ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന യോഗ പരിശീലന സംഘത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ യോഗ പ്രദർശനവും ഉണ്ടായി. ഗണിതാദ്ധ്യാപകൻ ജി സതീഷ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. സ്കൂളിൽ യോഗ പരിശീലിപ്പിക്കുന്ന യോഗാചാര്യൻ ഷിബുവിനെയും യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിച്ചു . അദ്ധ്യാപകരായ രഘു പി, മിനി സി, എന്നിവർ നേതൃത്വം നൽകി.

നഗരസഭ കൗൺസിലർമാർക്കും ജീവനക്കാർക്കുമായി യോഗസെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 ന് നഗരസഭ കൗൺസിൽ ഹാളിൽ മുനിസിപ്പൽ കൗൺസിലർമാർക്കും ജീവനക്കാർക്കുമായി യോഗസെമിനാർ സംഘടിപ്പിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ വെച്ച് വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ നായർ യോഗ സെമിനാർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല ശശി ആശംസയർപ്പിച്ചു. ശാന്തിനികേതൻ പബ്ലിക്ക് സ്ക്കൂളിലെ യോഗാദ്ധ്വാപിക ശരണ്യ. കെ. ആർ. വിഷയാവതരണവും

ഡിഗ്രി സീറ്റ് ഒഴിവുകൾ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിവയറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം, ബി.ബി.എ, ബി.എസ്.സി മൈക്രോ ബൈയോളജി, ബി.എസ്.സി ബയോ കെമിസ്ട്രി, ബി.എ. മൾട്ടിമീഡിയ എന്നി ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യം ഉള്ളവർ താണിശ്ശേരിയിലെ കോളേജ് ഓഫീസിലോ, ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിന് സമീപത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ് എന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9846730721

Top