വിഷു വിപണി സജീവം

ഇരിങ്ങാലക്കുട : ഈ വർഷവും വിവിധ തരത്തിലുള്ള പഴവർഗ്ഗങ്ങളാൽ വിഷു വിപണി സജീവം. വിഷു വിപണിയൊരുക്കാനുള്ള കണിവെള്ളരി, ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. കണിവെള്ളരി 40 രൂപ, ചക്ക 30, പൈനാപ്പിൾ 50, മാങ്ങക്ക് 80 രൂപമുതൽ 100 രൂപ എന്നിങ്ങനെ പോകുന്നു വിപണിയിലെ വിലകൾ. വിപണിയിൽ ധാരാളമായുള്ള മുന്തിരി( ഗ്രീൻ, ബ്ലാക്ക്), കറിമാമ്പഴം, തണ്ണിമത്തൻ, കിരൺ, വിശാൽ, ഗ്രീൻ ആപ്പിൾ, പഞ്ചവർണ്ണ, പേരയ്ക്ക, സപ്പോർട്ട, ഞാലിപഴം, പൂവമ്പഴം,

കുടിവെള്ള മോഷണം തടയുന്നതിനായി മോഷണ വിരുദ്ധ സംഘത്തിന്റെ പ്രവർത്തനം ശക്തമാക്കി

ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പൊറത്തിശ്ശേരി, കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം, പർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള മോഷണം തടയുന്നതിനായി മോഷണ വിരുദ്ധ സംഘത്തിന്റെ പ്രവർത്തനം ശക്തമാക്കി. ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിൽ ഉള്ള ആൻറിതെഫ്റ്റ് സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ കിണറുകളിലേക്ക് ഹോസിട്ട് കുടിവെള്ള മോഷണം നടത്തുന്ന നിരവധി കേസുകൾ പിടികൂടിയിട്ടുണ്ട്. വ്യാപകമായി കുടിവെള്ള മോഷണം നടത്തുന്നത്

നാട്യാഭിവൃദ്ധി കുച്ചുപ്പുടി ശില്പശാല ഏപ്രിൽ 16 മുതൽ 19 വരെ

ഇരിങ്ങാലക്കുട : ലോക പ്രശസ്ത കുച്ചുപ്പുടി നൃത്ത ആചാര്യൻ പത്മഭൂഷൺ ഗുരു വെമ്പട്ടി ചിന്ന സത്യത്തിന്റെ പ്രഥമ ശിഷ്യയും കുച്ചുപ്പുടി നർത്തകിയുമായ ഗുരു അനുപമ മോഹന്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല കഥകളി നടൻ സദനം കൃഷ്‌ണൻകുട്ടി ആശാൻ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത ചുട്ടി ആചാര്യൻ കലാനിലയം പരമേശ്വരൻ ആശാൻ വിശിഷ്ട അതിഥിയാകും. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞു 3 മണി വരെ നടക്കുന്ന ശില്പശാല 19 ന് അവസാനിക്കുന്നു.

നിർധനരായവർക്കും, അന്തേവാസികൾക്കും സേവാഭാരതിയുടെ വിഷു കൈനീട്ടം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിവിധ സ്ഥാപനങ്ങളിൽ നിർധനരായവർക്കും, അന്തേവാസികൾക്കും, ജീവനക്കാർക്കും, വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു. സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ചടങ്ങിൽ ഡിഫൻസിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പത്മിനി അമ്മ വിശിഷ്ടാതിഥിയായിരുന്നു. വാനപ്രസ്ഥാശ്രമo പ്രസിഡണ്ട് കൃഷ്ണകുമാർ കണ്ണം പിള്ളി, സെക്രട്ടറി സതീഷ് പള്ളിച്ചാടത്ത്, ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. എടക്കുളം ബോധിനി സേവാ കേന്ദ്രത്തിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് രാജവർമ്മ ,സെക്രട്ടറി സജയ് കുമാർ, ട്രഷറർ ജയകുമാർ

ടി.കെ.അന്തോണിക്കുട്ടി അനുസ്മരണം നടത്തി

പുല്ലൂർ : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ 25-ാം ചരമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പുല്ലൂർ ഊരകത്ത് അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഐ.ആർ. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, കെ.ജെ. പ്രിൻസ്, എം.കെ.കോരുക്കുട്ടി, കെ.എൽ.ബേബി എന്നിവർ സംസാരിച്ചു..

ഗ്രീഷ്മായനം ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു

കാക്കാത്തുരുത്തി : ഇരിങ്ങാലക്കുടയിലെ ആദ്യകാല ചിത്രകലാ സ്ഥപനമായ രചന ഫൈൻ ആർട്സ് ഇൻസ്റ്റിട്യൂട്ടിലെ പൂർവ്വവിദ്യാർത്ഥി അസോസിയേഷന്റെ 5-ാം മത് ചിത്രകലാ ക്യാമ്പ് 2 ദിവസങ്ങളിലായി കാക്കാത്തുരുത്തിയിലെ ഷിഷോർഫാമിൽ സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ കെ ജി ബാബു ക്യാമ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധൻ സി എസ്, വാർഡ് മെമ്പർമാരായ ഉഷ രാമചന്ദ്രൻ, സുനിത മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടതുപക്ഷ ബദലാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത് – പന്ന്യന്‍ രവീന്ദ്രന്‍

ഇരിങ്ങാലക്കുട : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍ വയ്ക്കുന്ന ബദല്‍നയങ്ങള്‍ തന്നെയാണ് കേരളസര്‍ക്കാര്‍ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ . ഇന്ത്യാ മഹാരാജ്യത്ത് ബി ജെ പി തങ്ങളുടെ മുഖ്യ എതിരാളികളായി കാണുന്നത് ഇടതുപക്ഷ പാർട്ടികളെയാന്നെന്നും കോണ്‍ഗ്രസ്സ് ബി .ജെ .പി യെ എതിരാളിയായി കണ്ടിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് വയനാട്ടിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കില്ലായിരുന്നുവെന്നും

എൽ.ഡി.എഫ് ആളൂർ നോർത്ത് മേഖല തിരഞ്ഞെടുപ്പ് റാലിയും പൊതു യോഗവും സംഘടിപ്പിച്ചു

ആളൂർ : എൽ.ഡി.എഫ് ആളൂർ നോർത്ത് മേഖല തിരഞ്ഞെടുപ്പ് റാലിയും പൊതു യോഗവും മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ.എം നോർത്ത് ലോക്കൽ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.ഡേവിസ് അഭിവാദ്യം ചെയ്തു സംസാരിച്ചു. വാദ്യാഘോഷങ്ങളും കാവടിയാട്ടവും അകമ്പടി സേവിച്ച യോഗത്തിൽ മുന്നണി നേതാക്കൾ സംബന്ധിച്ചു.

Top