സ്വാതിതിരുനാൾ സംഗീത നൃത്തോത്സവം 11 ന് ആരംഭിക്കും

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭ വർഷം തോറും നടത്തിവരാറുള്ള സ്വാതിതിരുനാൾ സംഗീത നൃത്തോത്സവം ഏപ്രിൽ 11 ന് ആരംഭിക്കും. കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടയിൽ പ്രത്യേകം സജ്ജമാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ നഗറിൽ നാലു ദവസങ്ങളിലായി ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാരുടെ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും. ഏപ്രിൽ 11 ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക ചടങ്ങ് പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. എം കൃഷ്ണൻകുട്ടി മാരാർ അദ്ധ്യക്ഷത വഹിക്കും.

അവിട്ടത്തുർ തിരുക്കുടുംബ ദേവലയത്തിൽ വചന സന്ദേശസംഗീത സായാഹ്നം സംഘടിപ്പിച്ചു

അവിട്ടത്തുർ : അവിട്ടത്തുർ തിരുക്കുടുംബ ദേവലയത്തിൽ നോമ്പുകാലത്തിനോടനുബന്ധിച്ചു നടത്തിയ വചന സന്ദേശസംഗീത സായാഹ്നം വികാരി ഫാ ആൻ്റോ പാണാടൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ശുശ്രുക്ഷകൾക്ക് ഫാ.സെബാസ്റ്റ്യൻ ചെന്നാപ്പള്ളി& ടീം നേതൃത്വം നൽകി. ഇടവകയിലെ മുഴുവൻ വിശ്വാസികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

അഭിനയപരിശീലന ശില്പശാല 8 മുതൽ 12 വരെ വാൾഡണിൽ

ഇരിങ്ങാലക്കുട : ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 12 വരെ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡണിൽ നടത്തുന്ന അഞ്ചു ദിവസത്തെ അഭിനയ പരിശീലന ശില്പശാല പ്രശസ്ത നാടകസംവിധായകൻ നരിപ്പറ്റ രാജു ഉദ്ഘാടനം ചെയ്തു. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്റർ ട്രഷറർ വി.എം. ഗോപി അദ്ധ്യക്ഷത വഹിച്ചു. നരിപ്പറ്റ രാജുവിനു പുറമെ തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാർ, സിംഗപ്പൂരിലെ ഇന്റർകൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പരിശീലനം

തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ലൈയിങ്ങ് സ്ക്വാഡിന്‍റെ വാഹനപരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി

ഇരിങ്ങാലക്കുട :  ലോകസഭാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ഫ്ലൈയിങ്ങ് സ്ക്വാഡിന്‍റെ ആളൂരില്‍   നടന്ന വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി . ആഡംബരകാര്‍ ഓടിച്ചുവന്നിരുന്ന കൊല്ലംചവറ സ്വദേശി അന്‍സര്‍ഷാ, (29 ) എന്നയാളുടെ പക്കല്‍ നിന്നാണ് കഞ്ചാവ് സിഗററ്റും കഞ്ചാവ് പൊടിയും കണ്ടെത്തിയത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഫ്ലൈയിങ്ങ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എം.എച്ച്.ഷാജിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. മൂന്നാറില്‍ നിന്നും ശേഖരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തില്‍

ദളിത് പീഢനത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍ – കെ.വി.ദാസന്‍

ഇരിങ്ങാലക്കുട : ഉത്തരേന്ത്യയില്‍ മോദിയും കേരളത്തില്‍ പിണറായി വിജയനും ദലിത് വിഭാഗക്കാരെ പീഢിപ്പിക്കുന്നതില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ തിരെഞ്ഞടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട രാജീവ് മന്ദിരത്തില്‍ നടന്ന ദളിത് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ്സ് ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയോടെയുളള പ്രവര്‍ത്തനങ്ങളാണ് ദളിതര്‍ക്ക് ഉയര്‍ന്നു നി്ല്‍ക്കുവന്‍ സാധിച്ചതെന്നും ദളിത് പീഢനത്തില്‍ മോദിയുടെയും പിണറായിയുടെയും ഭരണത്തിന്

എൽ ഡി എഫ് ബൂത്ത്‌ കമ്മിറ്റി ഓഫിസിന്‍റെ ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസിന്‍റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട വെസ്റ്റ്‌ മേഖലയിലുൾപ്പെടുന്ന 90-ാം ബൂത്ത്‌ കമ്മിറ്റി ഓഫിസിന്‍റെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് ശശി വെട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സി പി ഐ നേതാവ് ഐ. കെ. കമലാക്ഷൻ പതാക ഉയർത്തി. മുനിസിപ്പൽ കൗൺസിലർ എം സി രമണൻ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Top