കലാമണ്ഡലം എസ് . അപ്പുമാരാർക്ക് മാണിക്യശ്രീ പുരസ്കാരം

ഇരിങ്ങാലക്കുട : ഭാരതീയകലകളെയും കലാകാരൻമാരെയും അർഹിക്കുന്നരീതിയിൽ പുരസ്കരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കൂടൽമാണിക്യം ദേവസ്വം ഏർപ്പെടുത്തിയ ബഹുമതിമുദ്രയായ മാണിക്യശ്രീ പുരസ്കാരം ഈ വർഷം വാദ്യകലാകാരനായ കലാമണ്ഡലം എസ്. അപ്പുമാരാർക്ക്. ഉദാത്തമായ അർപ്പണബോധം, ഭാവനാശേഷി, പ്രകടനമികവ് തുടങ്ങി തന്റെ കലാസപര്യയെ ഒരു തപസ്സാക്കി പ്രവർത്തിക്കുന്ന മികച്ച കലാകാരൻമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തികൾക്കും ഓരോ വർഷവും മാണിക്യശ്രീ പുരസ്കാരം നൽകി ആദരിയ്ക്കുക എന്നതാണ് കൂടൽമാണിക്യം ദേവസ്വം ലക്ഷ്യമാക്കുന്നത്. ദേശീയനൃത്തഗീതവാദ്യപ്രധാനമായ ശ്രീകൂടല്‍മാണിക്യം ഉത്സവത്തിന്‍റെ ഭാഗമായി

ഡിഗ്രി അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2019 വർഷത്തെ ഡിഗ്രി മാനേജ്‌മന്റ് പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ വിതരണം ആരംഭിച്ചു. ബി.എസ്.സി ഫുഡ് ടെക്നോളജി, ബി.എസ്.സി മൈക്രോ ബയോളജി, ബി.എസ്.സി ബയോ കെമിസ്ട്രി, ബി.കോം ഫിനാൻസ്, കമ്പ്യൂട്ടർ, കോ-ഓപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി, എ മൾട്ടീമീഡിയ, എന്നി വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ് സീറ്റുകൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാപ് ഓൺലൈൻ റെജിസ്ട്രേഷൻ ചെയേണ്ടതാണ്.

അശോകൻ ചരുവിലിന്‍റെ ഫേസ്ബുക് പോസ്റ്റുകളുടെ സമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പ്രിന്‍റ് ഹൌസ് മതിലകം പ്രസിദ്ധീകരിച്ച അശോകൻ ചരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സമാഹാരം ശ്രീ ശങ്കര യൂണിവേഴ്സിറ്റി കാലടിയിലെ പ്രൊഫ. കെ എസ് രവികുമാർ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമേഷിന് ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു. കാട്ടൂരിലെ ടി കെ ബാലൻ ഹാളിൽ കാട്ടൂർ കലാസാദനം, സംഘടിച്ച പരിപാടിയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുൺ അധ്യക്ഷത വഹിച്ചു. രാജേഷ് തെക്കിനിയേടത്ത് പുസ്തകം പരിചയപ്പെടുത്തി,

ദീപകാഴ്ച അലങ്കാര പന്തൽ സ്വിച്ച് ഓൺ കർമ്മം വൈകീട്ട് 7 മണിക്ക്

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് ഉയർത്തിയിട്ടുള്ള ദീപകാഴ്ച സംഘാടക സമിതിയുടെ അലങ്കാര പന്തലിന്‍റെ സ്വിച്ച് ഓൺ കർമ്മം കൂടൽമാണിക്യം കൊടിയേറ്റ ദിവസമായ ചൊവാഴ്ച വൈകീട്ട് 7 മണിക്ക് കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് നിർവഹിക്കും. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഭദ്രദീപം തെളിയിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യ ഷിജു, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ഐ ടി യു ബാങ്ക് പ്രസിഡണ്ട് എം.പി.ജാക്സൺ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ

നഗരസഭയിലെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' എന്നതിലൂടെ ഇരിങ്ങാലക്കുട നഗരസഭയിലെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു . വാർഡ് 20 ലെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാർക്ക് കോളനിയിൽ വാർഡ് കൗൺസിലർ പി.വി. ശിവകുമാർ നിർവ്വഹിച്ചു. പൊതുകുളങ്ങളും തോടുകളും വൃത്തിയാക്കുക, റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി എടുക്കുക, ഗൃഹസന്ദർശനം നടത്തി ശുചിത്വ സന്ദേശം നൽകുക തുടങ്ങീയ പ്രവർത്തനങ്ങളുടെ ആരംഭമാണ് ഇന്ന് കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും ചേർന്നാണ് ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയത്.

Top