വോട്ടേഴ്‌സ് സ്ലിപ്പിൽ ഇത്തവണ പോളിങ് ബൂത്തിന്‍റെ ലൊക്കേഷൻ മാപ്പും

ഇരിങ്ങാലക്കുട: വോട്ടർമാർക്ക് ആയി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ട് എത്തി വിതരണം ചെയ്യുന്ന വോട്ടേഴ്‌സ് സ്ലിപ്പിൽ പോളിംഗ് ബൂത്തിനെകുറിച്ചുള്ള വിവരങ്ങൾ അറിയാൻ ലൊക്കേഷൻ മാപ്പ് ഉൾപ്പെടുത്തിയത് പുതുമയായി. രണ്ടു വശമുള്ള വോട്ട് സ്ലിപ്പിന്റ പുറകുവശത്ത് ആണ് ഇത്തവണ ലൊക്കേഷൻ മാപ്പ് കൊടുത്തിരിക്കുന്നത്. അതിനാൽ തന്നെ ഒരു എ ഫോർ ഷീറ്റിന്റെ പകുതി വലിപ്പമുണ്ട് വോട്ടേഴ്സ് സ്ലിപ്പിന് ഇത്തവണ. വോട്ടേഴ്‌സ് സ്ലിപ്പിൽ സമ്മതിദായകരുടെ പേര് മണ്ഡലം, പിതാവിന്റെ പേര്, പോളിംഗ് സ്റ്റേഷൻറെ പേര്,

പോളിംഗ് കേന്ദ്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

ഇരിങ്ങാലക്കുട : പോളിംഗ് ബൂത്തിന്‍റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ മൊബൈള്‍ ഫോണ്‍, കോഡ് ലെസ് ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ക്കും പോളിംഗ് ജോലിയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാമെങ്കിലും പോളിംഗ് സമയത്ത് ഇവ സ്വിച്ചോഫ് ചെയ്തിരിക്കണം. അടിയന്തര സാഹചര്യത്തില്‍ ഇവര്‍ക്ക് പോളിംഗ് ബൂത്തിന് പുറത്തുപോയി ഫോണ്‍ ചെയ്യാവുന്നതാണ്. പോളിംഗ് ഏജന്‍റുമാര്‍ പോളിംഗ് കേന്ദ്രത്തിനുള്ളില്‍ മൊബൈള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പടില്ല. തിരഞ്ഞെടുപ്പ് ദിവസം

ഇരിങ്ങാലക്കുട മണ്ഡലത്തിലെ 18 പ്രശ്നബാധിത ബൂത്തുകൾ വെബ് കാസ്റ്റിംഗ് വഴി തത്സമയ നിരീക്ഷണത്തിൽ, ഒരുക്കങ്ങൾ പൂർത്തിയായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇത്തവണ 18 പ്രശ്നബാധിത ബൂത്തുകൾ ആണ് ഉള്ളതെന്ന് അധികൃതർ. ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ആയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി. സംസ്ഥാന ഐ.ടി മിഷൻ, അക്ഷയ വഴിയാണ് വെബ്കാസ്റ്റിങ് നടത്തുക. അതത് പ്രദേശങ്ങളിലെ അക്ഷയകേന്ദ്രങ്ങൾ ആണ് ബൂത്തുകളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ചുമതല. ഇവിടുത്തെ ദൃശ്യങ്ങൾ തൽസമയം ജില്ലാ ആസ്ഥാനത്ത് ഒരുക്കിയ കൺട്രോൾ റൂമിൽ ഇരുന്നു ഉദ്യോഗസ്ഥർ നിരീക്ഷിക്കും കള്ളവോട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ

