ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി

പൈങ്ങോട് : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയൻ 2427 പൈങ്ങോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കാരുമാത്ര ഗുരുപാദം ഡോ. ടി എസ് വിജയൻ തന്ത്രികൾ നിർവഹിച്ചു . തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം ചെയ്തു .ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻസെക്രട്ടറി പി.കെ പ്രസന്നൻ ഗുരുദേവപ്രഭാഷണം നടത്തി . മേഖലാ ചെയർമാൻ

ക്ഷീര കുടുംബ സംഗമവും സർവ്വീസിൽ നിന്ന് വിരമിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിലെയും ബ്ലോക്കിലെ ക്ഷീര സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീര കുടുംബസംഗമവും സർവീസിൽ നിന്നും വിരമിച്ച ക്ഷീരസംഘം ജീവനക്കാർക്ക് സ്നേഹാദരവ് പരിപാടിയും സംഘടിപ്പിച്ചു. ബ്ലോക്കിലെ മുരിയാട് ക്ഷീരോൽപാദക സംഘത്തിൽ നിന്നും വിരമിച്ച സെക്രട്ടറി കെ. ജി മോഹൻദാസ്, കാറളം ക്ഷീരസംഘത്തിൽ നിന്നും വിരമിച്ച ശോഭന കെ എസ്, താണിശ്ശേരി ക്ഷീരസംഘത്തിൽ നിന്നും വിരമിച്ച സരസ്വതി കെ കെ എന്നിവർക്ക് സ്നേഹാദരവും സ്നേഹോപഹാരവും സമർപ്പിച്ചു. പരിപാടിയിൽ

കഞ്ചാവ് കൈമാറുന്നതിനായി കാത്തു നിൽക്കുന്നതിനിടയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ആവശ്യക്കാർക്കുള്ള കഞ്ചാവ് കൈമാറാൻ ഇരിങ്ങാലക്കുടയിൽ ചെറക്കുളം ടൂറിസ്റ്റ് ഹോമിന് സമീപം റോഡരികിൽ കാത്തുനിന്ന വില്പനക്കാരനെ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റിവ് ഓഫിസർ വി എ ഉമറും സംഘവും അറസ്റ്റ് ചെയ്തു. എടക്കുളത്ത് മഠത്തിപറമ്പിൽ വീട്ടിൽ അഭീഷ് (34 )നെയാണ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് കഞ്ചാവ് വാങ്ങി കൊണ്ടു കെടുക്കുകയും അതിന് കമ്മീഷനായി സ്വന്തം ഉപയോഗത്തിന് കഞ്ചാവ് കണ്ടെത്തുകയുമാണ്

എൽ ഡി എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

കാറളം : തൃശൂർ പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്‍റെ വിജയത്തിനായി കാറളം പടിഞ്ഞാട്ടുമുറി പ്രദേശമുൾപ്പെടുന്ന 22-ാം ബൂത്തിലെ കുടുബയോഗം മുൻ ഉപഭോക്തൃ കോടതി തൃശൂർ പ്രസിഡന്റ് അഡ്വ. പത്മിനി സുധീഷ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ, ഷംല അസ്സീസ്സ്, അഖിൽ ലക്ഷമണൻ, റഷീദ് കാറളം, കെ. എസ് ബൈജു എന്നിവർ സംസാരിച്ചു.

Top