വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ പത്താം ക്ലാസ്സിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെയും അതിനു പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ജീവിതത്തിലെ എല്ലാ തലങ്ങളിലും ഈ വിജയം തുടരണം എന്ന് അരുണൻ മാസ്റ്റർ വിജയിച്ച വിദ്ധാർത്ഥികളോട് പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ

എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ സമിതിയുടെ നേതൃത്വത്തിൽ ‘മികവ് 2019’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് "മികവ് 2019" സംഘടിപ്പിച്ചു. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി. മനു പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം കെ.പി ലക്ഷ്മി പ്രിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി ഡോ. റിഷി സുമൻ പങ്കെടുത്തു. എ.ബി.വി.പി തൃശ്ശൂർ ജില്ലാ സമിതി അംഗം ടി.യു ശ്രീമോൻ സ്വാഗതവും, എ.ബി.വി.പി ഇരിങ്ങാലക്കുട

തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി എൻഎസ്എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി ഇരിങ്ങാലക്കുട നാഷണൽ എച്ച്എസ്എസിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ മാതൃകയായി. ഏറെ മഴ ലഭിക്കുവാൻ സാധ്യതയുള്ള തിരുവാതിര ഞാറ്റുവേലയിൽ തെങ്ങിന് തടം ഒരുക്കിയാൽ ജലക്ഷാമം പരിഹരിക്കുവാൻ സാധിക്കും എന്ന തിരിച്ചറിവിലാണ് വിദ്യാർത്ഥികൾ ഇതിനായി മുന്നിട്ടിറങ്ങിയത്. പഴമക്കാർ തെങ്ങിന് തടം ഒരുക്കുന്നതുമൂലം പെയ്തിറങ്ങുന്ന മഴ തെങ്ങിൻ തടത്തിൽ തടഞ്ഞുനിർത്തുകയും അവ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭജലത്തിന്റെ തോത് ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് തെങ്ങിന്

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികളായി ഷാജന്‍ ചക്കാലക്കല്‍ (പ്രസിഡണ്ട്), ജോണ്‍സന്‍ അവറാന്‍ (വൈസ്.പ്രസിഡണ്ട്), സുരേഷ് കോവിലകം (സെക്രട്ടറി), ടി.എ ജോണ്‍ (ജോ. സെക്രട്ടറി), നളിന്‍ ബാബു എസ്. മേനോന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 28-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോസഫ് ജോണ്‍ നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട വെസ്റ്റ്

തൊഴുത്ത്, ആട്ടിൻകൂട്, കമ്പോസ്റ്റ്, കോഴികൂട്, കിണർ, സോക്ക്പിറ്റ് എന്നിവ നിർമ്മിച്ച് നൽകുന്നു

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി തിരഞ്ഞെടുക്കുന്ന ദുർബല വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളായ വ്യക്തികൾക്ക് തൊഴുത്ത്, ആട്ടിൻകൂട്, കമ്പോസ്റ്റ്, കോഴികൂട്, കിണർ, സോക്ക്പിറ്റ് എന്നിവ നിർമ്മിച്ച് നൽകുന്നതാണ്. വേളൂക്കര പഞ്ചായത്തിലെ ഗുണഭോക്താക്കൾ തൊഴിലുറപ്പ് ഓഫീസിൽ ജൂലൈ ഒന്നിന് മുമ്പ് ബന്ധപ്പെടണം എന്ന് അധികൃതർ അറിയിച്ചു.

റോഡരികിലെ അനധികൃത ബസ് പാർക്കിംഗ് അപകടസാധ്യത വർധിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പാട്ടമാളി റോഡിൽ നിന്ന് കാട്ടൂർ റോഡിലേക്കു കയറുന്ന ജംഗ്‌ഷന് സമീപം ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾ നിരനിരയായി പാർക്കു ചെയ്യുന്നത് ഈ മേഖലയിലെ ഇട റോഡുകളിൽ നിന്ന് വരുന്ന വാഹങ്ങളുടെ കാഴ്ച മറിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പാട്ടമാളി റോഡിൽ നിന്ന് മെയിൻ റോഡിലേക്കു കടക്കുക ഇപ്പോൾ ഒരു ഭാഗ്യപരീക്ഷണമാണ് പ്രതേകിച്ചു ഇരുചക്ര വാഹനങ്ങൾക്ക്. വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും അടുത്തെത്തിയതിനു ശേഷമാവും കണ്ണിൽ പെടുക. ബസുകളുടെ

ഞായറാഴ്ച രാവിലെ 7:30 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം

ഇരിങ്ങാലക്കുട : ജൂൺ 23 ഞായറാഴ്ച തൃശ്ശൂർ ജില്ലയിൽ രാവിലെ 7:30 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. പുതിയ 220 കെ.വി. മാലാപറമ്പ് ഫീഡർ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി മാടക്കത്തറ 400 കെ.വി. സബ്സ്റ്റേഷനിൽ പണി നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ.

Top