ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പച്ചക്കറിത്തൈ വിതരണം നടത്തി

ചേലൂർ : ചേലൂർകാവ് റെസിഡന്സ് അസോസിയേഷന് നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പച്ചക്കറിത്തൈ വിതരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് ജീവിതശൈലി രോഗങ്ങളും മഴക്കാല രോഗങ്ങളും എന്ന വിഷയങ്ങളിൽ ക്ലാസ്സെടുത്തു സംസാരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ശശി വെട്ടത്ത് അധ്യക്ഷനായിരുന്നു. അംഗങ്ങൾക്ക് പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ശ്യാമള ജനാർദ്ദനൻ സ്വാഗതവും രഘു കരുമാത്ര നന്ദിയും പറഞ്ഞു

പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രീ സ്കൂൾ വിദ്യാർഥികൾക്കായി കെട്ടിടം നൽകി

കാട്ടൂർ : കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പുതു ജീവൻ നൽകുന്നതിനായി അവിടുത്തെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രീ സ്കൂൾ വിദ്യാർഥികൾക്കായി നൽകിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയ പ്രകാശ് നിർവഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് രമേശ് ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ

ജൈവ പഴം പച്ചക്കറി വിൽപ്പനയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരിൽ ജൈവ പഴം പച്ചക്കറി വിൽപ്പനയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി . ഇരിങ്ങാലക്കുട ഇൻസ്പെക്ടർ പി. ആർ. ബിജോയിയുടെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ സുബിന്തിന്‍റെ നേതൃത്വത്തിൽ  ഷാഡോ പോലീസ് സംഘമാണ് പിടികൂടിയത്. മുത്തിരുത്തിപ്പറമ്പിൽ നാരായണൻ മകൻ രമേശാണ് പിടിയിലായത്. മനോജ് എ കെ , അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

ഗവ. ഗേൾസ് സ്കൂളിൽ വായനവാരാഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വായനവാരാഘോഷം ഉദ്ഘാടനം സാഹിത്യകാരൻ രാജേഷ് തെക്കിനിയേടത്ത് നിർവഹിച്ചു. നഗരസഭാ കൗൺസിലർ സോണിയാ ഗിരി അധ്യക്ഷയായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളായ അപർണ്ണ പി യു, പി എൻ പണിക്കർ അനുസ്മരണവും, മിത്ര സുനിൽ, അശ്വതി കൃഷ്ണ എന്നിവർ വായനക്കുറിപ്പ് അവതരണവും, ഹൃദ്യാ രമേശൻ കവിത ആലാപനവും നടത്തി. അധ്യാപകരായ രമണി, ഹേന, ഡാലി ഡേവിഡ് എന്നിവർ

ശ്രീനാരായണ ക്ലബ്ബിന്‍റെ വാർഷിക ആഘോഷങ്ങൾ നടന്നു

ഇരിങ്ങാലക്കുട : ശ്രീനാരായണ ക്ലബ്ബിന്‍റെ വാർഷിക പൊതുയോഗം കാട്ടിക്കുളം ഭരതൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈ പി സഹദേവൻ അധ്യക്ഷത വഹിച്ചു. കെ.കെ സുകുമാരൻ, പി ആർ രാജഗോപാൽ, കെ എസ് രമണൻ ഇ.ജി ഗോപാൽ, സുധാ ഭരതൻ, ബിന്ദു ഷാജി എന്നിവർ സംസാരിച്ചു. 73 വയസ്സിനു മുകളിലുള്ള ക്ലബ്ബ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു വിവിധ വിഷയങ്ങളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

കത്തീഡ്രല്‍ ഇടവക 40-ാം കാരുണ്യ ഭവനം വള്ളിയമ്മക്ക് സമ്മാനിച്ച് മതസൗഹാര്‍ദ്ദത്തിന് മാതൃകയായി

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടതിന്‍റെ 40-ാം വാര്‍ഷികം, റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 40 കാരുണ്യഭവനങ്ങള്‍ പണിത് പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. കാരുണ്യ ഭവനങ്ങളുടെ ആദ്യഘട്ടത്തില്‍ 20 വീടുകളും രണ്ടാംഘട്ടത്തില്‍ 20 വീടുകളും പണിത് നല്‍കി. നാല്‍പതാമത്തെ കാരുണ്യഭവനത്തിന്റെ താക്കോല്‍ കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, കാട്ടുങ്ങച്ചിറയില്‍ പോലീസ് സ്റ്റേഷന് സമീപം പ്രളയത്തില്‍ വീട് നാമാവശേഷമായ തോട്ടപ്പിള്ളി വള്ളിയമ്മക്ക് നല്‍കി മതസൗഹാര്‍ദ്ദത്തിന്

11-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ’കുലശേഖര വിദൂഷക നാട്യോത്സവം’ ജൂലായ് 1 മുതൽ 8 വരെ അമ്മന്നൂർ ഗുരുകുലത്തിൽ

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന 11-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ 'കുലശേഖര വിദൂഷക നാട്യോത്സവം' ജൂലായ് ഒന്നുമുതൽ എട്ടുവരെ ദിവസവും വൈകിട്ട് 6:30 ന് മാധവനാട്യഭൂമിയിൽ നടക്കും. കൂടിയാട്ട മഹോത്സവത്തിന്‍റെ ഭാഗമായി പഞ്ച മിഴാവ് കേളി, ഗുരു അമ്മന്നൂർ അനുസ്മരണം, തപൽ സംവരണം, സുഭദ്രാധനഞ്ജയം കൂടിയാട്ടങ്ങൾ, സെമിനാറുകൾ എന്നിവ ഉണ്ടാകും.

വിദ്യാഭ്യാസ അവാർഡ് വിതരണവും വായനാപക്ഷാചരണവും നടത്തി

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്തും പഞ്ചായത്ത് വായനശാലയും സംയുക്തമായി വായനാ പക്ഷാചരണവും പ്ലസ്ടു, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്ക് അവാര്‍ഡ്ദാനവും നടത്തി. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ വായന പക്ഷാചരണ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസണ്‍ അധ്യക്ഷയായി. വൈസ്

വായനാ പക്ഷാചരണം : അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി രചനാ മത്സരങ്ങൾ

ഇരിങ്ങാലക്കുട : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു.പി. വിദ്യാർത്ഥികൾക്ക് കഥ, കവിത എന്നീ ഇനങ്ങളിലും ഹൈസ്കൂൾ - ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നീ ഇനങ്ങളിലുമാണ് മത്സരം' ആസ്വാദനക്കുറിപ്പിനുള്ള കൃതി: പി.കേശവദേവിന്റെ 'ഓടയിൽ നിന്ന് ' എന്ന നോവലാണ്. ഉപജില്ലയിലെ അധ്യാപകർ കമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' എന്ന കാവ്യത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പാണ് മത്സരത്തിനയക്കേണ്ടത്.

Top