നടവരമ്പ് ഗവ. എൽ.പി. സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി

നടവരമ്പ് : നടവരമ്പ് ഗവ. എൽ.പി. സ്കൂളിലെ വായനാ പക്ഷാചരണം, സാഹിത്യകാരനും മുൻ വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുമായ ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.ആർ. ജയസൂനം അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ഡെയ്സി ജോസ് വായനാദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് സി.പി. സജി നടവരമ്പ് ഹൈസ്ക്കൂൾ പൂർവ്വ അധ്യാപകൻ കൂടിയായ ബാലകൃഷ്ണൻ അഞ്ചത്തിനെ പൊന്നാടചാർത്തി സ്നേഹോപഹാരം സമർപ്പിച്ചു. ചടങ്ങിൽ മാതൃസമിതി പ്രസിഡണ്ട് സിനില അനൂപ്,

കൊറിയൻ ചിത്രമായ ‘ബേണിംഗ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ കൊറിയൻ ചിത്രമായ 'ബേണിംഗ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 21 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. യുവ എഴുത്തുകാരനായ ലീജോംഗ് നീണ്ട കാലയളവിന് ശേഷം സ്കൂൾ കാലഘട്ടത്തിലെ സഹപാഠിയും കൂട്ടുകാരിയുമായ ഷിൻഹെയ്മയെ കണ്ടുമുട്ടുന്നു. പിന്നീട് ആഫ്രിക്കയിലേക്ക് യാത്രയാകുന്ന ഹെയ്മ, തന്റെ വീടുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്വങ്ങൾ സുഹൃത്തിനെ

വായനാപക്ഷാചരണം ഇരിങ്ങാലക്കുട ഉപജില്ലാ ഉദ്ഘാടനം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂളിൽ

എടതിരിഞ്ഞി : വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല വായനാപക്ഷാചരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂളിൽ പ്രമുഖ നാടക പ്രവർത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവി ബക്കർ മേത്തല മുഖ്യാതിഥിയായിരുന്നു. വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, ഖാദർ പട്ടേപ്പാടം, സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ, പ്രിൻസിപ്പൽ

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനാ വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനാ വാരത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരൻ പ്രതാപ് സിങ്ങ് നിർവ്വഹിച്ചു. പാഠപുസ്തകങ്ങൾ വായിക്കുന്നതിനപ്പുറത്ത് വായനയ്ക്കായി സമയം കണ്ടെത്തണമെന്നും വായനാദിനത്തിൽ മാത്രം വായനയെ ഒതുക്കാതെ നിരന്തരം വായിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. എസ്. എൻ. ഇ. എസ് ചെയർമാൻ കെ. ആർ. നാരായണൻ, സെക്രട്ടറി എ. കെ. ബിജോയ്, എം. കെ അശോകൻ , മാനേജർ ഡോ. ടി.കെ. ഉണ്ണി കൃ ഷണൻ പ്രിൻസിപ്പൽ പി.

Top