിരം രൂപ പിഴയും അടയ്ക്കുന്നതിന് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ശിക്ഷ വിധിച്ചു. നാട്ടിക ലക്ഷംവീട് കോളനിയിലെ മുഹമ്മദാലിയും കുടുംബത്തെയും അയൽവാസികളെയും അക്രമിച്ച കേസിലാണ് പ്രതികളായ നാട്ടിക എ.കെ.ജി. കോളനിയിലെ വട്ടേക്കാട്ട് വീട്ടിൽ ശരത്(44), മണ്ണാംപറമ്പിൽ ചന്ദ്രൻ(48), കൺപുറത്ത്

തൊഴിൽ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം പണം മാത്രമാകരുതെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ

ഇരിങ്ങാലക്കുട : തൊഴിൽ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം പണം മാത്രമാകരുത്. അഭിരുചിക്കൊത്ത തൊഴിൽ ആസ്വദിച്ചു ചെയ്യുമ്പോൾ മാത്രമേ ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു എന്ന് കേരള കലാ മണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രഥമ ബാച്ചിന്റെ കോഴ്സ് കംപ്ലീഷൻ സെറിമണിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭത്തിൽ ലഭിക്കുന്ന ചെറിയ ജോലികളിൽ ഒതുങ്ങിപ്പോകാതെ കഴിവുള്ള വിദ്യാർത്ഥികൾ സ്ഥിരോത്സാഹത്തിലൂടെ ഉന്നത തൊഴിൽ മേഖലകളിൽ എത്തിച്ചേർന്നു

ഇരിങ്ങാലക്കുട സേവാഭാരതിയുടെ 11-ാം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ഇരിങ്ങാലക്കുട സേവാഭാരതിയുടെ 11-ാം വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ഐ കെ ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ കൈമാപറമ്പിൽ, കെ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), പി കെ ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി), ലിബിൻ രാജ് ടി ആർ, നളിൻ ബാബു എസ് മേനോൻ (സെക്രട്ടറി), കെ ആർ സുബ്രമണ്യൻ (ട്രഷറർ), പി കെ ഭാസ്കരൻ, വി. മോഹൻദാസ് ( രക്ഷാധികാരികൾ) .

Top