നോവൽ സാഹിത്യയാത്രയിൽ ഇന്ന് 4 മണിക്ക് ചർച്ചചെയ്യുന്നത് സേതു എഴുതിയ ‘കിളിക്കൂട്’

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഇരുപത്തിമൂന്നാമത്തെ നോവലായി സേതു എഴുതിയ കിളിക്കൂട് മേയ് 11 ശനിയാഴ്ച 4 മണിക്ക് ചർച്ച ചെയ്യുന്നു, കാട്ടുങ്ങച്ചിറ എസ്.എൻ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ: വത്സലൻ വാതുശ്ശേരി പുസ്തക അവിതരണം നടത്തും. നോവലിസ്റ്റ് സേതുവുമായി മുഖാമുഖവും സംഘാടകർ ഒരുക്കിയിട്ടുണ്ട്

ഉപയോഗശൂന്യമായ നാട്ടിലെ വറ്റാത്ത ജലസ്രോതസ്സായ പൊതു കിണര്‍ വൃത്തിയാക്കി വീണ്ടെടുത്ത് സ്നേഹധാര പ്രവര്‍ത്തകര്‍

വെള്ളാങ്ങല്ലൂര്‍ : കടുത്ത വേനലിലും വറ്റാത്ത കോണത്തുകുന്ന് സെന്ററില്‍ പടിഞ്ഞാറ് ഭാഗത്ത്‌ ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകിണര്‍ സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ഉപയോഗിക്കാതെ കിടന്നിരുന്ന കിണറിലും സമീപത്തും മാലിന്യം വലിച്ചെറിയല്‍ പതിവായിരുന്നു. കിണറിനുള്ളില്‍ ഉണ്ടായിരുന്ന കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം പ്രവര്‍ത്തകര്‍ കരയിലേക്ക് മാറ്റി. കിണറിന്റെ പരിസരം വൃത്തിയാക്കി കിണറിന് ചപ്പുചവറുകള്‍ വീഴാതിരിക്കാന്‍ വലയും, വെള്ളം കോരിയെടുക്കാനായി കപ്പിയും കയറും ബക്കറ്റും സ്ഥാപിച്ചു. മലിനമായിരിക്കുന്ന അവസ്ഥയില്‍ തന്നെ രണ്ട്

വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന സ്കൂളുകൾക്കായി ശാക്തീകരണ പരിപാടി

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കും പി.ടി.എ പ്രസിഡന്റുമാര്‍ക്കും മാനേജര്‍മാര്‍ക്കും വേണ്ടി ഡയറ്റ്, സമഗ്ര ശിക്ഷ തൃശ്ശൂര്‍, എന്നിവരുടെ ആഭിമുഖ്യത്തില്‍ 'ഉണര്‍വ്വിലേക്ക്' എന്ന ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി ഡോ: പ്രമോദ് നാറാത്ത ഉദ്ഘാടനം ചെയ്തു. മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എ എ.ഈ.ഓ രാധ, ഇരിങ്ങാലക്കുട ഡി.ഈ.ഓ സൂപ്രണ്ട് മിനി, ഇരിങ്ങാലക്കുട

മഴക്കാലപൂർവ്വ ശുചീകരണം നടത്തി

കല്ലേറ്റുംകര : ദുർഗന്ധ വമിച്ചും ചപ്പുചവറുകളും പ്ലാസ്റ്റിക് വേസ്റ്റ്കളും കൂടി കിടന്നു മലിനമായിരുന്ന കല്ലേറ്റുംകര മാർക്കറ്റിൽ ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. മാർക്കറ്റ് സ്ഥലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേര്‍ന്ന് വൃത്തിയാക്കി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ ആര്‍ ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി വി ഷാജു അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

ദൈനംദിന ജീവിതത്തിലെ സാങ്കേതിക വിടവുകൾ നികത്താൻ എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുന്നോട്ടു വരണം: മന്ത്രി വി എസ് സുനിൽകുമാർ

ഇരിങ്ങാലക്കുട : കാർഷിക മേഖലയിലുൾപ്പെടെ പൊതുജനങ്ങൾ അനുദിനം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാര മാർഗങ്ങൾ വികസിപ്പിച്ചെടുക്കാൻ എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുന്നോട്ടു വരണമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ഹാക്കത്തോൺ ആയ ലൈഫത്തോൺ ആദ്യ സീസൺ സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ യന്ത്രവൽക്കരണമില്ലാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ല. ഈ മേഖലയിൽ പൊതുസമൂഹം വിദ്യാർത്ഥികളിൽ നിന്നും ഫലപ്രദമായ സംഭാവനകൾ

നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച്.ഡി.പി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്കുമായി ചേർന്ന് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സ്കൂൾ മാനേജർ ഭരതൻ കണ്ടേൻകാട്ടിൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്എസ് വോളണ്ടിയേഴ്സ് നടത്തിയ ബോധവൽക്കരണത്തെ തുടർന്ന് ഇരുപതോളം നാട്ടുകാർ രക്തംദാനം നിർവഹിച്ചു. പ്രിൻസിപ്പിൾ സീമ കെ.എ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആനി ജോർജ് സി, എൻഎസ്എസ് ലീഡർ അനന്തു പിഎൻ,

അനധികൃത ബോർഡുകൾ എടുത്തുമാറ്റാൻ നഗരസഭയുടെ അറിയിപ്പ്

ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിലെ അനധികൃതമായും പ്രദർശനാനുമതിയുടെ കാലാവധി കഴിഞ്ഞതുമായ പരസ്യബോർഡുകളും രാഷ്ട്രീയ പ്രചരണ ബോർഡുകളും എത്രയും വേഗം എടുത്തുമാറ്റണമെന്ന് ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു. അല്ലാത്തപക്ഷം നഗരസഭ അവ എടുത്തു മാറ്റുന്നതും ബോർഡുകൾ സ്ഥാപിച്ചവരിൽനിന്നും ആയതിനു വരുന്ന ചെലവ് ഈടാക്കുമെന്നും നഗരസഭ അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയിൽ ‘ഉമാസ് ബ്യുട്ടി ലോഞ്ച് & മേക്കപ്പ് സ്റ്റുഡിയോ’ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : 21 വർഷങ്ങളുടെ പ്രവർത്തന പരിചയം കൈമുതലാക്കികൊണ്ട് ബ്യുട്ടീഷനായ ഉമാദേവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കൂടൽമാണിക്യം റോഡിൽ വി .ആർ.എച്ച് കോംപ്ലക്സിൽ ആധുനിക സൗകര്യങ്ങളോടെ 'ഉമാസ് ബ്യുട്ടി ലോഞ്ച് & മേക്കപ്പ് സ്റ്റുഡിയോ' വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. ഉണ്ണികൃഷ്ണൻ ഈ.എ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സുജാ സജീവ് കുമാർ ഭദ്രദീപം കൊളുത്തി. മുൻ കൗൺസിലർ സരസ്വതി ദിവാകരൻ, ഉമാദേവി, മഹേഷ് പി.എം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ത്രെഡിങ്,

നിർധന കുടുംബത്തിന് വെളിച്ചമേകി ഊരകം സിഎൽസിയുടെ തിരുനാളാഘോഷം

പുല്ലൂർ : വീട് വൈദ്യുതീകരിക്കാൻ പണമില്ലാത്തതിന്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ കാലങ്ങൾ കഴിച്ചുകൂട്ടിയ കുടുംബത്തിന് വൈദ്യുതി എത്തിച്ച് ഊരകം സി.എൽ.സിയുടെ തിരുനാളാഘോഷം. ഊരകം മഡോണ നഗറിലെ താമസക്കാരായ പരേതനായ അരിങ്ങാട്ടുപറമ്പിൽ ഷനിയുടെ ഭാര്യ ഉമയുടെ കുടുംബത്തിനാണ് സിഎൽസി യുടെ നേതൃത്വത്തിൽ വീട് മുഴുവൻ വൈദ്യുതീകരച്ച് കണക്ഷൻ എടുത്ത് നൽകിയത്. ആറ് വർഷം മുൻപ് പട്ടിക ജാതി വികസന വകുപ്പിൽ നിന്നും അനുവദിച്ച സഹായം വഴിയാണ് സ്ഥലം വാങ്ങുന്നതിനും വീട് പണിയുന്നതിനും

സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് മെയ് 12ന്

ഇരിങ്ങാലക്കുട : കിഴക്കേനട റസിഡൻസ് അസോസിയേഷനും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന/ തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പ് മെയ് 12ന് രാവിലെ 9:30 മുതൽ 1മണി വരെ നമ്പൂതിരീസ് കോളേജിൽ നടക്കും. കുട്ടികളിൽ കാണുന്ന അലർജി, തലവേദന, ശ്രദ്ധക്കുറവ് എന്നിവ കണ്ണുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖം ആക്കാമെന്നും, ദീർഘനേരം കമ്പ്യൂട്ടർ മൊബൈൽ തുടങ്ങി ഉപയോഗിക്കുന്ന കുട്ടികൾ കാണുന്ന അകാരണമായി വെള്ളം വരിക തുടങ്ങിയവ ഈ ക്യാമ്പിൽ

Top