റെക്കോർഡ് വിളവ്, പക്ഷെ മില്ലുകാർ നെല്ലെടുക്കൽ വൈകിപ്പിക്കുന്നുവെന്നു കർഷകരുടെ പരാതി

കാട്ടൂർ : വെള്ളപൊക്കത്തിനു ശേഷം കാട്ടൂർപാടത്തും തെക്കുംപാടത്തും റെക്കോർഡ് നെല്ലുത്പാദനം ഉണ്ടായെങ്കിലും വിളവെടുപ്പിനു ശേഷം സപ്ലൈകോയുമായുള്ള കരാറനുസരിച്ച് കർഷകരിൽ നിന്ന് എടുക്കേണ്ട നെല്ല് മില്ലുകാർ വൈകിപ്പിക്കുന്നതായി പരാതി. അതിനിടെ മില്ലുകാരുടെ ഇടനിലക്കാർ നെല്ലിലെ ഈർപ്പത്തിന്റെ കണക്കുപറഞ്ഞു അഞ്ചു ശതമാനത്തിലധികം കിഴിവ് ചോദിക്കുന്നത് കർഷകർക്ക് ഇരുട്ടടിയാകുന്നുണ്ട്. പാടശേഖരങ്ങളിലും, ഒഴിഞ്ഞ പറമ്പുകളിലും കൂട്ടത്തോടെ വീണ്ടും നെല്ലുണക്കുകയാണ് കർഷകരിപ്പോൾ. അതിനിടെ കഴിഞ്ഞ ആഴ്ച ഉണ്ടായ വേനൽ മഴയും,വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥ

പ്രളയ ബാധിതർക്കായി പൂമംഗലം സർവീസ് സഹകരണ ബാങ്ക് ‘കെയർ ഹോം’ പദ്ധതിയിൽ പൂർത്തീകരിച്ച വീടിന്‍റെ താക്കോൽദാനം നടത്തി

അരിപ്പാലം : പ്രളയ ബാധിതർക്കായി സഹകരണ വകുപ്പ് വഴി കേരള സർക്കാർ നടപ്പിലാക്കുന്ന 'കെയർഹോം' പദ്ധതിയിൽ പൂമംഗലം സർവീസ് സഹകരണ ബാങ്ക് മുഖേന പണി പൂർത്തിയാക്കിയ കളരിക്കൽ സുനില നന്ദനന്‍റെ വീടിന്‍റെ താക്കോൽദാനം മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് റെജിസ്ട്രർ എം സി അജിത് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം വി ഗോകുൽദാസ് ബാങ്ക് സെക്രട്ടറി നമിത വി മേനോൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈ ആർ വിനോദ്, എജി ശേഖരൻ, സി

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്നും വിരമിക്കുന്ന എം.ഒ ജോണിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. ഐ ടി യു ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് പീറ്റർ ജോസഫിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.വി ചാർളി, ബാങ്ക് വൈസ്‌ ചെയർമാൻ അഡ്വ. പി.ജെ തോമസ്, ഡയറക്ടർ

വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് എസ് എൻ പബ്ലിക്ക് ലൈബ്രറിയിൽ പുസ്തക പ്രദർശനം

കാട്ടുങ്ങച്ചിറ : എസ് എൻ പബ്ലിക്ക് ലൈബ്രറിയുടെ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് റീഡിങ് റൂമിൽ ഇരുനൂറോളം പുതിയ പുസ്തകങ്ങളുടെ   പ്രദർശനം നടത്തി. ലൈബ്രറി പ്രസിഡന്റ് ഡോ.സി കെ രവി പ്രദർശനം ഉദ്‌ഘാടനം ചെയ്തു. എൻ എം സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി കെ ഭരതൻ മാസ്റ്റർ, കെ മായാ, കെ ജി സുനിത, പി കെ അജയഘോഷ്, നിഷ അജയൻ, മഞ്ജു എന്നിവർ സംസാരിച്ചു.

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പും പ്രൊജക്ട് അവാര്‍ഡ് വിതരണവും നടന്നു

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പും പ്രൊജക്ട് അവാര്‍ഡ് വിതരണവും നടന്നു. ചെയര്‍മാന്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ ബിഷപ്പ് ഡോ.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായി. വിവിധ ബ്രാഞ്ചുകളിലെ മികച്ച പ്രൊജക്ടുകള്‍ക്ക് ബിഷപ്പ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, ജോ. ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ്ജ് വളവി, അധ്യാപക രക്ഷാകര്‍ത്ത

Top