കനത്ത വേനലിൽ ആശ്വാസമായി വേനൽ മഴ

ഇരിങ്ങാലക്കുട : പ്രളയക്കെടുതിക്ക് ശേഷം അനുഭവിച്ചിരുന്ന കനത്ത വേനലിനു ആശ്വാസമേകി ഇരിങ്ങാലക്കുടയിൽ ഉച്ചക്ക് ശേഷം കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആണ് ഇരിങ്ങാലക്കുടയിൽ അനുഭവപ്പെട്ട ചൂട് . കടുത്ത വേനലിനെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു. കനത്ത വേനൽ സസ്യജന്തു ജീവജാലങ്ങളെ എല്ലാം ഒരുപോലെ വലച്ചിരുന്നു. അപ്രതീക്ഷിതമായി വന്ന മഴ കൊടും വേനലിനു വളരെ അധികം ആശ്വാസമേകി.

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപക ഒഴിവുകൾ

താണിശ്ശേരി : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അദ്ധ്യാപക തസ്തികകളിൽ ഒഴിവുകളുണ്ട്. ബി എ മൾട്ടിമീഡിയ മാർച്ച് 8 ന് രാവിലെ 10 മണിക്കും കൊമേഴ്‌സിന് 9-ാം തിയതി രാവിലെ 10 മണിക്കും ബി എസ് സി ഫുഡ് ടെക്‌നോളജി 10-ാം തിയതി രാവിലെ 10 മണിക്കും താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846232558, 9495505051

കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ

കാട്ടൂർ : കാട്ടൂർ കുട്ടമംഗലത്ത് ചെറുപ്പക്കാർക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ 100 ഗ്രാം കഞ്ചാവുമായി കൊടുങ്ങല്ലുർ ചെന്ത്രപ്പിന്നിയിൽ പുത്തിയ വീട്ടിൽ ഉണ്ണിമോൻ എന്ന ഷക്കി റാലി (27)നെ തൃശുർ എകസൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ് ഷാജി അറസ്റ്റ് ചെയ്തു. ചെറു പോളിത്തിൻ കവറുകളിൽ സുക്ഷിക്കുന്ന കഞ്ചാവ്‌ ആവശ്യക്കാർക്ക് ഫോൺ സന്ദേശങ്ങൾ അനുസരിച്ച് കൊടുക്കുകയായിരുന്നു പ്രതി ചെയ്ത് കൊണ്ടിരുന്നത്, ധാരളം ചെറുപ്പക്കാർ ഇയ്യാളെ

കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടയുകയും അസഭ്യം ചെയ്ത അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അറരയോടെ ഇരിങ്ങാലക്കുട കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. സഹോദരനെ വെടിവെച്ചുകൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ എറിയാട് പുന്നക്കപറമ്പില്‍ രഘുനാഥന്‍ കോടതിയില്‍ നിന്നും പോലീസുകാര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ അഭിഭാഷകന്‍ ജെറി മാത്യുവും

ചെടികൾക്കുള്ള വളമെന്ന പേരിൽ നടപ്പാതയിൽ ഓടകളിലെ മണ്ണും മാലിന്യവും തള്ളിയത് നഗരസഭ പാർക്കിലെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നു

ഇരിങ്ങാലക്കുട : മുനിസിപ്പൽ പാർക്കിലെ ചെടികൾക്കിടാൻ വളം എന്ന പേരിൽ എത്തിച്ച ഓടകളിലെ മണ്ണും മാലിന്യവും പാർക്കിലെ നടപ്പാതയിൽ തള്ളിയത് പാർക്കിലെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നു. വേനലവധി പ്രമാണിച്ചു നഗരസഭാ പാർക്കിൽ ധാരാളം സന്ദർശകരുണ്ട് ഇപ്പോൾ. പാർക്കിന്റെ പ്രധാന കവാടത്തിലും, ഉള്ളിലെ വഴികളിലുമാണ് വാഹനത്തിൽ കൊണ്ടുവന്ന ഓടകളിൽ മണ്ണും ചെളിയും നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽനിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്. നടപ്പാതയിൽനിന്നും സമയാസമയത് ഇവ മാറ്റത്തിരുന്നതാണ് ഇതിനു കാരണം.

Top