സഞ്ജയ് സുബ്രഹ്മണ്യം ചെന്നൈ സംഗീത കച്ചേരി അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ സ്വാതിതിരുനാൾ സംഗീത ഉത്സവത്തിൽ പ്രശസ്ത സംഗീത കലാനിധി സഞ്ജയ് സുബ്രഹ്മണ്യം (ചെന്നൈ) സംഗീത കച്ചേരി അവതരിപ്പിച്ചു. വയലിൻ എസ് വരദരാജൻ, മൃദംഗം നെയ്യ്‌വേലി പി വെങ്കിടേഷ്, ഘടം തൃപ്പൂണിത്തുറ എൻ രാധാകൃഷ്ണൻ.

ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 128-ാം ജന്മദിനം ആഘോഷിച്ചു

വെള്ളാംങ്കല്ലൂർ : കേരള പുലയർ മഹാസഭയുടെ വെള്ളാംങ്കല്ലൂർ യൂണിയന്‍റെ നേതൃത്വത്തിൽ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 128-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാംങ്കല്ലൂർ സെന്ററിൽ നടന്ന ജന്മദിനാഘോഷം യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, പി.എൻ.സുരൻ, ടി.സി. ബാബു എന്നിവർ സംസാരിച്ചു. വടക്കുംകര ടൗൺ ശാഖകളിൽ നടന്ന ആഘോഷ പരിപാടികൾക്ക് രേണുക ബാബു, സുസ്മിതൻ, ബിജു, സന്ധ്യ വിജയൻ, എന്നിവർ നേതൃത്വം കൊടുത്തു. പുത്തൻചിറ പുളിയിലക്കുന്ന്

സുരേഷ് ഗോപി പര്യടനം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണം 20-ാം തിയ്യതി  ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ. വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയിൽ നിന്ന് പ്രചരണ പരിപാടി ആരംഭിക്കും. തുടർന്ന് പട്ടേപ്പാടം എസ്എൻഡിപി ഹാളിൽ നടക്കുന്ന കുടുംബസംഗമത്തിൽ പങ്കെടുക്കും. അവിട്ടത്തൂർ സെന്ററിൽ പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പുല്ലൂർ അണ്ടികമ്പിനിയിലെ തൊഴിലാളികളെ സന്ദർശിക്കും. ആളുർ എടത്താടൻ സെന്റർ, ആനന്ദപുരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങൾക്ക് ശേഷം ചാത്തൻ മാസ്റ്റർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് മതമൈത്രി നിലയം സന്ദർശിക്കും.

Top