കൂടൽമാണിക്യം ദേവസ്വം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കും : ദേവസ്വം മന്ത്രി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രി കടകംമ്പിളളി സുരേന്ദ്രൻ. ദേവസ്വം ഓഫീസ് സന്ദർശിച്ച മന്ത്രി ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പിന്റെ ധന സഹായത്തോടെ കിറ്റ്കോ നിർവ്വഹണ ഏജൻസിയായി പണിതീർത്ത കൊട്ടിലാക്കൽപറമ്പിൽ പണിത വിശ്രമ മന്ദിരങ്ങൾക്ക് കെട്ടിട നമ്പർ നഗരസഭയിൽനിന്നും ലഭിക്കാത്തതിനാൽ ഇലക്ട്രിക് കണക്ഷൻ കിട്ടാത്തതുമൂലം ഉപയോഗിക്കാനാകുന്നില്ല എന്ന് ദേവസ്വം ഭാരവാഹികൾ മന്ത്രിയോട് വിശദികരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന

അജൈവ മാലിന്യ സംഭരണ കേന്ദ്രം മുരിയാട് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു

മുരിയാട് : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2017 -18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് പഞ്ചായത്തിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പണി പൂർത്തിയാക്കിയ അജൈവ മാലിന്യ സംഭരണ കേന്ദ്രം ബ്ലോക്ക് പ്രസിഡന്റ് വി.എ മനോജ് കുമാർ തുറന്നു കൊടുത്തു സംസ്ഥാനത്തിൽ ആദ്യമായി പ്ലാസ്റ്റിക്ക് ഷ്രഡിങ് യൂണിറ്റ് സ്ഥാപിച്ച ഇരിങ്ങാലക്കുട ബ്ലോക്കിന് ഹരിത ബ്ലോക്ക് എന്ന ലക്ഷ്യത്തിലേക്ക് സഹായകരമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി മുരിയാട് പറപ്പൂക്കര പഞ്ചായത്തുകളിൽ ഈ സൗകര്യം ഒരുക്കുന്നതിന് കഴിഞ്ഞു. മുരിയാട്എ

കലയുടെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ ചിലർ നിർണ്ണയിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് – മന്ത്രി കടകംപിള്ളി സുരേന്ദ്രൻ

ഇരിങ്ങാലക്കുട : കലയുടെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ ചിലർ നിർണ്ണയിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. തൃശ്ശൂർ ജില്ലാ കലാ- സാംസ്കാരിക പ്രവർത്തക വിവിധോദ്ദേശ്യ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സമൂഹത്തിൽ കലയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുകയും, വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാനും കഴിയണം. അപ്പോഴെ ജനാധിപത്യം സാർത്ഥകമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പദ്മശ്രീ പെരുവനം കുട്ടൻ

നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി

ഇരിങ്ങാലക്കുട : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് എം.പി. ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കെ എസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു വിശിഷ്ടാതിഥിയായി. സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ,വി പി ആർ

ദൃഷ്ടി പദ്ധതി നിർത്തലാക്കരുത് – ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റി

ഇരിങ്ങാലക്കുട : ആയിരക്കണക്കിന് കുട്ടികൾക്ക് കാഴ്ചയുടെ വെളിച്ചം എത്തിച്ച ദൃഷ്ടി പദ്ധതി നിർത്തലാക്കരുതെന്നു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയിൽ പദ്ധതി ഈ വര്ഷം പൂർണമായും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എ.വി.എം. ഗവ. ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുട, രാമവർമ ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലായി നടത്തി വന്നിരിന്ന ഈ പദ്ധതിമുഖേന കഴിഞ്ഞ വർഷം 26 വിദ്യാലയങ്ങളിൽ എല്ലാ കുട്ടികളുടെയും കാഴ്ച്ച

തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ പച്ചതുരുത്ത് വനവൽക്കരണ സെമിനാർ

ഇരിങ്ങാലക്കുട : തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ പച്ചതുരുത്ത് വനവൽക്കരണ സെമിനാർ മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജെസ്റ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. ഗിൽഡാസ് ,സി .ഫെമി, സി. നിമിഷ, സി.ജിത, സി.അനശ്വര, അധ്യാപകരായ ജോസ്ഫൈൻ ജോയ്, ഷെറിൻ ചാക്കോ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി സന്ദേശം നല്‍കി സൈക്കിള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പരിസ്ഥിതിദിനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന പതിവുരീതിയില്‍ മാറ്റംവരുത്തി പുത്തന്‍ചിറ ഗവ. എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വസ്തുക്കളുടെ പുനരുപയോഗ സന്ദേശത്തിടൊപ്പം പരിസ്ഥിതി സന്ദേശവും നല്‍കി സൈക്കിള്‍ സമ്മാനിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ തവനീഷ് പ്രവർത്തകർ മാതൃകയായി. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ്മയാണ് 'തവനീഷ്'. പുത്തന്‍ചിറ ഗവ. എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളായ സഹല്‍, കാര്‍ത്തികേയന്‍, അഭിറാം എന്നിവർക്കാണ് സൈക്കിൾ സമ്മാനിച്ചത്. തനിഷിലെ പ്രവർത്തകരായ അലൂക്, ജബീബ്, ബിനോയ് എന്നിവരാണ്

Top