അവിട്ടത്തൂർ സ്കൂളിലെ ‘മൂവർക്ക്‌ ‘ എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ്

അവിട്ടത്തൂർ : എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അവിട്ടത്തൂർ എൽ ബി എസ് എം ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഗായത്രി തേജസ് മേനോൻ, ഗോപിക തേജസ് മേനോൻ, ഗോകുൽ തേജസ് മേനോൻ എന്നീ 'മൂവർ' അവിട്ടത്തൂർ ഗ്രാമത്തിന് അഭിമാനമായി. ഒരേ ദിവസം ജനിച്ചു, ഒരേ ക്ലാസുകളിലും പത്ത് വരെ പഠിച്ച ഇവർ ഉന്നത വിജയത്തിലും ഒത്തൊരുമ്മ കാത്തു. ഇതേ സ്കൂളിലെ അധ്യാപികയായ രമ കെ മേനോന്റെയും, അഡ്വ.

ദീപകാഴ്ച സംഘാടക സമിതിയുടെ അലങ്കാര പന്തലിന്‍റെ കാൽനാട്ടു കർമ്മം ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് ദീപകാഴ്ച സംഘാടക സമിതി ഒരുക്കുന്ന അലങ്കാര പന്തലിന്‍റെ കാൽ നാട്ടുകർമ്മം നടന്നു. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം നിർവഹിച്ചു സംഘാടക സമിതി ചെയർമാൻ സന്തോഷ് ചെറാക്കുളം, കോഡിനേറ്റർ കൃപേഷ് ചെമ്മണ്ട, കൗൺസിലർമാരായ കുരിയൻ ജോസഫ്, സന്തോഷ് ബോബൻ, അമ്പിളി ജയൻ, പ്രതാപ വർമ്മ രാജ , എം കെ . സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു .

മ്യൂസിക് സിസ്റ്റം, എയർ ഹോൺ എന്നിവ ഉപയോഗിച്ചതിന് ബസ്സുകൾക്ക് പിഴ

ഇരിങ്ങാലക്കുട : മോട്ടോർ വാഹന വകുപ്പ് സേഫ് കേരളയുടെ ഭാഗമായി വിവിധ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 17,700 രുപ പിഴ ഈടാക്കി. ടിക്കറ്റ് നൽകാതെ സർവ്വീസ് നടത്തിയതിനും, മ്യൂസിക് സിസ്റ്റം, എയർ ഹോൺ എന്നിവ ഉപയോഗിച്ചതിനുമായി മൂന്ന് ബസ്സുകൾക്ക് പിഴ ചുമത്തി. ലൈസൻസില്ലാതെ സർവീസ് നടത്തിയ രണ്ട് ഓട്ടോ റിക്ഷയ്ക്കും ഇൻഷ്യൂറൻസ് ഇല്ലാത്ത രണ്ട് ബൈക്കുകളും ഓൾട്ടർനേഷൻ വരുത്തിയ ബൈക്കും കണ്ടെത്തി പിഴ ചുമത്തി. അമിതഭാരം കയറ്റിവന്ന രണ്ട് ചരക്ക്

കാട്ടൂർ തെക്കുംപാടത്ത് തീപിടിച്ചു

താണിശ്ശേരി : കാട്ടൂർ തെക്കുംപാടത്ത് ഹരിപുരം അമ്പലത്തിനോട് ചേർന്നുള്ള രണ്ടേക്കറോളം വരുന്ന പാടത്തിനു തീ പിടിച്ചു. പാടത്തിന്‌ തീപിടിച്ച്‌ മണിക്കൂറുകളോളം ജനം പരിഭ്രാന്തിയിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് പാടത്തിനു തീ പിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന എത്തി തീയണക്കുകയായിരുന്നു

ഇരിങ്ങാലക്കുട ഗവ.ഗേൾസ് സ്കൂളിന് തുടർച്ചയായി ഒമ്പതാം വർഷവും എസ് എസ് എൽ സി യിൽ നൂറുശതമാനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂൾ തുടർച്ചയായി ഒമ്പതാം വർഷവും എസ് എസ് എൽ സിയിൽ 100 % ശതമാനം നേടി. 17 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ ഒരു കുട്ടി ഫുൾ എ പ്ലസും നേടിയിട്ടുണ്ട്. രണ്ട് കുട്ടികൾക്ക് രണ്ട് വിഷയങ്ങളിലൊഴിച്ച് ബാക്കിയുള്ള വിഷയങ്ങളിൽ എ പ്ലസ് നേടിയിട്ടുണ്ട്. 1891 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയ മുത്തശ്ശി

വർഷങ്ങളായുള്ള ഇരിങ്ങാലക്കുട – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കുന്നു

ഇരിങ്ങാലക്കുട :  കാലകാലങ്ങളായി ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5: 30ന് തിരുവനന്തപുരത്തേക്ക് ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് സർവ്വീസ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കി ബസ് ഗുരുവായൂർ ഡിപ്പോയിലേക്ക് കൊടുക്കുവാൻ നിർദ്ദേശം കിട്ടി. ഇരുപത്തിനാലായിരം രൂപ ശരാശരി കളക്ഷൻ ഉള്ള ഈ ബസിൽ ഇരിങ്ങാലക്കുടയിൽ നിന്നും നിറയെ യാത്രക്കാരായാണ് പുറപ്പെടാറ്. തിരുവനന്തപുരം തൃശൂർ റൂട്ടിൽ പതിനഞ്ചു മിനിറ്റ് ഇടവിട്ട് ചെയിൻ സർവ്വീസ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ സർവീസ് നിർത്തലാക്കുന്നു എന്നറിയുന്നു. തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്ന്

