പുല്ലൂർ : അപകടങ്ങൾ കുറയ്ക്കാനായി വീതി കൂട്ടിയ പുല്ലൂർ അപകടവളവിലെ സംസ്ഥാനപാതക്ക് ഇരുവശവും പണിത നടപ്പാതയിൽ ടൈൽസ് നിർമ്മാണം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ തകർന്നു തുടങ്ങി. മിഷൻ ആശുപത്രി മുതൽ ഉരിയചിറവരെയുള്ള ഭാഗത്താണ് ഇരുവശത്തും റോഡിൽ നിന്നുയർത്തി ഫൂട്ട്പാത്ത് പണിത് ടൈൽസ് ഇടുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്തത്. ഇവിടെ റോഡിനു പതിവിലധികം വീതിയുള്ളതിനാൽ വഴിയോര കച്ചവടക്കാർ ഇവിടെ സ്ഥിരം വിൽപ്പനകേന്ദ്രം ആക്കിയിരുന്നു. ഈ മേഖലയിൽ വഴിയോര കച്ചവടം നിയന്ത്രിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ആദ്യം
Day: April 10, 2019
മുത്തുസ്വാമി ദിക്ഷിതർ ജയന്തി ആഘോഷിച്ചു
ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പൂരാൻ കോവിലകത്ത് സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ ജയന്തി ആഘോഷിച്ചു. "ദീക്ഷിൽ കൃതികളുടെ സൗന്ദര്യ ശാസ്ത്രവും വീണയിൽ അതിലെ സൂക്ഷ്മ പ്രായോഗികതയും" എന്ന വിഷയത്തിൽ 'കലൈമാമണി' മുടികൊണ്ടാൻ എസ് എൻ രമേശ് (ചെന്നൈ ) സോദോഹരണ പ്രഭാഷണം നടത്തി. കർണ്ണാടക സംഗീതത്തിന്റെ ചരിത്രത്തിൽ ദിക്ഷിതരുടെ സംഭാവനകളും കൃതികളുടെ ഗംഭീരതയും ഒരു വൈണികൻ
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വ്യാഴാഴ്ച പര്യടനം നടത്തും
ഇരിങ്ങാലക്കുട : തൃശ്ശൂർ ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഏപ്രിൽ 11 വ്യാഴാഴ്ച ഇരിങ്ങാലക്കുട മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുന്നിൽനിന്ന് ആരംഭിക്കുന്ന പര്യടനത്തിന് തുറവൻകാട്ടിൽ ആദ്യ സ്വീകരണം നൽകും. തുടർന്ന് 9 മണിക്ക് മുരിയാട് അണ്ടി കമ്പനി പരിസരത്ത് സ്വീകരണം നൽകും. തുടർന്ന് കല്ലേറ്റുംകര, ആളൂർ സെന്റർ, ഷോളയാർ, കൊമ്പിടി, താഴെക്കാട് ആൽ, തുമ്പൂർ, നടവരമ്പ്, മാപ്രാണം നിവേദിത, എടക്കുളം, പതിയാംകുളങ്ങര, പടിയൂർ വളവനങ്ങാടി,