യു.ഡി.എഫ്. ജനപ്രതിനിധി സംഗമം 11ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍റെ വിജയത്തിനായി ഇരിങ്ങാലക്കുടയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെയും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും, സഹകരണ സംഘം പ്രസിഡണ്ടുമാരുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും സംഗമം 11ന് വ്യഴാഴ്ച 10ന് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിക്കുന്ന ജനപ്രതിനിധി സംഗമം തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും.

എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയനെ എതിരില്ലാതെ തിരെഞ്ഞടുത്തു- സന്തോഷ് ചെറാകുളം യൂണിയന്‍ പ്രസിഡണ്ട്

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരെഞ്ഞടുത്തു. യൂണിയന്‍ പ്രസിഡണ്ടായി സന്തോഷ് ചെറാകുളം, വൈസ് പ്രസിഡണ്ടായി സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യൂണിയന്‍ സെക്രട്ടറിയായി കെ.കെ.ചന്ദ്രന്‍ എന്നിവരേയും യോഗം ഡയറക്ടര്‍മാരായി കെ.കെ.ബിനു, സി.കെ.യുധി ,സജീവ്കുമാര്‍ കല്ലട, പി.കെ.പ്രസന്നന്‍ എന്നിവരേയും എതിരില്ലാതെ തിരെഞ്ഞടുത്തു. യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി രാജന്‍ ചെമ്പകശ്ശേരി, കെ.എസ്.ഷാജി , ആര്‍.ജി ജയദേവന്‍ എന്നിവരേയും തിരെഞ്ഞടുത്തതായി റിട്ടേണിങ്ങ് ഓഫീസര്‍ യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍

സാന്റോസ് ക്ലബ്ബിന്റെ സൗജന്യ ഫുട്ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി

മനയ്ക്കലപ്പടി : കോണത്തുകുന്ന് സാന്റോസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് സൗജന്യ ഫുട്ബോള്‍ പരിശീലനക്യാമ്പ് മനയ്ക്കലപ്പടി പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ തുടങ്ങി. 110 വിദ്യാര്‍ത്ഥികള്‍ക്ക് മെയ്‌ ഒന്ന് വരെ എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ 6.15 വരെയാണ് കെ. വേണുഗോപാല്‍, ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നൽകിവരുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങളും സൗജന്യമാണ്. ക്യാമ്പ് ക്ലബ്ബ് രക്ഷാധികാരി സത്താര്‍ അല്‍ക്കാരന്‍, സിനിമാനടനും ക്ലബ്ബ് അംഗവുമായ

Top