കാട്ടൂർ കലാസദനത്തിന്‍റെ നേതൃത്വത്തിൽ അനുമോദന സദസ്സും പരിസ്ഥിതി സെമിനാറും നടന്നു

കാട്ടൂർ : കാട്ടൂർ കലാസദനത്തിന്‍റെ  നേതൃത്വത്തിൽ അനുമോദന സദസ്സും പരിസ്ഥിതി സെമിനാറും നടന്നു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന പരിപാടി കേരള കലാമണ്ഡലം വൈസ്ചാൻസിലർ ഡോ: ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വി.എൻ. കൃഷ്ണൻകുട്ടി ഈ വർഷത്തെ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ച് സംസാരിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ടി.കെ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കലാസദനം സെക്രട്ടറി കാട്ടൂർ രാമചന്ദ്രൻ, ടി.കെ.നാരായണനെ ഉപഹാരം നൽകി ആദരിച്ചു. കെ.എം.ഇബ്രാഹിം,

പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ നടന്നു. കേരള കലാമണ്ഡലം സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ടി കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. കല വെറും ഒരു പഠനം മാത്രമാക്കാതെ അതിന്റെ വേരുകൾ തേടി പോകണമെന്നും, അത് ലോകത്തെയും മനുഷ്യമനസുകളെയും വിശാലമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഇത്തരം ശില്പശാലകളിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം എന്നും

എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് എക്സലൻസി അവാർഡ്

എടതിരിഞ്ഞി : സംസ്ഥാനത്തെ സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സഹകാര്യം മാസികയുടെ എക്സലൻസി അവാർഡ് എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി മണി, സെക്രട്ടറി സി കെ സുരേഷ് ബാബു, എന്നിവർ ജി.സി.ഡി.എ ചെയർമാൻ അഡ്വക്കേറ്റ് വി സലീമിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി അംഗങ്ങളും, പി സി വിശ്വനാഥൻ, സിൽവസ്റ്റർ ഫെർണാണ്ടസ് എന്നിവരും പങ്കെടുത്തു

ഗ്രാമികയിൽ ഗിരീഷ് കർണാട് അനുസ്മരണം സംഘടിപ്പിച്ചു

കുഴിക്കാട്ടുശ്ശേരി : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഗിരീഷ് കർണാട് അനുസ്മരണം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകയും കലാനിരൂപകയുമായ രേണു രാമനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമിക ഫിലിം സൊസൈറ്റിയും നാടക് മാള മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷതവഹിച്ചു. ഡോ. വടക്കേടത്ത് പത്മനാഭൻ, എം.ബിജു എന്നിവർ സംസാരിച്ചു. സുജൻ പൂപ്പത്തി സ്വാഗതവും വി.ആർ. മനപ്രസാദ് നന്ദിയും പറഞ്ഞു. തുടർന്നു് ഗിരീഷ് കർണാട് സംവിധാനം ചെയ്ത് അഭിനയിച്ച ക്ലാസ്സിക് ചലച്ചിത്രം

ഗവ: ഗേൾസ് ഹൈസ്ക്കൂളിൽ വിദ്യാത്ഥിനികൾക്ക് അധ്യാപകരുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട  : ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്ക്കൂളിൽ എല്ലാ വിദ്യാത്ഥിനികൾക്കും അധ്യാപകരുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സോണിയ ഗിരി നിർവഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പ്യാരിജ അധ്യക്ഷത വഹിച്ചു. ഹെസ്ക്കൂൾ എച്ച്.എം. ടി.വി.രമണി, വി.എച്ച്. എസ് ഇ പ്രിൻസിപ്പാൾ ഹേ ന കെ.ആർ, പി.ടി.എ.വൈസ് പ്രസിഡന്റ് ഷഫീക്ക്, പി.ടി.എ.അംഗങ്ങളായ ജയ ശ്രീ, റാഫേൽ ടോണി, ശാലിനി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എസ്. അബദുൾ

എൻ.കെ. ഹരിച്ചന്ദ്രനും അഡ്വ. കെ.ജി. അജയകുമാറിനും ലൈബ്രറി കൗൺസിൽ അംഗീകാരം

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ മികച്ച ലൈബ്രേറിയനായി പുത്തൻച്ചിറ ഗ്രാമീണ വായനശാലയിലെ എൻ.കെ. ഹരിച്ചന്ദ്രനും, മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറി പ്രവർത്തകനായി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി. അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള പുരസ്കാരങ്ങൾ ജൂൺ 19 ന് രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനച്ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.

Top