എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ 60-ാം വാർഷികം 10ന്

എടതിരിഞ്ഞി : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ 60-ാം വാർഷികം, സഹകാരി സംഗമം, ഭവനസമർപ്പണം മെയ് 10 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 3 :30 നു ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ആഘോഷിക്കുന്നു. മുൻ ബാങ്ക് പ്രസിഡന്റുമാർ ഭദ്രദീപം തെളിയിച്ച് ബാങ്കിന്റെ വാർഷികം ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ സഹകാരി സംഗമത്തിന്റെ ഉദ്‌ഘാടനം പ്രൊഫ. കെ യു അരുണൻ എം എൽ എ യും, പ്രളയത്തിൽ തകർന്ന 8 കുടുംബങ്ങൾക്ക് ജനകീയ ബാങ്കിന്റെ

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപക ഒഴിവുകൾ

താണിശ്ശേരി : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ബി എസ് സി ഫുഡ് ടെക്‌നോളജി വിഷയത്തിന് അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. യോഗ്യത എം ടെക്ക്/ എം എസ് സി ഫുഡ് ടെക്‌നോളജി. താല്പര്യമുള്ളവർ മെയ് 13-ാം തിയതി രാവിലെ 10 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9495505051

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷയിൽ ക്രൈസ്റ്റ് വിദ്യാനികേതന് നൂറു ശതമാനം

ഇരിങ്ങാലക്കുട : ഐ സി എസ് ഇ, ഐ എസ് സി പൊതു പരീക്ഷയിൽ ക്രൈസ്റ്റ് വിദ്യാനികേതൻ നൂറു ശതമാനം നേടി. ഐ സി എസ് ഇ വിഭാഗത്തിൽ 116 പേർ പരീക്ഷ എഴുതിയതിൽ 60 പേർ എ പ്ലസും, 37 പേർ ഡിസ്റ്റിംഗ്‌ഷനും നേടി. 98. 2 % മാർക്കോടെ ആയുഷ് ടി പി സ്കൂളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ 4-ാം റാങ്കും, 98% മാർക്കോടെ ഫർഹാൻഖാൻ കാരേപ്പറമ്പിൽ

അനധികൃത ഓട്ടോറിക്ഷ പെർമിറ്റുകൾ തേടി മോട്ടോർ വാഹന വകുപ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ അനധികൃത ഓട്ടോറിക്ഷകൾ പെരുകുന്നുവെന്ന ഓട്ടോ തൊഴിലാളികളുടെ തന്നെ പരാതികളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് വ്യാഴാഴ്ച പരിശോധനക്കിറങ്ങി . ബസ്റ്റാന്ഡിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടങ്ങിയപ്പോൾ തന്നെ പല ഓട്ടോറിക്ഷകളും ഇവിടെ നിന്ന് അപ്രത്യക്ഷമായി . ഓട്ടോറിക്ഷകളുടെ രേഖകളെല്ലാം പരിശോധിച്ച് നടപടികളെടുക്കുമെന്നും അനധികൃത സർവ്വീസുകൾ കണ്ടെത്തിയാൽ അവരെ പിടികൂടുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

നൂറുശതമാനം വിജയത്തിളക്കവുമായി മുകുന്ദപുരം പബ്ലിക്ക് സ്കൂൾ

നടവരമ്പ് : ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ നൂറുശതമാനം വിജയവുമായി മുകുന്ദപുരം പബ്ലിക്ക് സ്കൂളിലെ കുട്ടികൾ. ഹുസ്ന്യാസ് ബാബുരാജ് ( 97.6 %) ലക്ഷ്മി ടി എം (96.8 %), ലക്ഷ്മി ബാലകൃഷ്‌ണൻ (95.8 %) അനുവർണ പി എ (92 . 4 %) അഫ്രിൻ കെ അഫ്സർ (90 . 8 %)എന്നിവർ പത്താം ക്ലാസിലും

100 ശതമാനം നികുതി പിരിച്ചതിനു ആളൂർ പഞ്ചായത്തിന് ആദരം

ആളൂർ : ആളൂർ പഞ്ചായത്തിൽ 100 ശതമാനം നികുതി പിരിച്ച പഞ്ചായത്തുകളെ അനുമോദിച്ചു. ചടങ്ങിൽ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സ്റ്റാഫുകൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടർ, എ ഡി പി എന്നിവർ ചടങ്ങിൽ സമ്മാന വിതരണം നടത്തി. തുടർന്നുള്ള വർഷങ്ങളിലും ഇതുപോലെ മികച്ച പ്രവർത്തങ്ങൾ കാഴ്ച വെക്കണം എന്നും മീറ്റിംഗിൽ ഓർമിപ്പിച്ചു.

Top