പെനിൻസുല ചിറ്റ്സിന്റെ ഇരുപതാം വാർഷികാഘോഷത്തിൽ ‘പെനിൻസുല നിധി ലിമിറ്റഡിന്റെ’ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ചിട്ടി വ്യവസായ രംഗത്തെ പ്രമുഖരായ പെനിൻസുല ചിറ്റ്സിന്റെ ഇരുപതാം വാർഷികാഘോഷം ഓൾ കേരള ചിട്ടി ഫോമൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡേവിസ് കണ്ണനായിക്കൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടന്ന ചടങ്ങിൽ പെനിൻസുല ചിറ്റ്‌സ് ചെയർമാൻ പി ടി ജോർജ് അധ്യക്ഷത വഹിച്ചു. പുതുതായി ആരംഭിക്കുന്ന പെനിൻസുല നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം കേരള സോൾവെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. എ പി ജോർജ്

സേതുവിന്‍റെ ‘കിളിക്കൂട്’ സമകാലിക ഇന്ത്യന്‍ സ്ത്രീത്വത്തിന്‍റെ അവസ്ഥകളോട് നടത്തുന്ന ഒരു സംവാദം- ഡോ. വത്സലന്‍ വാതുശ്ശേരി

ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് സേതുവിന്‍റെ 'കിളിക്കൂട് 'എന്ന നോവലെന്ന് കാലടി യൂണിവേഴ്സിറ്റിയിലെ മലയാള വിഭാഗം തലവനായ ഡോ.വത്സലന്‍ വാതുശ്ശേരി അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യന്‍ സ്ത്രീ ജീവിതങ്ങളെ ഒരു ചിമിഴില്‍ എന്ന പോലെ വാര്‍ത്തുവച്ചിരിക്കുകയാണ് സേതു ഈ നോവലില്‍. പല മൊഴികള്‍ സംസാരിക്കുന്ന പല സംസ്കാരങ്ങളില്‍ ജീവിച്ച വ്യത്യസ്ഥവിഭാഗങ്ങളില്‍പ്പെടുന്ന അനവധി തിരസ്കരിക്കപ്പെട്ട, തമസ്കരിക്കപ്പെട്ട സ്ത്രീകള്‍ ഒരു കിളിക്കൂട്ടില്‍ എത്തിപ്പെടുന്നതിലൂടെ വേഷ-ഭൂഷ, ജാതി, മതഭേദങ്ങള്‍

സേവാഭാരതി മെഡി സെൽ പ്രവർത്തനങ്ങൾക്കായി പുതിയ വാഹനം

ഇരിങ്ങാലക്കുട : സേവാഭാരതി മെഡി സെൽ പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനം ഗായത്രി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയായ മോഹനൻ പിള്ള കോന്നി ഫ്ലാഗ് ഓഫ് ചെയ്തു. സേവാഭാരതി രക്ഷാധികാരി വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: രാജഗോപാൽ ഇംഗ്ലണ്ട്, ഡോ: കെ കെ ഷാജി, സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രൻ, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, ഡി പി നായർ, മെഡി സെൽ അഗങ്ങളായ ഭാഗ്യലത

Top