പോളശ്ശേരി ട്രസ്റ്റിന്റെ ഗീതാഞ്ജലി ഹോമിന്റെ തറക്കല്ലിടല്‍ നടന്നു

ഇരിങ്ങാലക്കുട : സാമൂഹ്യ സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന പോളശ്ശേരി ഫൗണ്ടേഷന്‍ അശരണരും പ്രായാധിക്യത്തിലായിരിക്കുന്നവര്‍ക്കായി ആനന്ദകരമായ വാര്‍ധക്യജീവിതത്തോടൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ആരോഗ്യപരിപാലന സംവിധാനങ്ങളും മറ്റ് പ്രത്യേക സൗകര്യങ്ങളും ഒരുക്കികൊണ്ട് ഓള്‍ഡ് ഏജ് ഹോം നിര്‍മ്മിക്കുന്നു. ഇരിങ്ങാലക്കുട വെള്ളാനിയില്‍ പണികഴിപ്പിക്കുന്ന ഗീതാഞ്ജലി ഓള്‍ഡ് ഏജ് ഹോമിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ചടങ്ങില്‍ വ്യവസായ പ്രമുഖനും കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനുമായ ടി.എസ് പട്ടാഭിരാമന്‍ പ്രോജക്ടിന് തറക്കല്ലിട്ടു. പോളശ്ശേരി ഫൗണ്ടേഷൻ

പ്രളയ ദുരിതത്തെ അതിജീവിച്ച് എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിൽ പ്ലസ് ടു വിനു തിളക്കമാർന്ന വിജയം

എടതിരിഞ്ഞി : പ്രളയ ദുരിതത്തെ അതിജീവിച്ച് എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. 4 ഫുൾ എ പ്ലസും സയൻസിൽ 97 ശതമാനത്തിന്റെ നേട്ടവുമായി സമാനതകളില്ലാത്ത വിജയം നേടി. 2018ആഗസ്റ്റിലെ പ്രളയ ദുരന്തം വിഴുങ്ങിയ പടിയൂർ പഞ്ചായത്തിലെ പ്രളയ ബാധിതരായ കുട്ടികളാണ് സഹന പർവ്വം നീന്തിക്കയറികൊണ്ട് ഉന്നത വിജയം നേടിയിരിക്കുന്നത്. കൊമേഴ്‌സിൽ 85 %, ഹുമാനിറ്റിസ് 79% എന്നിങ്ങനെ ആകെ 89

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി ഓൺലൈൻ അപേക്ഷ ബോധവൽക്കരണ സെമിനാർ 10ന്

ഇരിങ്ങാലക്കുട : കോഴിക്കോട് സർവ്വകലാശാല ഓൺലൈൻ ഡിഗ്രി അപേക്ഷകളിലെ ന്യൂനതകൾ പരമാവധി ഒഴിവാക്കുന്നതിനായി അപേക്ഷകരായ വിദ്യാർത്ഥികൾ, അക്ഷയ സെന്റർ, ഇന്റർനെറ്റ് കഫെ നടത്തുന്നവർ, രക്ഷിതാക്കൾ എന്നിവർക്കായി സർവ്വകലാശാല നോഡൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മെയ് 10 വെള്ളിയാഴ്ച കാലത്തു 10 മണിക്ക് സർവ്വകാലശാലയ്ക്ക് കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9846730721

Top