സഹൃദയ എന്‍ജിനീയറിംഗ് കോളേജ് ഡെ ആഘോഷിച്ചു

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ കോളേജ് ഡെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സി.ഇ.ഒ. വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. കോളേജ് മാനേജര്‍ വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഡയറക്ടര്‍ ഡോ.എലിസബത്ത് ഏല്യാസ്, പ്രൊഫ. കെ.വി. പ്രിയ,പി.എ. ജോയ്,കോളേജ് ചെയര്‍മാന്‍ മുഹമ്മദ് ഫവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

എൽ ഡി എഫ് അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൽ ഡി എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിനായി ഇടതുപക്ഷ ചിന്താഗതിക്കാരും, സഹയാത്രികരുമായ അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശാന്തം ഹാളിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്, സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റർ എന്നീ സംഘടനകൾ സംഘടിപ്പി ച്ച കൂട്ടായ്മ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി

ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിലെ എഡ്യു-എക്സ്പോ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി പാഠ്യ പാഠ്യേതര വിഷയങ്ങൾ കോർത്തിണക്കി പ്രത്യേകം ഒരുക്കിയ പ്രദർശനം എഡ്യു-എക്സ്പോ 'ശ്രദ്ധേയമായി. പി ടി എ പ്രസിഡന്റ് പവിത്ര സുബ്രഹ്മണ്യൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സി കെ ഉഷ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സീനിയർ അദ്ധ്യാപിക ബിജി എസ്, വാർഡ് കൗൺസിലർ ബേബി കാട്ട്ള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളും, രക്ഷിതാക്കളും പ്രദർശനം

മൊബൈൽ മാമ്മോഗ്രാം ടെസ്റ്റും സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പും ഏപ്രിൽ 11,12 തിയ്യതികളിൽ എസ് എൻ ബി എസ് ഹാളിൽ

പുല്ലൂർ : പുല്ലൂർ സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോർഡ്സിന്റെയും നേതൃത്വത്തിൽ ഏപ്രിൽ 11 , 12 തിയ്യതികളിൽ എസ് എൻ ബി എസ് ഹാളിൽ രാവിലെ 9 :30 മുതൽ വൈകീട്ട് 5 മണി വരെ സ്ത്രീകൾക്ക് മാത്രമായി മൊബൈൽ മാമ്മോഗ്രാം ടെസ്റ്റും സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം ഡോ. ഹരീന്ദ്രനാഥൻ നിർവ്വഹിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന രജിസ്റ്റർ

എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഹിന്ദി അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കണ്ടറി സ്കൂളിൽ ഹിന്ദി അദ്ധ്യാപകന്റെ ഒഴിവ്. യോഗ്യരായവർ ഏപ്രിൽ 22 ന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അപേക്ഷിക്കണം. ഇന്റർവ്യൂ തിയ്യതിയും സമയവും പിന്നീട് അറിയിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം - മാനേജർ, എസ് എൻ ചന്ദ്രിക എജ്യൂക്കേഷൻ ട്രസ്റ്റ്, ഇരിങ്ങാലക്കുട, 680 125 ഫോൺ : 9497561252

കല്ലേറ്റുംകര എൻ. ഐ. പി. എം. ആറിന്റെ നേതൃത്വത്തിൽ ലോക ഓട്ടിസം വാരാചരണം സംഘടിപ്പിച്ചു

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷന്റെ(NIPMR) നേതൃത്വത്തിൽ ലോക ഓട്ടിസം വാരാചരണം നടത്തി. വാരാചരണത്തിന്റെ ഉദ്‌ഘാടനം ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ സി നായർ നിർവ്വഹിച്ചു. "അസിസ്റ്റീവ് ഡിവൈസസ് സാങ്കേതിക സഹായം എത്ര വരെ" എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ ഓഡിയോളോജിസ്റ് ആൻഡ്

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷൻ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ടൗൺഹാളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷൻ ഏപ്രിൽ 3ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ വത്സൻ തില്ലങ്കേരി ഉദ്ഘാടനംചെയ്യും. മണ്ഡലം പ്രസിഡണ്ട് ടി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിക്കും. തൃശ്ശൂർ ജില്ല പ്രസിഡന്റ് എ. നാഗേഷ്, ബിഡിജെഎസ് മണ്ഡലം കൺവീനർ പി.കെ പ്രസന്നൻ, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം എന്നിവർ പങ്കെടുക്കും.

ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിനായി വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് എൽ.ഡി.എസ്.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ ജോയ്സ് പറഞ്ഞു. ഭരണത്തിലേറിയ അന്ന് മുതൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ മാത്രമെടുത്ത സർക്കാരാണ് സംഘപരിവാർ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. അതിനെതിരെയെല്ലാം വിദ്യാർത്ഥി രോഷം ഉയരുന്ന ഈ സാഹചര്യത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയം

Top