സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ ഉദ്‌ഘാടനം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും കിഴക്കേ നട റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ  കിഴക്കേ നട റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി. പദ്മനാഭൻ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബ്രഹ്മാ കുമാരീസ് തൃശൂർ-എറണാകുളം ജില്ലാ ചീഫ് കോർഡിനേറ്റർ രാധാ ബെഹൻജി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മധുരം മധുമേഹം എന്ന ആരോഗ്യ വിദ്യാഭ്യാസ

കുച്ചുപ്പുടി ശില്പശാല ഏപ്രിൽ 16 മുതൽ 19 വരെ

ഇരിങ്ങാലക്കുട : ലോക പ്രശസ്ത കുച്ചുപ്പുടി നൃത്ത ആചാര്യൻ പത്മഭൂഷൺ ഗുരു വെമ്പട്ടി ചിന്ന സത്യത്തിന്റെ പ്രഥമ ശിഷ്യയായ ഗുരു അനുപമ മോഹൻ നയിക്കുന്ന കുച്ചുപ്പുടി ശില്പശാല ഏപ്രിൽ 16 മുതൽ 19 വരെ രാവിലെ 9:30 മുതൽ 3 മണി വരെ ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രത്തിൽ നടത്തുന്നു.

ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകവ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ വ്യാപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രൽ സീയോൻ ഹാളിൽ ചേർന്ന സമ്മേളനം കത്തീഡ്രൽ വികാരി ഫാ. ഡോ. ആന്റോ ആലപ്പാടൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി വി ആന്റോ ആശംസകൾ അർപ്പിച്ചു. വിൽസൺ കണ്ടംകുളത്തി ക്ലാസ് നയിച്ചു. കത്തീഡ്രൽ കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്സൺ കരപ്പറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ്

‘കഡ്‌വിഹവ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യും

ഇരിങ്ങാലക്കുട : 64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ 'കഡ്‌വിഹവ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 5 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍, സ്‌ക്രീന്‍ ചെയ്യുന്നു. രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സംവിധായകന്‍ നില മാധവ് പാണ്‌ഡേ ചിത്രം ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക വായ്പകളും കര്‍ഷക ആത്മഹത്യകളും 99 മിനിറ്റ് സമയമുള്ള ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. പ്രവേശനം

Top