രാമായണം കഥയിലെ ബാലകാണ്ഡവുമായി കൂടൽമാണിക്യം കൂത്തമ്പലത്തിൽ 28 ദിവസത്തെ ചാക്യാർകൂത്ത് വെള്ളിയാഴ്ച ആരംഭിക്കും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ 28 ദിവസം നീണ്ടു നിൽക്കുന്ന ചാക്യാർകൂത്ത് വെള്ളിയാഴ്ച ആരംഭിക്കും. രാമായണം കഥയിലെ ബാലകാണ്ഡം ആണ് ഇക്കൊല്ലം അമ്മന്നൂർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ എന്നിവർ അവതരിപ്പിക്കുന്നത്. കലാമണ്ഡലം നാരായണൻ നമ്പ്യാർ മിഴാവും, ഡോ. അപർണ്ണ നങ്ങ്യാർ ഇന്ദിരാ നമ്പ്യാർ എന്നിവർ താളവും കൈകാര്യം ചെയ്യും. കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വൈകിട്ട് അഞ്ചിന് ദിവസേന കൂത്ത് ആരംഭിക്കും.

പുസ്തക പ്രദര്‍ശനം വില്‍പ്പനയും 22 മുതൽ 25 വരെ കല്ലേറ്റുംകരയിൽ

കല്ലേറ്റുംകര : ആളൂര്‍ ഗ്രാമപഞ്ചായത്ത് വായനശാലയുടെ ആഭിമുഖ്യത്തിൽ 22,23,24,25 തിയ്യതികളില്‍ പഞ്ചയാത്ത് കുടുംബശ്രീ ഹാളില്‍ പുസ്തക പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു. പ്രമുഖ പ്രസാധകരുടെ പുസ്തകകങ്ങള്‍ സൗജന്യ നിരക്കില്‍ ഇവിടെ ലഭിക്കുന്നതാണ് സ്ഥാപനങ്ങള്‍ക്കും വ്യകതികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുതാവുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു

കെ.എസ്.ആർ.ടി.സി. ഡിപ്പോയോടുള്ള അവഗണനയ്ക്കെതിരെ മൈ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയോടുള്ള അവഗണനയ്ക്കെതിരെയും ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നും നിറുത്തലാക്കിയ ദീർഘദൂര ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് മൈ ഇരിങ്ങാലക്കുട ചാരിറ്റി & സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎ കെ.യു. അരുണൻ മാസ്റ്റർ എന്നിവർക്ക് നിവേദനം നൽകി. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. പൂർണ്ണ ഡിപ്പോ ആക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അസോസിയേഷൻ പ്രസിഡണ്ട് ഹരിനാഥ്, സെക്രട്ടറി സിജോ പള്ളൻ, സുമേഷ്

പ്രദീപ് സോമസുന്ദരത്തിന്‍റെ 23ന് ഇരിങ്ങാലക്കുടയില്‍ നടക്കേണ്ട പരിപാടി ജൂലൈ 21ലേക്ക് മാറ്റി

ഇരിങ്ങാലക്കുട : മേരി ആവാസ് സുനോ അഖിലേന്ത്യാ സംഗീത മത്സരത്തിലൂടെ പ്രശസ്തനായ ഗായകന്‍ പ്രദീപ് സോമസുന്ദരം ജൂലൈ 21ന് ഇരിങ്ങാലക്കുടയില്‍ പാടുന്നു. ആദ്യം ജൂൺ 23 ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഗീത സായാഹ്നം ഉദ്ദേശിച്ചിരുന്നത്. ഈ പ്രോഗ്രാമിന് കീബോർഡ് വായിക്കേണ്ടിയിരുന്ന പി.ഡി. ഫ്രാൻസിസ് ഇന്നുച്ചയ്ക്ക് മരണമടഞ്ഞത് കൊണ്ടാണ് പരിപാടി മാറ്റി വെക്കേണ്ടി വന്നത്. ജൂലൈ 21ന് ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ പരിപാടി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഗീത സംവിധായകന്‍ പ്രതാപ്

Top