പോളിംഗ് ബൂത്തുകളില്‍ എത്തുന്നതിന് ഭിന്നശേഷിക്കാര്‍ക്ക് വാഹനസൗകര്യം നല്‍കും

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ എത്തുന്നതിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് റൂട്ട് ഓഫീസര്‍മാരും പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫീസര്‍മാരും വഴിയാണ്. നേരത്തെ വാഹനസൗകര്യത്തിന് അപേക്ഷിച്ചവര്‍ക്ക് ഇതിനകം വാഹനം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇനി വാഹന സൗകര്യം ആവശ്യമുള്ള ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫീസര്‍മാരുടെയും റൂട്ട് ഓഫീസര്‍മാരുടെയും നമ്പര്‍ ലഭ്യമാക്കി വിളിച്ചറിയിച്ചാല്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോട്ടുചെയ്യാം, വോട്ടെടുപ്പ് രാവിലെ എഴു മുതൽ വൈകിട്ട് ആറുവരെ

ഇരിങ്ങാലക്കുട : വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം എപ്രിൽ 23ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്.പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ പബ്‌ളിക് ലിമിറ്റഡ് കമ്പനികൾ എന്നിവർ നൽകിയ ഫോട്ടോയോടുകൂടിയ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയ പാസ് ബുക്ക്

ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ നന്തിപുലം ചുക്കത്ത് സന്തു (29 ) നെ 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു. ചെങ്ങാലൂർ വൈക്കത്താടാൻ ഗംഗാധരൻ (48 ) നെയാണ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തിയത്. 2012 ഒക്ടോബർ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട ഗംഗാധരന്റെ മകളും പ്രതിയും

ഇത്തവണ വോട്ടർമാർക്ക് വോട്ടിനോടൊപ്പം ഭാഗ്യം തുണച്ചാൽ സമ്മാനവും

ഇരിങ്ങാലക്കുട : വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തോടൊപ്പം പഴയ വോട്ട് പെട്ടി പോലെയൊന്നു അവിടെ കണ്ടാൽ വോട്ടർമാർ അത്ഭുതപ്പെടേണ്ട . തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക വോട്ടർമാർക്ക് വോട്ടിനോടൊപ്പം വോട്ടേഴ്‌സ് സ്ലിപ്പിട്ട് ഭാഗ്യം പരീക്ഷിക്കാനുള്ള സമ്മാനപ്പെട്ടിയാണത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമിതിദായകർക്ക് വീട്ടിലെത്തി നൽകിയ വോട്ടിങ് സ്ലിപ്പ് ബൂത്തിലെത്തുമ്പോൾ ഉദ്യോഗസ്ഥർ വാങ്ങി പരിശോധിച്ച് വോട്ടിങ്ങിനു ശേഷം പഴയ വോട്ടിങ് സമ്പ്രദായത്തെ അനുസ്മരിപ്പിക്കും വിധം മടക്കി ഈ സമ്മാനപ്പെട്ടിയിൽ നിക്ഷേപിക്കും. ഇത്

ലോകസഭ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 23 ന് പൊതു അവധി, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം

ഇരിങ്ങാലക്കുട : ലോകസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് സംസ്ഥാനത്ത് പൊതു അവധി . സര്‍ക്കാര്‍ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കും അവധി ബാധകമാണ്. ദിവസ വേതനക്കാര്‍, കാഷ്വല്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പോളിങ് ദിവസം വേതനത്തോടു കൂടിയുള്ള അവധി അനുവദിക്കുന്നതിനുള്ള നടപടികള്‍ക്ക് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തുകൾക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ചു. ആകെ 181 ബൂത്തുകളാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലുള്ളത്. എന്നാൽ ഇതിൽ കൂടുതൽ കരുതൽ വോട്ടിങ് യന്ത്രങ്ങൾ വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ വന്നാൽ മാറ്റാൻ ആണിത്. ബൂത്തിൽ ഒരു പ്രെസിഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസറും ആണ് ഉണ്ടാകുക. മുൻപ് വോട്ടിംഗ് യന്ത്രം

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷം), ചെണ്ട, മദ്ദളം (4 വര്‍ഷം), ചുട്ടി (3 വര്‍ഷം), എന്നി വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മേല്‍പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. ഏഴാം തരം പാസ്സാണ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന്

Top