ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിന്‍റെ ആരോപണത്തിന് പുറകിൽ സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചന – കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : മജിസ്‌ട്രേറ്റ് കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന ഒരു മുറി അവിടെയുണ്ടെന്നു ദേവസ്വം അറിഞ്ഞിരുന്നില്ലെന്നും പ്രധാന കോടതി മുറിയുടെ കെട്ടിടത്തിൽ നിന്ന് ദൂരെ മാറിയുള്ള ഈ മുറിക്കി ഒരു ബോർഡ് പോലും ഉണ്ടായില്ലെന്നും പൊളിക്കാനായി തഹസിൽദാരുടെ അനുമതിയുണ്ടെന്നും അതിനായുള്ള ടെണ്ടർ പരസ്യമായി പത്രങ്ങളിലും മറ്റും നല്കിയിരുന്നതാണെന്നും അല്ലാതെ രഹസ്യമായി ചെയ്തതല്ലെന്നും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം അംഗങ്ങളെ മോഷ്ടാക്കളായി ചിത്രീകരിച്ച ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിന്‍റെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു കൂടൽമാണിക്യം

വെസ്റ്റ് കോമ്പാറ റസിഡന്‍റ്സ് അസ്സോസിയേഷൻ പരിധിയിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷന്‍റെ പരിധിയിലുള്ള ശ്രീകൃഷ്ണ ടെമ്പിൾ റോഡിൽ പരിസരവാസികളുടെ സുരക്ഷക്കു വേണ്ടി അവരുടെ സഹകരണത്തോടെ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു. ഇരിങ്ങാലക്കുട പോലീസ് എ എസ് ഐ പ്രതാപൻ ക്യാമറകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ച് അതിന്റെ ഉപകാരത്തെപ്പറ്റി സംസാരിച്ചു. ഈ റോഡിലെ പലയിടങ്ങളിലായി ഒമ്പതോളം ക്യാമറകളാണ് സ്ഥാപിച്ചത്. പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി വിനോദ് കാവനാട് സ്വാഗതവും ട്രഷറർ

ആരോഗ്യപരിപാലന കരുതൽ സംഗമം സംഘടിപ്പിച്ചു

പുല്ലൂർ : പുല്ലൂർ സംഗമം റസിഡൻസ് അസോസിയേഷന്‍റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോർഡ്സിന്‍റെയും നേതൃത്വത്തിൽ സ്ത്രീകൾക്കു മാത്രമായി മൊബൈൽ മാമ്മോഗ്രാം ടെസ്റ്റും ക്യാൻസർ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. മൊബൈൽ മാമ്മോഗ്രാമിന്റെ ഉദ്‌ഘാടനം ഡോ.ഹരീന്ദ്രനാഥ് എ.എം നിർവ്വഹിച്ചു. യോഗത്തിൽ പ്രോജക്ട ചെയർമാൻ മായ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എക്സി.ഡയറക്ടർ ഷീല ബെന്നി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, അസോസിയേഷൻ പ്രസിഡന്റ് സ്വപ്ന ദേവി ദാസ്, സെക്രട്ടറി രാധകൃഷ്ണൻ കൂട്ടൂമാക്കൽ, സെബാസ്റ്റ്യൻ, എസ്

കെ എം മാണി സർവ്വകക്ഷി അനുശോചന യോഗം ശനിയാഴ്ച 3 :30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : കേരള രാഷ്ട്രീയത്തിൽ ആറുപതിറ്റാണ്ടോളം നിറഞ്ഞു നിന്ന കേരള കോൺഗ്രസ് (എം ) ചെയർമാൻ കെ എം മാണിയുടെ നിര്യാണത്തിൽ ഏപ്രിൽ 13 ശനിയാഴ്ച വൈകീട് 3:30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സർവ്വകക്ഷി അനുശോചനയോഗം ചേരും.

സ്വാതിതിരുനാൾ സംഗീതോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : ശുദ്ധസംഗീതം മനുഷ്യരിലെ ക്രിമിനൽ ചിന്താഗതിയെ ഇല്ലാതാക്കുന്നുവെന്ന് ആലങ്കോട് ലീലാകൃഷ്ണൻ, നാദോപാസന സംഗീതം സഭ സംഘടിപ്പിച്ച സ്വാതിതിരുനാൾ സംഗീതോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു. സാംസ്കാരിക സമ്മേളനം പ്രൊഫസർ കെ യു അരുണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എം കൃഷ്‌ണൻകുട്ടി മാരാർ അധ്യക്ഷതവഹിച്ചു. നാദോപാസനയും ഗുരുവായൂരപ്പൻ ഗാനാഞ്ജലി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യ കർണാടക സംഗീത മത്സര വിജയികൾക്കുള്ള 'ഗാനാഞ്ജലി പുരസ്കാരം' ചടങ്ങിൽ സമ്മാനിച്ചു. ഒന്നാം സമ്മാനം ലഭിച്ച

എൻ ഡി എ സ്ഥാനാർഥി സുരേഷ്‌ഗോപി ഇരിങ്ങാലക്കുടയിൽ നടത്തിയ പര്യടനത്തിന്റെ ആവേശത്തിൽ അണികൾ

ഇരിങ്ങാലക്കുട : സംഗമേശന് ചാർത്തിയ താമരമാല അണിഞ്ഞു കൊണ്ട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം എല്ലാവരിലും ആവേശമുണർത്തി. ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം മുകുന്ദപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.ഡി.ശങ്കരൻ കുട്ടിയുടെ വിട്ടീൽ പ്രഭാത ഭക്ഷണത്തിനു ശേഷം കൂടൽമാണിക്യം ക്ഷേത്രനടയിൽ വമ്പിച്ച വരവേൽപ്പോടെ പര്യടനം ആരംഭിച്ചു. ഇരിങ്ങാലക്കുട. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനിൽകുമാർ ബി

ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി മുന്നണിയുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്‍റെ വിജയത്തിനായി വോട്ടഭ്യർത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി മുന്നണിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ നേതാക്കളായ അരുൺ പി.ആർ, മിഥുൻ പി.എസ്, നിജു വാസു, യദു എന്നിവർ നേതൃത്വം നൽകി.

കച്ചേരി വളപ്പിലെ കോടതിമുറിയിലെ തൊണ്ടിമുതൽ മോഷ്ടിച്ചതിന് ഉത്തരവാദികളായ കൂടൽമാണിക്യം ദേവസ്വം ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറി രാത്രി പൂട്ടുപൊളിച്ച് തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന കോടതിയിൽ വിസ്തരിക്കപ്പെടേണ്ട കേസുകളിൽ ഹാജരാക്കേണ്ട തൊണ്ടിമുതലുകൾ മോഷണം പോകുകയും കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയുടെ ഓഫീസിൽ നിന്ന് കണ്ടെടുക്കുകയും ചെയ്ത സംഭവത്തിൽ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. ഇതിൽ ദേവസ്വം ഭരണസമിതിയെയും അഡ്മിനിസ്ട്രേറ്ററേയും

Top