തിങ്കളാഴ്ച എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും, സഫലം 2019 ‘മൊബൈൽ ആപ്പും’

മെയ് 6 തിങ്കളാഴ്ച രണ്ടുമണി മുതൽ www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്'

കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി വഴിപാട് പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : അഭീഷ്ടകാര്യസിദ്ധിയ്ക്ക് വിവിധ കഥകളി വഴിപാടുകൾ നടത്തുന്നതിന്റെ ഭാഗമായി സർവ്വ ഐശ്യര്യങ്ങൾക്കും ഉള്ള ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട് കൂടൽമാണിക്യം ക്ഷേത്രത്തിൽ പുനരാരംഭിച്ചു. പ്രസിദ്ധ കഥകളി ചുട്ടി ആചാര്യൻ കലാനിലയം പരമേശ്വരൻ, കഥകളി ക്ലബ്ബ് പ്രസിഡണ്ട് എ . അഗ്നി ശർമ്മൻ എന്നിവർ ആട്ടവിളക്ക് കൊളുത്തി പരിപാടിക്ക് ആരംഭം കുറിച്ചു. നൃത്യതി കഥകളി അക്കാദമി ഇരിങ്ങാലക്കുട ആണ് കഥകളി അവതരിപ്പിച്ചത്. ഭക്തജനങ്ങളും ആസ്വാദകരും കഥകളി നടന്ന കിഴക്കെ നടപ്പുരയിൽ ശ്രീരാമപട്ടാഭിഷേകം

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിന് തിളക്കമാർന്ന വിജയം

ഇരിങ്ങാലക്കുട : സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 35 കുട്ടികളിൽ 20 പേര് ഡിസ്റ്റിംക്ഷനും 15 പേർ ഫസ്റ്റ് ക്ലാസ്സുംകരസ്ഥമാക്കി. 500 ൽ 485 മാർക്ക് നേടിയ ഗായത്രി ബൈജു കോമേഴ്‌സ് വിഭാഗത്തിലും 470 മാർക്ക് ജോസ് മാർട്ടിൻ സയൻസ് വിഭാഗത്തിലും ഒന്നാമതെത്തി. അക്കൗണ്ടൻസിയിൽ 100 മാർക്കും എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയിൽ 99 മാർക്ക് വീതവും

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി മരിച്ചു

മുരിയാട് : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 2-ാം വർഷ ബി.കോം വിദ്യാർത്ഥി കണ്ണോളി സുബ്രഹ്മണ്യൻ മകൻ ശ്രീകുമാർ (20 ) മരിച്ചു. പാമ്പുകടിച്ചതന്നെന്നറിയാതെ ശർദ്ദിക്കുകയും നാക്ക് കുഴയുകയുമാണ് എന്ന് ശ്രീക്കുട്ടൻ പറഞ്ഞതനസരിച്ച് ആദ്യം ഇരിങ്ങാലക്കുട താലുക്ക് ആശുപത്രിയിലും തുടർന്ന് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ : സി പി ഐ എം കന്നത്തറ ബ്രാഞ്ച് സെക്രട്ടറി വിനു, സഹോദരി, മീനാക്ഷി സംസ്കാരം

കർഷക പെൻഷൻ മസ്റ്ററിങ്, പാസ്‌ബുക്കുമായി ഹാജരാകണം

കടുപ്പശ്ശേരി : വേളൂക്കര കൃഷിഭവനിൽ നിന്നും കർഷക പെൻഷൻ കൈപറ്റി കൊണ്ടിരിക്കുന്ന കർഷകർ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മസ്റ്ററിങ് നടത്തുന്നതിനായി ബാങ്ക് പാസ്‌ബുക്ക് പതിപ്പിച്ചതിന് ശേഷം പഴയ പാസ്ബുക്കും, നിലവിലുള്ള പാസ്ബുക്ക് എന്നിവയുമായി മെയ് 9 ,10 തിയ്യതികളിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ ഹാൾ കൊറ്റനെല്ലൂരിൽ നേരിട്ട് എത്തിച്ചേരണമെന്ന് കൃഷിഓഫീസർ അറിയിച്ചു.

പോളശ്ശേരി ഫൗണ്ടേഷന്റെ ഗീതാഞ്ജലി വൃദ്ധസദന ശിലാസ്ഥാപനം വെള്ളാനിയിൽ മെയ് 8ന്

ഇരിങ്ങാലക്കുട : അശരണരും പ്രായാധിക്യത്തിലായിരിക്കുന്നവർക്കുമായി വാർധക്യ ജീവിതത്തോടൊപ്പം സുരക്ഷിതവും സന്തോഷകരവുമായ ജീവിതം പ്രദാനം ചെയുന്ന ആരോഗ്യ പരിപാലനവും മറ്റു സൗകര്യങ്ങളും സൗജന്യമായി ഒരുക്കി കൊണ്ട് വൃദ്ധ സദനം നിർമ്മിക്കുന്നു. ഇരിങ്ങാലക്കുട വെള്ളാനിയിൽ പണികഴിപ്പിക്കുന്ന വൃദ്ധസദനത്തിന്റെ ശിലാസ്ഥാപനകർമ്മം മെയ് 8 ബുധനാഴ്ച രാവിലെ 8:30ന് നടത്തുന്നു. കല്യാൺ സിൽക്‌സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കും. ടി വി ഇന്നസെന്റ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പോളശ്ശേരി ഫൗണ്ടേഷൻ

Top