സൂര്യാഘാതം ഏറ്റ് മധ്യവയസ്‌കൻ പാടത്ത് മരിച്ച നിലയിൽ

ആനന്ദപുരം : സൂര്യാഘാതം ഏറ്റ് മധ്യവയസ്‌കൻ മരിച്ചു. പാറേക്കാട്ടുക്കര എടത്താട്ടൻ അരവിന്ദാക്ഷനെയാണ് (72) ആലത്തൂർ അർമാത കുളത്തിന് സമീപം പാടത്ത് സൂര്യാഘാതം ഏറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊടകര പോലീസ് സ്ഥലത്തെത്തി, മൃതദേഹം പുതുക്കാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

പ്രളയത്തിൽ പുല്ലു മൂടിയ ചെമ്മീൻചാൽ കുളം വൃത്തിയാക്കി

വല്ലക്കുന്ന് : പൊള്ളുന്ന വേനലിൽ വിഷു കാഴ്ചയായി വല്ലക്കുന്നുകാർക്ക് ലഭിച്ചത്, കുടിനീരിനും കൃഷി ആവശ്യങ്ങൾക്കുമായി കലാകാലങ്ങളോളം ഉപയോഗിച്ചു പോന്നിരുന്ന ചെമ്മീൻചാൽ കുളം, പ്രളയശേഷം പുല്ലു മൂടി ഉപയോഗശൂന്യമായി കിടന്നിരുന്നത് ഒരുപറ്റം നാട്ടുകാരുടെ ശ്രമഫലമായി വൃത്തിയാക്കി ലഭിച്ചു എന്നുള്ളതാണ്. പുല്ലു മൂടിയ അവസ്ഥയിൽ ഇത് വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരെ പലപ്പോഴായി നാട്ടുകാർ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നാട്ടുകാരനായ തൂയത്ത് പ്രതീഷിന്റെ നേതൃത്വത്തിൽ കുളം വൃത്തിയാക്കാൻ പഞ്ചായത്തിൽ കൊട്ടേഷൻ കൊടുക്കുകയും, അതുപ്രകാരം വിഷു

ഓശാന ഞായർ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആഘോഷിച്ചു. ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുരുത്തോല വെഞ്ചരിപ്പും, പ്രദക്ഷിണവും നടന്നു. യേശുദേവന്റെ ജറുസലേം പ്രവേശനത്തിന് ഒലിവിൻ ചില്ലകൾ ഏന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചത്തിന്റെ ഓർമ പുതുക്കിയാണ് ഓശാന ഞായർ ആഘോഷിക്കുന്നത്. ക്രിസ്തുവിൻറെ പീഡാനുഭവ ത്തിൻറെയും കുരിശുമരണത്തിന്യും ഓർമ്മകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന് ഓർമ്മയിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും കുരിശുമരണത്തിന് ഓർമ്മയിൽ ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണം

Top