ബംഗാളി ചിത്രമായ ‘ജോനകി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : റോട്ടർഡാം ഉൾപ്പെടെയുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2018 ലെ ബംഗാളി ചിത്രമായ 'ജോനകി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 26 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. എൺപതുകാരിയായ ജോനകി, മറവിയുടെ ആഴങ്ങളിലേക്ക് വഴുതുമ്പോഴും സ്നേഹം തേടുകയാണ്. അവരുടെ കാമുകൻ ഇന്ന് വയോധികനായിരിക്കുന്നു. ജീവിതത്തിന്റെ ഓർമ്മകളിലേക്ക് പിടിച്ചു കയറുകയാണ് ഇരുവരും. 2019 ലെ തൃശൂർ അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ ജോനകിയുടെ സംവിധായകൻ

നാഷണൽ ബുക്ക്സ്റ്റാളിന്‍റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ 26ന് ഇരിങ്ങാലക്കുടയിൽ അഷിതയുടെ കഥകൾ ചർച്ച ചെയ്യുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ ബുക്ക്സ്റ്റാളിന്‍റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച വൈകീട്ട് 4:30 ന് എൻ. ബി. എസ് അങ്കണത്തിൽ, കഥയിൽ തനിയ്ക്ക് സത്യത്തോടാണ് ചായ്‌വ്, സ്നേഹത്തോടല്ല എന്ന വ്യക്തമായ നയപ്രഖ്യാപനത്തോടെ സ്വന്തമായ ഒരു കഥാലോകം സൃഷ്ടിച്ച അഷിതയുടെ കഥകൾ ചർച്ച ചെയ്യുന്നു. അതോടൊപ്പം, ഈയവസരത്തിൽ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയുന്നു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിക്കും. സാംസ്ക്കാരിക പ്രവർത്തകയും അധ്യാപികയുമായ സുധ നാരായണൻ വിഷയാവതരണം

ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൽ ടെക്നിക്കൽ അസിസ്റ്റൻഡ് ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൽ പുതുതായി അനുവദിച്ച ഗവേഷണ പദ്ധതിയിലെക്കു ഒരു ടെക്നിക്കൽ അസ്സിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഗവേഷണ പദ്ധതിയിലാണ് ഒഴിവ്. ജന്തുശാസ്ത്രത്തിൽ ബിരുദവും ബയോ ഇൻഫോർമാറ്റിക്സ് അഥവാ കംപ്യൂട്ടേഷണൽ ബയോളജിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പടക്കം ഏപ്രിൽ 30നു മുൻപായി ഡോ.ബിനു ആർ,പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ , ജന്തുശാസ്ത്രവിഭാഗം ,ക്രൈസ്റ്റ്കോളേജ് ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ അപേക്ഷ

പൊറത്തിശ്ശേരി അഭയഭവൻ രജത ജൂബിലി സമാപനവും 25-ാം വാർഷികവും ഏപ്രിൽ 27ന്

പൊറത്തിശ്ശേരി : അശരണരായ രോഗികൾക്ക് ആശ്രയം നൽകുന്ന പൊറത്തിശ്ശേരി അഭയഭവന്റെ രജത ജൂബിലി സമാപനവും, 25-ാം വാർഷികവും ഏപ്രിൽ 27ന് ശനിയാഴ്ച. പൊതുസമ്മേളനം അപ്പസ്തോലിക്ക് ന്യുൺഷ്വ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനികുളം ഉദ്‌ഘാടനം നിർവ്വഹിക്കും. മാർ പോളികണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 4 മണിക്ക് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ അഭയഭവൻ ഡയറക്ടർ ഫാ. ജിജി കുന്നേൽ, തോംസൺ,

തൃശൂർ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം ഇരിങ്ങാലക്കുട അയ്യങ്കാവ്‌ മൈതാനിയിൽ 26, 27, 28 തിയ്യതികളിൽ

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ 35 വയസിനു മുകളിലുള്ളവർക്കു വേണ്ടിയുള്ള ക്രിക്കറ്റ് മത്സരമായ തൃശൂർ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ 26, 27 , 28 തിയ്യതികളിൽ നടക്കുന്നു. മത്സരത്തിന്റെ ഉദ്‌ഘാടനം 26ന് രാവിലെ 7:45 നു നഗരസഭ ചെയർപേഴ്സൺ നടത്തും. ജില്ലയിലെ പ്രഗൽഭ ക്ലബ്ബുകളായ ഡാസിൽസ്, മെഡിലൈൻ യൂണൈറ്റഡ്, പീസിസ് വെങ്ങിണിശ്ശേരി, വെറ്ററൻസ്, ആദീസ് ആരാധന, ഫോണിക്സ്, പേരമംഗലം , ലാറോസ, എന്നിവർ മത്സരത്തിൽ പങ്കെടുക്കും

Top