ഇരിങ്ങാലക്കുടയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കും, മറ്റു പതിമൂന്നു സ്കൂളുകൾക്കും എസ് എസ് എൽ സി യിൽ നൂറു ശതമാനം, 234 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

ഇരിങ്ങാലക്കുട : എസ് എസ് എൽ സി റിസൾട്ട് പുറത്തു വന്നപ്പോൾ ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കും മറ്റു പതിമൂന്നു സ്കൂളുകൾക്കും നൂറു ശതമാനം വിജയം. ഇരിങ്ങാലക്കുട സർക്കാർ ഗേൾസ് സ്കൂളിൽ നൂറു ശതമാനം വിജയവും ഒരു കുട്ടിക്ക് ഫുൾ എ പ്ലസും, നടവരമ്പ് സർക്കാർ ഹൈ സ്കൂളിൽ നൂറു ശതമാനം വിജയത്തോടൊപ്പം മൂന്ന് ഫുൾ എ പ്ലസും ,ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നൂറു ശതമാനം വിജയം. മറ്റു

കടമറ്റത്ത് കത്തനാർ തൃശ്ശൂരിൽ മെയ് 15 വരെ

ആധുനിക ഡിജിറ്റൽ ശബ്ദ വിന്യാസവും ദൃശ്യ ഭംഗിയിലും അരങ്ങിലെത്തുന്ന മഹാമന്ത്രികനായ കടമറ്റത്ത് കത്തനാറിന്റെ അവതരണം തൃശൂർ ടി ബി റോഡ് ബസ്റ്റാന്റിന്‌ സമീപം ഹോട്ടൽ അശോകഇന്നിനു എതിർവശത്ത് മെയ് 15 ബുധനാഴ്ച വരെ ദിവസവും രണ്ട് നേരം വൈകീട്ട് 6:30 നും രാത്രി 9:30 നും അവതരണം നടക്കുന്നു. രാവിലെ 9:30 മുതൽ റിസർവേഷൻ ലഭ്യമാണ്. 7000 സ്ക്വയർ ഫീറ്റ് സ്റ്റേജിൽ അവതരിപ്പിക്കുന്ന രംഗങ്ങൾ യഥാത്ഥ വിഷ്വൽ ഇഫക്ട്സ്റ്റ് നൽകുന്നവയാണ്

ബ്രിസ്ബ്രയിനിലെ അഭിനയ ഫെസ്റ്റിവലിൽ കുമാരനാശാന്റെ ലീലയും, ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപാട്ടും

ഇരിങ്ങാലക്കുട : ഓസ്‌ട്രേലിയയിലെ ബ്രിസ്ബ്രയിനിലെ അഭിനയ ഫെസ്റ്റിവലിൽ ഇരിങ്ങാലക്കുട നടനകൈരളിയിലെ മോഹിനിയാട്ട വിഭാഗമായ നടനകൈശികിയിലെ കലാകാരികളായ കപിലവേണുവും സാന്ദ്ര പിഷാരടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു. ഗുരു നിർമ്മല പണിക്കർ മോഹിനിയാട്ട സപ്തമായി ആവിഷ്കരിച്ചിട്ടുള്ള കുമാരനാശാന്റെ ലീല, ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് എന്നി നൃത്താവിഷ്‌ക്കാരങ്ങൾ ആയിരിക്കും പരിപാടിയിലെ പ്രധാന നൃത്തയിനങ്ങൾ. മോഹിനിയാട്ട പരിപാടിക്ക് പുറമെ മൂന്ന് ദിവസത്തെ മോഹിനിയാട്ട ശില്പശാലയും കപിലയും സാന്ദ്ര പിഷാരടിയും ചേർന്ന് സംഘടിപ്പിക്കുന്നുണ്ട്. ബ്രിസ്ബ്രയിനിലെ അഭിനയ മൾട്ടികൾച്വറൽ ആർട്ട് സെന്ററിന്റെ സഹകരണത്തോടെ അഭിനയ

കൂടൽമാണിക്യം തിരുവുത്സവത്തിനു ഇനി എട്ടു നാൾ : മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

ഇരിങ്ങാലക്കുട : മെയ് 14 നു കൊടിയേറുന്ന 10 ദിവസത്തെ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തിങ്കളാഴ്ച കൂടൽമാണിക്യം കൊട്ടിലായിക്കൽ ദേവസ്വം വിശ്രമകേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു . ഉത്സവം സുഗമമായി നടത്താൻ എല്ലാ വകുപ്പുകളുടെയും ഏകോപനമുണ്ടാകണമെന്നും ആനകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും തിരക്ക് നിയന്ത്രിക്കാൻ പോലീസ് കൂടുതൽ സംവിധാനങ്ങൾ ഒരുക്കണമെന്നും യോഗത്തിൽ നിർദ്ദേശംഉയർന്നു. പോലീസ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, എക്‌സൈസ്, മലിനീകരണ നിയന്ത്രണ ബോർഡ്, കെ .എസ്.ഇ.ബി, വാട്ടർ

Top