കത്തീഡ്രൽ ഇടവകയിലെ യുവജന സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ യുവജനസംഗമം ഓയ്‌ക്കോസ് 2019 കത്തീഡ്രൽ പാരിഷ് ഹാളിൽ പ്രശസ്ത സിനിമാതാരം സിജോയ് വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. ഡോ. ആന്റോ ആലേങ്ങാടൻ, ജയ്‌സൺ കരപ്പറമ്പിൽ, ഫാ. ഫെബിൻ കൊടിയൻ, സംഘടനാ ഭാരവാഹികളായ ജിഫിൻ ജോയ്, ക്ളിൻസ് പോളി, മിലൻ പോൾ എന്നിവർ സംസാരിച്ചു.

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്വേത കെ സുഗതന് അനുമോദനം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്വേത കെ സുഗതന് ഇരിങ്ങാലക്കുട പോസ്റ്റൽ റിക്രിയേഷൻ ക്ലാസ്സിന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. പോസ്റ്റൽ സൂപ്രണ്ട് വി വി രാമൻ ഉദ്‌ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് മാസ്റ്റർ രേഷ്മ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് സതി യൂണിയൻ ഭാരവാഹികളായ ജ്യോതിഷ് ദേവൻ, എ ജയകുമാർ, എന്നിവർ സംസാരിച്ചു. പി രുഗ്‌മിണി എം. എ, അബ്‌ദുൾ

Top