ഹരിത തിരഞ്ഞെടുപ്പിനായി പ്രചാരണം: ആര്‍ച്ചുകളിലെ അക്ഷരങ്ങള്‍ തെര്‍മോകോള്‍ ഒഴിവാക്കി കോട്ടണ്‍ തുണികളിലാവാം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറാക്കുന്ന ആര്‍ച്ചുകളില്‍ അക്ഷരങ്ങളായി വയ്ക്കുന്ന തെര്‍മോകോള്‍ ഒഴിവാക്കി കോട്ടണ്‍ തുണികളിലെഴുതിയ ബാനര്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് പ്രചാരണമെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം അവ തരംതിരിച്ച് സംസ്‌കരിച്ചില്ലെങ്കില്‍ മലിനീകരണ പ്രശ്‌നങ്ങളുണ്ടാവും. ഇതു മുന്നില്‍ക്കണ്ട് ഓരോ പ്രദേശത്തും ബോര്‍ഡുകളും കൊടികളും തോരണങ്ങളുമെല്ലാം സ്ഥാപിച്ചവര്‍ തന്നെ ശേഖരിച്ച് തരംതിരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന വോട്ടേഴ്‌സ് സ്ലിപ് പോലും ഇത്തരത്തില്‍ ശേഖരിച്ച് കൈമാറാന്‍ കഴിയണം. ഹരിത

ഇന്നസെന്റിന്റെ സഹോദരൻ സെന്‍സിലാവോസ് ഫ്‌ളോറിഡയില്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇന്നസെന്റിന്റെ സഹോദരൻ ചിറയത്ത് തെക്കേത്തല പരേതനായ വറീത് മകന്‍ സെന്‍സിലാവോസ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വച്ച് കഴിഞ്ഞ ദിവസം അന്തരിച്ചു. ഇദ്ദേഹം നാൽപതു വർഷമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. സംസ്‌കാരം നടത്തി. ഭാര്യ, ആനി. മകള്‍ ബ്രീസി, മരുമകന്‍ ഡാനി.

സാംസ്‌ക്കാരിക കൂട്ടായ്മ നടത്തി

ഇരിങ്ങാലക്കുട : അപകടകരമായ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയിൽ ഇടതുപക്ഷ ചിന്താഗതിക്കാരായ എഴുത്തുക്കാരുടെയും കലാകാരന്മാരുടെയും ഉത്തരവാദിത്വം വലുതാണ്. എല്ലാത്തരം മാധ്യമങ്ങളിലൂടെയും വ്യക്തികളോടും ജനക്കൂട്ടത്തോടും വളരെ കൃത്യവും വ്യക്തതയോടെയും ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സംവദിക്കേണ്ടതുണ്ടെന്നും പുരോഗമന സാഹിത്യ സംഘത്തിന്റെ സെക്രട്ടറികൂടിയായ പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ സംഘപരിവാറും ജനങ്ങളും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് നില്‍ക്കുന്ന സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. എഴുത്തിനും സര്‍ഗ്ഗാത്മകതയ്ക്കുമെതിരെയുള്ള ഭീഷണി നമ്മുടെ അടുക്കളയിലേക്ക് കൂടി

ഇരട്ടസഹോദരങ്ങളുടെ മൃദംഗ അരങ്ങേറ്റം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : കൊച്ചുകുട്ടികൾ മാത്രം പങ്കെടുക്കുന്ന മൃദംഗമേള അവിസ്മരണീയ കലാരൂപത്തിന്റെ ഈറ്റില്ലമായ കൊരമ്പ് മൃദംഗകളരിയിൽ 7 വയസ്സുള്ള ഇരട്ടസഹോദരങ്ങൾ കർണ്ണാടകസംഗീതത്തിലെ ടോപ്‌ഗ്രേഡ്‌ ആർട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗത്തിൽ പക്കമേളം വായിച്ചുകൊണ്ട് സംഗീതലോകത്ത് മറ്റൊരു അദ്ധ്യായം എഴുതിച്ചേർത്തു. അയിരൂർ മഹാവിഷ്‌ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ചെന്നൈയിൽ നിന്നുള്ള പ്രശസ്ത വിദ്വാൻ രമണി ത്യാഗരാജന്റെ കച്ചേരിക്കാണ് ഇരട്ട സഹോദരങ്ങളായ അനന്തറാം, അനന്തകൃഷ്‌ണ എന്നിവർ മൃദംഗത്തിൽ പക്കമേളം ഒരുക്കികൊണ്ട് സംഗീതലോകത്ത് ശ്രദ്ധയാകർഷിച്ചത്. രണ്ടര വർഷത്തെ മൃദംഗപഠനംകൊണ്ടാണ് ഇത്രെയും ചെറുപ്രായത്തിൽ

സ്പേസ് ലൈബ്രറിയിൽ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളിൽ

അവിട്ടത്തൂർ : ഈ അവധിക്കാലം കൂടുതൽ അർത്ഥവത്താക്കുന്നതിന്, കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്, വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി അവിട്ടത്തൂർ സ്പേസ് ലൈബ്രറിയിൽ മെയ് 5,6 തിയ്യതികളിൽ 15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്കായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. സ്വയം അറിയാനും ആ അറിവിന്റെ വെളിച്ചത്തിൽ സ്വന്തം മാർഗ്ഗം തിരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന നൂതന ശൈലിയിലാണ് ഈ ശില്പശാല വിഭാവനം ചെയ്തിരിക്കുന്നത്. രാവിലെ 9

Top