വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികരെയും അധ്യാപകരെയും അനുമോദിച്ചു

വള്ളിവട്ടം : ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികരെയും അധ്യാപകരെയും അനുമോദിച്ചു. ചടങ്ങില്‍ കോളേജിലെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍കോണ്‍ ക്ലബ്ബ് കാമ്പസ് ഹരിതവത്കരണത്തിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതിയുടെ നാള്‍വഴികള്‍ രേഖപ്പെടുത്തിയ "ഓര്‍മ്മമരം" സ്മരണികയുടെ പ്രകാശനവും സോഷ്യല്‍ ആക്ടിവിറ്റി പോയിന്‍റ്എ പൂര്‍ത്തിയാക്കിയ എന്‍കോണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള യാതയയപ്പും നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ വൈസ് ചെയര്‍മാന്‍ പി.കെ.സലിം

എടതിരിഞ്ഞി സഹകരണ ബാങ്കിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന്‍റെ അറുപതാം വാർഷികാഘോഷം ബാങ്കിന്‍റെ മുൻ പ്രസിഡണ്ടുമാരായ കെ.ജി ശങ്കരൻ, ടി.വി ഗോവിന്ദൻ മാസ്റ്റർ, രാജൻ മാസ്റ്റർ, ഈ.കെ രാജൻ, കെ.വി. മോഹനൻ, എ.കെ പ്രസന്നൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു, ബാങ്ക് പ്രസിഡണ്ട് പി. മണി അധ്യക്ഷത വഹിച്ചു. സഹകാരി സംഗമം പ്രൊഫ: കെ യു അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ

നോവൽ സാഹിത്യയാത്രയിൽ ഇന്ന് 4 മണിക്ക് ചർച്ചചെയ്യുന്നത് സേതു എഴുതിയ ‘കിളിക്കൂട്’

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഇരുപത്തിമൂന്നാമത്തെ നോവലായി സേതു എഴുതിയ കിളിക്കൂട് മേയ് 11 ശനിയാഴ്ച 4 മണിക്ക് ചർച്ച ചെയ്യുന്നു, കാട്ടുങ്ങച്ചിറ എസ്.എൻ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ: വത്സലൻ വാതുശ്ശേരി പുസ്തക അവിതരണം നടത്തും. നോവലിസ്റ്റ് സേതുവുമായി മുഖാമുഖവും സംഘാടകർ ഒരുക്കിയിട്ടുണ്ട്

Top