ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികൾ തൃശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് വീല്‍ചെയറുകൾ നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൃശ്ശൂർ പടിഞ്ഞാറേകോട്ടയിലെ ഗവ. മാനസ്സിക ആരോഗ്യ കേന്ദ്രത്തിൽ വീല്‍ ചെയറുകൾ നല്‍കി. സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മൂവീഷ് മുരളി, പ്രസിഡന്റ് കൃഷ്ണവേണി, സെക്രട്ടറി സൂരജ്.പി.എ, ട്രഷറർ അഞ്ജന, തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് സംഭരിച്ച തുക മാനസിക്കരോഗ്യ കേന്ദ്രം നഴ്സിംഗ് സുപ്രണ്ട് ഡോ. രേഖയ്ക്ക് കൈമാറി. മുപ്പതോളം വിദ്യാർത്ഥികൾ സേവന പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഹരിതപൂർവ്വം സസ്യവൽക്കരണ പരിപാടി നടന്നു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഹരിതപൂർവ്വം സസ്യവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. ആർ. വീണാദേവി നിർവ്വഹിച്ചു. കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയം അങ്കണത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് സൗജന്യമായി വൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. ചടങ്ങിൽ നൂറ്റൊന്നംഗസഭ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. സനൽകുമാർ ആമുഖ പ്രസംഗം നടത്തി. രേണുകാ രാജീവ് സ്വാഗതവും പ്രസന്ന ശശി നന്ദിയും

മാനസിക രോഗിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ

പുല്ലൂർ : മാനസിക രോഗിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതി പുല്ലൂർ സ്വദേശി കല്ലിങ്ങപ്പുറം സന്തോഷ് കൊല്ലത്തുള്ള ബന്ധുവഴി ശ്രീലങ്കക്ക് കടക്കാനായി ശ്രമിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ പ്രതി വടി ഉപയോഗിച്ച് ചേർപ്പൻകുന്ന് സ്വദേശി പാട്ടാളി ബാബുവിനെ (45 ) മർദ്ദിക്കുകയായിരുന്നു. കാലൊടിഞ്ഞ് തൂങ്ങി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കോമയിലായിരുന്ന ബാബു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം

കല്ലേറ്റുംകരയിൽ വാഹനാപകടം

കല്ലേറ്റുംകര : കല്ലേറ്റുംകര പഞ്ചായത്ത് ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടി സംസ്ഥാനപാതയിൽ ഓൾട്ടോ കാറും മിനി വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾട്ടോ കാറും പാൽ കയറ്റിവന്ന മിനിയും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു, മിനി വാൻ അപകടത്തിൽ മറിഞ്ഞു. ഇതിനിടയിൽ ബൈക്ക് പെടുകയായിരുന്നു.

പി കേശവദേവ്, പൊൻകുന്നം വർക്കി അനുസ്മരണം: ജൂലൈ 1ന് മതമൈത്രി നിലയത്തിൽ

ഇരിങ്ങാലക്കുട : അക്ഷരലോകത്തെ നിറദീപങ്ങളായി ജ്വലിച്ചുനിന്ന പ്രശസ്ത എഴുത്തുകാരായ പി എൻ പണിക്കർ, പി കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, ഐ വി ദാസ് എന്നിവരെ എസ്. എൻ ഹൈസ്കൂൾ വിദ്യാർഥികൾ അനുസ്മരിക്കുന്നു. വായനപക്ഷാചരണത്തിന്‍റെ ഭാഗമായി എസ്.എൻ പബ്ലിക്ക് ലൈബ്രറി, എസ്.എൻ സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ജൂലൈ ഒന്നിന് രണ്ടു മണിക്ക് കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ നടക്കുന്ന യോഗം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൃഷ്ണൻകുട്ടി

‘റെട്രോസ്‌ 2019 ‘ എക്സിബിഷന്‍റെ ജൂലൈ 3ന് പാരിഷ്ഹാളിൽ – ടൈറ്റിൽ പ്രകാശനം നടത്തി

ഇരിങ്ങാലക്കുട : കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ ജൂലൈ 3ന് ഊട്ടു തിരുന്നാളിനോടനുബന്ധിച്ചു പാരിഷ്ഹാളിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന കലാസൃഷ്ടികളുടെ എക്സിബിഷൻ 'റെട്രോസ്‌ 2019 ' ' ടൈറ്റിൽ പ്രകാശനം ' രൂപത ബിഷപ്പ് മാർ. പോളി കണ്ണൂക്കാടൻ നിർവഹിച്ചു. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കെയർഹോം പദ്ധതി പ്രകാരം മഹാപ്രളയത്തിൽ വീട് നഷ്ടപെട്ടവർക്കായി കാറളം സർവ്വീസ് സഹകരണ ബാങ്ക് പണിതു നൽകുന്ന 7-ാമത് വീടിന്‍റെ താക്കോൽ കൈമാറി

കാറളം : സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്ത സംരംഭമായ കെയർ ഹോം പദ്ധതി പ്രകാരം മഹാപ്രളയത്തിൽ വീട് നഷ്ടപെട്ടവർക്കായി കാറളം സർവ്വീസ് സഹകരണ ബാങ്ക് പണിതു നൽകുന്ന 7-ാമത് വീട് പുത്തൻപുര സന്തോഷിന് താക്കോൽ ദാനകർമ്മം ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ. ഉദയപ്രകാശ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ വി. കെ. ഭാസ്‍കരൻ അധ്യക്ഷനായിരുന്നു . ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷംല അസീസ്

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ഡയാലിസിസ് 2020 പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരാലംബരും, നിര്‍ദ്ധനരുമായ ഡയാലിസിസ് രോഗികള്‍ക്കായി സംഘടിപ്പിക്കുന്ന ഡയാലിസിസ് 2020 പദ്ധതി ആരംഭിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോസഫ് ജോണ്‍ നിര്‍വ്വഹിച്ചു. ആദരണ സമ്മേളനം സിനിമാതാരം ടി.വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജോയിന്റ് കാബിനറ്റ് സെക്രട്ടറി

വായനയിലലിഞ്ഞു വർത്തമാനം – സാഹിത്യ സംവാദ സദസ്സ് നടത്തി

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി ക്ലബ് അംഗങ്ങൾ മതിലകം കരിപ്പറമ്പ് വായനശാല സന്ദർശിച്ചു സാഹിത്യ സംവാദ സദസ്സ് നടത്തി. വായനപക്ഷാചരണത്തിന്‍റെ ഭാഗമായി നടന്ന ഈ സംവാദം കവിയും നാടകകൃത്തും അവതാരകനുമായ യു കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിന്‍റെ വായനാനുഭവങ്ങൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചു. പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു വായന വർത്തമാനവും നടന്നു. അക്ഷര അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി ജി

സിവിൽ സ്റ്റേഷൻ റോഡിനു സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു: ഒഴിവായത് വന്‍ദുരന്തം

പൊറത്തിശ്ശേരി : സിവിൽ സ്റ്റേഷൻ റോഡിൽ കൂത്തുപറമ്പിനു സമീപം സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. വിവരം കിട്ടിയ ഉടനെ വൈദ്യുതി ബന്ധം വിച്ചേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പതിനൊന്നു മണിയോടെയാണ് ട്രാസ്‌ഫോർമേർ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ബേസിൽ ആദ്യം തീ കണ്ടത്, ആളിപ്പടര്‍ന്ന തീ ട്രാര്‍സ്‌ഫോര്‍മറിലേക്ക് പടരുകയായിരുന്നു. ഇരിങ്ങാലക്കുടയിൽനിന്നും നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചു. കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി

Top