പൊറത്തിശ്ശേരിയിൽ സാമൂഹ്യവിരുദ്ധർ വീട്ടിൽകിടന്ന കാർ തല്ലിത്തകർത്തു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മേഖലയിൽ കഞ്ചാവ് മാഫിയയുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യമേറുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കണ്ടാരൻതറ മൈതാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന റിട്ടയർ അദ്ധ്യാപികയായ ലക്ഷമിടീച്ചറുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ സാമുഹ്യ വിരുദ്ധർ തല്ലിതകർത്തു. പുലർച്ചെ 3 മണിക്ക് ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ കരിന്തേ മുൻ വശത്തേയും സൈഡിലേയും ചില്ലുകൾ തകർത്തനിലയിൽ നിലയിൽ വീട്ടുകാർ കണ്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിച്ചു. പോലിസ്

ഗിരീഷ് കർണാട് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വംശവൃക്ഷ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഗിരീഷ് കർണാട് സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'വംശവൃക്ഷ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 14 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. എസ്.എൽ ബൈരയുടെ നോവലിനെ ആസ്പദമാക്കി 1971 ൽ ഗിരീഷ് കർണാടും ബി.വി.കാരന്തും ചേർന്ന് സംവിധാനം ചെയ്ത ചിത്രം മികച്ച സംവിധായകർക്കുള്ള ദേശീയ പുരസ്കാരവും കർണാടക സർക്കാറിന്റെ ആറ് അവാർഡുകളും നേടിയിരുന്നു. കാർത്യായനി എന്ന വിധവയായ യുവതിയുടെ

എഞ്ചിനീയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലും

ഇരിങ്ങാലക്കുട : KEAM ഗവണ്മെന്റ് മെറിറ്റ് എഞ്ചിനീയറിംഗ് അഡ്മിഷനുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ലഭ്യമാണ്. ജൂൺ 13 മുതൽ ഇതിനുള്ള സൗകര്യം കോളേജിൽ ഒരുക്കിയിട്ടുണ്ട്. സമയം : രാവിലെ 9:30 മുതൽ - 4 വരെ . കൂടുതൽ വിവരങ്ങൾക്ക് 04802821755 9074892397 എന്ന നമ്പറിൽ ബന്ധപ്പെടുക

കാർട്ടൂൺ വിവാദം : ലളിതകലാ അക്കാദമി നടപടി പിൻവലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : ക്രൈസ്തവരെയും മത പ്രതീകങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂണിന് പുരസ്ക്കാരം പ്രഖ്യാപിച്ച കേരള ലളിതകലാ അക്കാദമി നടപടി പിൻവലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് ചിലർ നടത്തുന്ന സഭാവഹേളനത്തിന് സർക്കാർ ഒരിക്കലും കൂട്ടുനിൽക്കരുത്. വിശ്വാസികൾക്കുണ്ടായ വേദനയിൽ ലളിത കലാ അക്കാദമി ഖേദം പ്രകടിപ്പിച്ച് തെറ്റ് തിരുത്തണമെന്ന് മാർ കണ്ണൂക്കാടൻ ആവശ്യപ്പെട്ടു

സൗജന്യ കാർഷിക വൈദ്യുതി ആനുകൂല്യങ്ങൾക്കായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം

വെള്ളാങ്ങല്ലൂർ : സർക്കാർ നിർദ്ദേശപ്രകാരം സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്ന കർഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് വെള്ളാങ്ങല്ലൂർ, വേളൂക്കര, പൂമംഗലം, പടിയൂർ, പുത്തൻചിറ തുടങ്ങിയ കൃഷിഭവൻ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾ 2019ജൂൺ മാസം 31 ന് മുൻപായി ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കൃഷിസ്ഥലത്തിന്റെ കൈവകാശ സർട്ടിഫിക്കറ്റ് വൈദ്യുതി കൺസ്യൂമർ കാർഡ് / നമ്പർ, അവസാനം ലഭിച്ച വൈദ്യുതി ബില്ല് എന്നിവ സഹിതം അതാത് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് വെള്ളാങ്ങല്ലൂർ

പ്രതിഭാ സംഗമത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി രാജീവ്‌ ഗാന്ധി എഡ്യൂക്കേഷണൽ & കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'പ്രതിഭാ സംഗമം 2019' നടത്തി.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കൾച്ചറൽ ഫോറം രക്ഷാധികാരി കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൻ യോഗം ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡണ്ട് ടി.വി. ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, സന്തോഷ്

സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിപ്പ ബോധവത്കരണ ക്ലാസ്

കാട്ടുങ്ങച്ചിറ : ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവല്ക്കരണ ക്ലാസ് നടത്തി. എസ് എന്‍ ടി ടി ഐ അധ്യാപകനായ ജിനോ.ടി.ജി ക്സാസ്സ് നയിച്ചു. ബാലവേദി പ്രസിഡന്റ് ഗൗരി.കെ.പവനന്‍, സെക്രട്ടറി ലക്ഷ്മി.കെ.പി, മായ.കെ, ലൈബ്രേറിയന്‍ മഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു

ഓണത്തിനൊരു മുറം പച്ചക്കറി : ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

കടുപ്പശ്ശേരി : ഓണത്തിനൊരു മുറം പച്ചക്കറി വേളൂക്കര ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു, വൈസ് പ്രസിഡന്റ് കെ.ടി.പീറ്റർ, ബ്ലോക്ക് മെമ്പർ വിജയലക്ഷമി വിനയചന്ദ്രൻ, ഗീതാമനോജ്, വാർഡ് മെമ്പർമാരായ ജയശ്രീ അനിൽകുമാർ, ടി.എസ്.സുരേഷ്, ഡെയ്സി ജോസ്, ആമിന അബ്ദുൾ ഖാദർ, ഉജിത സുരേഷ്, മേരി ലാസർ, ഷീജ ഉണ്ണികൃഷണൻ, വി.എച്ച്. വിജീഷ്, കാർഷിക വികസന സമിതി അംഗങ്ങളായ

Top