മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യുണിറ്റ് റമളാൻ റിലീഫ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ പി ടി ആർ മഹൽ ഹാളിൽ റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്‌ദുൾ കരിം മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി നാസർ അദ്ധ്യക്ഷത വഹിച്ചു. എം എസ് എസ് തൃശൂർ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദിൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട മുൻസിപ്പൽ

കണ്ഠേശ്വരം കെ എസ് ആർ ടി സി റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം കെ എസ് ആർ ടി സി റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സമ്മേളനവും ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ ബിഎഡ് ഹാളിൽ ആഘോഷിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മെമ്പർ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു, ഇന്നത്തെ സമൂഹത്തിൽ റെസിഡന്റ്‌സ് അസോസിയേഷനുള്ള പ്രാധാന്യത്തെക്കുറിച്ചും കുടുംബാംഗങ്ങൾക്ക് സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, പ്രസിഡന്റ് പി വി ഭാസ്കരവാര്യർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അമ്പിളി ജയൻ, ശ്രീജിത്ത്, സുജ സജീവ്കുമാർ

ഇരിങ്ങാലക്കുട തിരുവനന്തപുരം സൂപ്പർഫാസ്റ്റ് നിർത്തലാക്കിയതിൽ പ്രതിഷേധം രൂക്ഷമാകുന്നു

ഇരിങ്ങാലക്കുട : യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള സർവ്വീസും വർഷങ്ങളായി രാവിലെ 5:30 ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് നിർത്തലാക്കുകയും ബസ് ഗുരുവായൂർ ഡിപ്പോയിലേക്ക് കൈമാറുവാൻ തീരുമാനമെടുത്ത മാനേജ്‌മെന്റിന്റെ തെറ്റായ നടപടിയിൽ ഇരിങ്ങാലക്കുട യുണിറ്റ് KSRTEA (CITU ) അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റ് കെ നന്ദഗോപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്‌മെന്റിന്റെ തെറ്റായ നടപടി

പി സി കുറുമ്പ എവറോളിംഗ്‌ ട്രോഫി ഫൈവ്സ് ഫുട്‍ബോൾ ടൂർണ്ണമെന്റ് 11, 12 തിയ്യതികളിൽ

പുല്ലൂർ : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകാല നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി സി കുറുമ്പയുടെ പേരിൽ നടത്തുന്ന പ്രഥമ പി സി കുറുമ്പ എവറോളിംഗ്‌ ട്രോഫി ഫൈവ്സ് ഫുട്‍ബോൾ ടൂർണ്ണമെന്റ് മെയ് 11 ,12 ശനി ഞായർ ദിവസങ്ങളിൽ പുല്ലൂർ ചേർപ്പുകുന്നിൽ നടത്തുന്നു. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 5001 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 2001 രൂപയും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 7034727406, 8113908557,

77 കാരനായ ഇന്റർനാഷണൽ ഷോറായി ഷോട്ടോകാൻ കരാട്ടെ ചീഫ് ഇൻസ്ട്രക്ടർ ഓ കെ ശ്രീധരൻ URF ലോക റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : 77 കാരനായ ഇന്റർനാഷണൽ ഷോറായി ഷോട്ടോകാൻ കരാട്ടെ ചീഫ് ഇൻസ്ട്രക്ടർ സെൻസി ഓ കെ ശ്രീധരൻ മെയ് 11ന് ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ URF ലോക റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഈ പ്രായത്തിൽ ആദ്യമായാണ് ഒരാൾ ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. URF പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. ചടങ്ങിൽ കരാട്ടെ ഇതിഹാസവും, ലിംക ബുക്ക് വേൾഡ് റെക്കോർഡും URF ലോക റെക്കോർഡും ഗിന്നസ് ബുക്ക് വേൾഡ് റെക്കോർഡും കരസ്ഥമാക്കിയ

വിവേകം വീണ്ടെടുത്ത കെ എസ് ആർ ടി സിയെ ഗ്രാമവികസനസമിതി യോഗം അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ നിന്ന് തൃശ്ശൂർക്ക് ദിവസേന നൂറുകണക്കിന് യാത്രക്കാർക്ക് സഹായമായി ദീർഘകാലം ലാഭത്തിൽ പ്രവർത്തിച്ച ചെയിൻ സർവ്വീസ് പുനരാരംഭിക്കാനുള്ള വിവേകം പ്രകടിപ്പിച്ച കെ എസ് ആർ ടി സി യെ മാടായിക്കോണം ഗ്രാമവികസന സമിതി യോഗം അഭിനന്ദിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ ഉദാസീനതയും കെടുകാര്യസ്ഥതയും ഒരു സ്ഥാപനത്തെ നാശത്തിലേക്ക് നയിക്കുന്നതെങ്ങിനെയെന്നതിന്റെ ഉദാഹരണമാണ് ഇത്. 12 ബസുകൾ ദീർഘദൂര റൂട്ടിൽ സർവ്വീസ് നടത്തി കോപ്പറേഷൻ വരുമാനവും യാത്രക്കാർക്ക് സുഖസൗകര്യവും നൽകിയിരുന്നു

Top