വിഷുദിനത്തിൽ രാജാജിയുടെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത് ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട്

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിഷു ദിനത്തിലെ പര്യടന പരിപാടി ഇരിങ്ങാലക്കുടയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടാണ് ആരംഭിച്ചത് . 'അപ്പൂപ്പന്മാരുടെ ആശ്രമമായ' ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അനാഥരായ പ്രായംചെന്നവര്‍ക്കൊപ്പം ഭക്ഷണത്തിനുശേഷവും ഏറെനേരം ചിലവിട്ടു . ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് തീരുമാനിച്ചുറച്ച സ്ഥാനാര്‍ത്ഥിയെ നേരില്‍കണ്ട സന്തോഷം അവര്‍ പറയാതെ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ നേതാക്കളായ ഉല്ലാസ് കളക്കാട്ട്, ടി .കെ സുധീഷ്, പി.

വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ രൂപ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി

ഇരിങ്ങാലക്കുട : വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ 10,020 രൂപാ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു കൂടൽമാണിക്യം ദേവസ്വം (അയ്യങ്കാവ് ക്ഷേത്രം ) ജീവനക്കാരൻ സിദ്ധാർത്ഥൻ മാതൃകയായി.

സംഗീത വിദ്യാർത്ഥികളുടെ സ്വാതി കൃതികൾ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാദോപാസന സംഗീത സഭയുടെ സ്വാതി സംഗീതോത്സവത്തിന്റെ ഭാഗമായി വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ സംഗീത വിദ്യാർത്ഥികൾ ആലപിച്ച സ്വാതി കൃതികൾ ഏറെ ശ്രദ്ധേയമായി. വയലിനിൽ വരവീണയിലെ അദ്ധ്യാപിക സുധ മാരാരും മൃദംഗത്തിൽ ഇരിങ്ങാലക്കുട സുരാജ് സുരേഷ് കുമാറും പക്കമേളം ഒരുക്കി.

Top