ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിൽ എഡ്യു-എക്സ്പോ ‘ആരവം 2019’ ബുധനാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ ഏപ്രിൽ 3 ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 3 വരെ എഡ്യു-എക്സ്പോ 'ആരവം 2019 ' സംഘടിപ്പിക്കുന്നു. പഴയതും പുതുമയും ഇഴപാഴക്കിയ പാഠ്യ പാഠ്യേതര വിഷയങ്ങൾ കോർത്തിണക്കികൊണ്ടുള്ള പ്രദർശനം ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതാണ്.

കൂടൽമാണിക്യം ഉത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മധ്യകേരളത്തിലെ പഞ്ചാരിമേളത്തിന്റെ 5 അതികായകന്മാർ പ്രമാണത്തിന് നേതൃത്വം നൽകുന്ന 8 ദിവസങ്ങളിലായി നടക്കുന്ന 16 പഞ്ചാരിയും, ദേശിയ സംഗീത നൃത്ത വാദ്യ ഉത്സവം എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര ദേശിയ തലത്തിൽ ഖ്യാതി നേടിയ കലാകാരൻമാർ അണിനിരക്കുന്ന ഉത്സവ പരിപാടികളുടെ വിശദവിവരങ്ങളടങ്ങുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്കിന്റെ പ്രകാശന ചടങ്ങ് ദേവസ്വം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ

രണ്ട് വർഷത്തോളമായി നഗരസഭ സൂക്ഷിക്കുന്ന പഴയ ടാർ അയ്യങ്കാവ് മൈതാനത്ത് പരന്നൊഴുകുന്നു, മൈതാനം ഗോഡൗൺ ആക്കുന്നതിൽ പ്രതിഷേധം രൂക്ഷം

ഇരിങ്ങാലക്കുട : ദിനംപ്രതി വ്യായാമത്തിനായും മറ്റു കായിക വിനോദങ്ങൾക്കുമായ് നിരവധി പേർ ഉപയോഗിച്ച് വരുന്ന നഗരസഭക്ക് മുന്നിലെ അയ്യങ്കാവ് മൈതാനത്ത് രണ്ട് വർഷത്തോളമായി നഗരസഭ സൂക്ഷിക്കുന്ന പഴയ നിലവാരത്തിലുള്ള ടാർ പരന്നൊഴുകി മൈതാനം നശിക്കുന്നു. നഗരസഭ തങ്ങളുടെ നിർമ്മാണ സാമഗ്രികളും, വേസ്റ്റ് തള്ളാനുള്ള സ്ഥലവും ഗോഡൗണായും മൈതാനത്തെ ഉപയോഗിക്കുന്നതിൽ ഇതിനോടകം തന്നെ പ്രതിഷേധം രൂക്ഷമാണ്. ഇതിനു പുറമെ ഇവിടെ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് വില വരുന്ന ടാറും ഡിസ്റ്റമ്പറും മൈതാനത്ത് ഒഴുകി

ജനവാസ മേഖലയിലെ മൊബൈൽ ടവറിനെതിരെയുള്ള പ്രതിഷേധം നഗരസഭ ചെയർപേഴ്‌സന്‍റെ മുറിയിലും, നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് നഗരസഭ സെക്രട്ടറി

മാപ്രാണം : കുഴിക്കാട്ടുകോണത്ത് നഗരസഭയുടെ അനുമതിയില്ലാതെ ജനവാസ മേഖലയിൽ മൊബൈൽ ടവർ നിർമ്മാണം നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാർ വാർഡ് കൗൺസിലറോടൊപ്പം നഗരസഭ ചെയർപേഴ്‌സന്റെ മുറിയിലെത്തി പ്രകടിപ്പിച്ചു. ഇതേതുടർന്ന് നഗരസഭ സെക്രട്ടറി ഇന്ന് തന്നെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് അറിയിച്ചു. നഗരസഭ 9-ാം വാർഡിൽ കുഴിക്കാട്ടുകോണം ഷാപ്പ് വഴിയിലെ സ്വകാര്യാ വ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാത്ത നിർമ്മാണം ആരംഭിച്ച മൊബൈൽ ടവറിനെതിരെ ആഴ്ചകൾക്കു മുൻപ് താൻ പരാതി നൽകിയിട്ടും ഇതുവരെ ഉദ്യോഗസ്ഥർ

കാട്ടൂർ കലാസദനം’കാട്ടൂർ ഗ്രാമോത്സവം’ 7ന് പൊഞ്ഞനം മൈതാനിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനത്തിന്റെ ഒമ്പതാം വാർഷികവും പത്താമത് കാട്ടൂർ ഗ്രാമോത്സവവും ഏപ്രിൽ 7ന് ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ പൊഞ്ഞനം മൈതാനിയിൽ (കൊച്ചുബാവ വേദി) സംഘടിപ്പിക്കുന്നു. 6 മണിക്ക് സാംസ്കാരിക സമ്മേളനം അശോകൻ ചരുവിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. രാത്രി 7:30 മുതൽ 9 വരെ ഇ എം എസ് പഠന കേന്ദ്രം വനിതാ വേദി ഉദിനൂർ കാസർഗോഡ് അവതരിപ്പിക്കുന്ന പൂരക്കളിയും കോൽക്കളിയും ഉണ്ടായിരിക്കും. പരിപാടികൾ

Top