പ്രിൻസ് രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാലയും, കിഷോർകുമാർ, സൈഗാൾ അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ഞായറാഴ്ച തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു. കേരള കലാമണ്ഡലം ഡീംഡ് സർവകലാശാല വൈസ് ചാൻസിലർ ഡോ. ടി.കെ. നാരായണൻ രാവിലെ 9:30ന് ഉദ്ഘാടനം നിർവഹിക്കും. സംഗീത ശില്പശാലയിൽ രജിസ്റ്റർ ചെയ്ത സംഗീത വിദ്യാർഥികൾക്കായി രാവിലെ 10 മുതൽ 4 വരെ

ഗ്രാമികയിൽ ഗിരീഷ് കർണാട് അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഞായറാഴ്ച

കുഴിക്കാട്ടുശ്ശേരി : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ 16 ഞായറാഴ്ച പ്രമുഖ ചലച്ചിത്ര നാടക പ്രവർത്തകൻ ഗിരീഷ് കർണാട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 5 മണിക്ക് മാധ്യമ പ്രവർത്തകയും നാടക പ്രവർത്തകയുമായ രേണു രാമനാഥ് ഗിരീഷ് കർണാട് അനുസ്മരണ പ്രഭാക്ഷണം നടത്തും. തുടർന്ന് ഗിരീഷ് കർണാട് സംവിധാനം ചെയ്ത പ്രശസ്ത കന്നട ചലച്ചിത്രം വംശവൃക്ഷ പ്രദർശിപ്പിക്കും. മികച്ച സംവിധാനത്തിനുള്ള ദേശീയ പുരസ്കാരവും -മികച്ച ചിത്രമടക്കം 5 സംസ്ഥാന പുരസ്കാരങ്ങളും ഈ സിനിമക്ക് ലഭിച്ചിട്ടുണ്ട്.

ക്ലീൻ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്ത പ്രവർത്തനങ്ങൾ മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചു

മുരിയാട് : മുരിയാട് പഞ്ചായത്തിൽ ക്ലീൻ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം ഹരിതകർമസേന അംഗങ്ങൾക്ക് ഉന്ത് വണ്ടികൾ നൽകികൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അജിതരാജൻ, പഞ്ചായത്ത് സെക്രട്ടറി സജീവ്, അസിസ്റ്റന്റ് സെക്രട്ടറി എം ശാലിനി പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് തൊകലത്ത്, മോളി ജേക്കബ് ,ശാന്ത മോഹൻദാസ് കവിത ബിജു, സരിത സുരേഷ്, സിന്ധു നാരായണൻകുട്ടി ,ഗ്രാമസേവകൻ അൽജോ

രക്തദാന ദിനാചരണം: ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാട്ടുങ്ങച്ചിറ : ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട് എസ് എൻ സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി എസ് എൻ ടി ടി ഐ യിലെ അദ്ധ്യാപക വിദ്യാർത്ഥികൾ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. രണ്ടാം വർഷ അദ്ധ്യാപക വിദ്യാർത്ഥിനി ആരതി.എം.പി., അഭിലാഷ് എന്നിവർ ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പൽ മൃദുല.എ.ബി, ജിനോ.ടി.ജി എന്നിവർ സംസാരിച്ചു

രക്തദാന മഹത്വത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട : ലോക രക്തദാന ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കൂട ഗവ: ഗേൾസ് ഹൈസ്കൂളിൽ രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ച് ക്ലാസ്സ് നടത്തി. ഡോക്ടർ ജയപ്രകാശ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എസ്. അബദുൾ ഹഖ് അധ്യക്ഷത വഹിച്ചൂ എ.ഐ സാബിറ സ്വാഗതവും കുമാരി നിർജര നന്ദിയും രേഖപ്പെടുത്തി

നിയുക്ത ചാലക്കുടി എം. പി ബെന്നി ബഹനാൻ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ സന്ദർശിച്ചു

ഇരിങ്ങാലക്കുട : നിയുക്ത എം.പി ബെന്നി ബഹനാൻ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസിലെത്തി തിരഞ്ഞെടുപ്പിലെ വിജയത്തിനു ബിഷപ്പ് മാർ പോളി കണ്ണൂക്കാടനോട് നന്ദി രേഖപെടുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്‌സനോടൊപ്പമായിരുന്നു അദ്ദേഹം രൂപത കാര്യാലയത്തിൽ എത്തിയത്. ഡി സി സി സെക്രട്ടറിമാരായ എം. എസ് അനിൽകുമാർ, കെ കെ ശോഭനൻ, സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് ടി.വി ചാർളി, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, മണ്ഡലം പ്രസിഡന്റ് ജോസഫ്

പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

കല്ലേറ്റുംകര : യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വൈകിട്ട് മൂന്നുമണിക്ക് തൃശ്ശൂരിൽ നിന്നുള്ള വേണാട് എക്സ്പ്രസ് കഴിഞ്ഞാൽ വൈകിട്ട് ആറുമണിക്ക് പാസഞ്ചർ ട്രെയിനിനു മാത്രമേ ഇരിങ്ങാലക്കുടയിൽ നിലവിൽ സ്റ്റോപ്പുള്ള. അതുപോലെ രാവിലെ 7:50 കഴിഞ്ഞാൽ എറണാകുളം ഭാഗത്തേക്ക് പത്തുമണിക്ക് മാത്രമേ ഇരിങ്ങാലക്കുടയിൽ നിന്നും ട്രെയിൻ ഉള്ളൂ. ഇത്തരമൊരു ആവശ്യം കഴിഞ്ഞ അഞ്ചു വർഷമായി യാത്രക്കാർ സ്ഥിരമായി ആവശ്യപ്പെടുന്നതാണ്.

പി.കെ. പ്രസന്നൻ എസ് എൻ ഡി പി യോഗം കൗൺസിലർ

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം കൗൺസിലറായി പി കെ പ്രസന്നനെ തിരഞ്ഞെടുത്തു. സംസ്ഥാനതലത്തിൽ 15 കൗൺസിലർമാരാണ് എസ് എൻ ഡി പി യോഗത്തിനുള്ളത്. കഴിഞ്ഞ 11 വർഷമായി എസ് എൻ ഡി പി മുകുന്ദപുരം താലൂക്ക് യൂണിയൻ സെക്രെട്ടറിയാണ്. എസ് എൻ ട്രസ്റ്റ് ആർ.ഡി.സി ട്രഷറർ, നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിന്റെ ലോക്കൽ മാനേജർ, ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂൾ വൈസ് പ്രസിഡന്റ്, ഇരിങ്ങാലക്കുട എസ്

Top