പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രത്തിൽ നാലമ്പല തീത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി

പായമ്മൽ : ജൂലായ് 17 മുതൽ ആഗസ്റ് 16 വരെയുള്ള നാലമ്പല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രത്തിൽ തുടങ്ങി. ഇതിന്റെ ആദ്യപടിയായി ഒരുലക്ഷം തീത്ഥാടകർക്ക് മഴനന്നയാതെ വരി നിന്ന് ദർശന സൗകര്യമുള്ള പന്തലിന്‍റെ പണികൾ ക്ഷേത്രത്തിൽ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം എൺപത്തിനായിരം പേർക്കുള്ള പന്തലായിരുന്നു ഒരുക്കിയിരുന്നത്. ഈ വർഷം തീർത്ഥാടന തിരക്ക് വർധിക്കുമെന്ന് കണക്കുകൂട്ടലിലാണ് ദേവസ്വം അധികൃതർ. അതിനാൽ നിലവിൽ അൻപതിലധികം ബസ്സുകൾ പാർക്ക് ചെയ്യാനുള്ള ടൈൽവിരിച്ച

മുകുന്ദപുരം താലൂക്ക്തല വനിതാ വായനാമത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക്തല വനിതാ വായനാമത്സരം മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വക്കേറ്റ് അജയകുമാർ സംസാരിച്ചു. വനിതാ വായനമത്സരത്തിൽ ഒന്നാം സ്ഥാനം ഇന്ദുകല രാമനാഥും രണ്ടാം സ്ഥാനം സോണിയ ഗിരിയും മൂന്നാം സ്ഥാനം ശ്രീജ സുരേഷും കരസ്ഥമാക്കി

താഷ്ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ വായനക്കൂട്ടം

പട്ടേപ്പാടം : താഷ്ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വനിതാ വായനക്കൂട്ടം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആമിന അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. വി.വി.തിലകൻ സംസാരിച്ചു. വനിതാ വേദി കൺവീനർ ശാന്താ രാമകൃഷ്ണൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിൽ വനിതാ വായനാ മത്സരത്തിന്റെ ഭാഗമായി നടത്തിയ ലൈബ്രറി തല

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പും എസ്.എസ്.എൽ.സി അവാർഡും നൽകി

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്നും വിരമിക്കുന്ന കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി തങ്കമ്മ ഡേവിസിനു കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട ഐ ടി യു ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പീറ്റർ ജോസഫ് അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കാരസ്ഥമാക്കിയ

ലഹരി വിമുക്ത സമൂഹത്തിനായി ജൂൺ 26ന് സൈക്കിൾ റാലിയുമായി വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിമോചന സന്ദേശവുമായി മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾ അണിനിരക്കുന്നു. ജൂൺ 26ന് നടത്തപ്പെടുന്ന സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ മറ്റു സ്കൂളിലെ എട്ടു മുതൽ പ്ളസ് ടു ക്ളാസുകളിലെ വിദ്യാർഥികൾക്കും അവസരമുണ്ട്. രാവിലെ എട്ടരയ്ക്ക് സ്കൂൾ അങ്കണത്തിൽ ആരംഭിക്കുന്ന റാലി ഇരിങ്ങാലക്കുട മുൻസിപ്പൽ ഗ്രൗണ്ടിൽ സമാപിക്കുന്നു. രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല, ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് റെയിൻകോട്ട് സൗജന്യമായി ലഭിക്കുന്നതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ 3

ദുക്റാന തിരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജൂലായ് 3ന് നടക്കുന്ന ദുക്റാന തിരുന്നാളിന്‍റെ സപ്ലിമെന്റ് പ്രകാശനം കത്തീഡ്രൽ വികാരി ഫാ. ആന്റൂ ആലപ്പാടൻ നിർവഹിച്ചു. കൈകാരൻ ആന്റൂ ആലേങ്ങാടൻ, അസ്സി.വികാരിമാരായ ജീഫിൻ കൈതാരത്ത്, ചാക്കോ കാട്ടുറമ്പിൽ, സപ്ലിമെന്റ് കൺവീനർ & പബ്ലിസിറ്റി കൺവീനർ ജോസ് മാമ്പിള്ളി, തോമസ് തൊകലത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Top