സ്‌കോൾ-കേരള: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ടി.സി. കൈപ്പറ്റണം

സ്‌കോൾ-കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സ്, ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗങ്ങളിൽ 2017-19 ബാച്ചിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റാം. പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും, ഓപ്പൺ റെഗുലർ വിദ്യാർത്ഥികൾ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നിന്നുമാണ് ടി.സി. കൈപ്പറ്റേണ്ടത്. ഓപ്പൺ റെഗുലർ വിദ്യർത്ഥികൾക്കുള്ള കോൺടാക്ട് സർട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളിൽ ലഭിക്കും. വിദ്യാർത്ഥികൾ സ്‌കോൾ-കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തണം. ഉപരിപഠനത്തിന് അർഹതയോടെ

ഓട്ടത്തിനിടയിൽ ഒരു തിരിഞ്ഞുനോട്ടം’ ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി മോട്ടോർ വാഹന വകുപ്പിന്‍റെ സൗജന്യ ആരോഗ്യ, നേത്രപരിശോധന, പ്രഥമ ശുശ്രൂഷ പരിശീലനം

ഇരിങ്ങാലക്കുട : മോട്ടോർ വാഹന വകുപ്പിന്‍റെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പട്ടണ കേന്ദ്രത്തിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ ഡ്രൈവർമാർക്കായി ഏപ്രിൽ 30, മെയ് 1,2,3 തീയതികളിൽ സൗജന്യ ആരോഗ്യ പരിശോധന, നേത്രപരിശോധന, പ്രഥമ ശുശ്രൂഷയിൽ പരിശീലനം എന്നിവ നൽകുന്നു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ സ്ത്രീകൾക്കും കുട്ടികൾക്കും ആയുള്ള പുതിയ കെട്ടിടത്തിൽ ഉച്ചയ്ക്ക് 1:30 മുതൽ 3 മണി വരെയാണ് പരിപാടി. ഓരോ സ്റ്റാൻഡിലെ ഡ്രൈവർമാർ അവർക്ക് അനുവദിച്ച ദിവസമാണ്

സെന്റ് ജോസഫ് കോളേജിൽ അദ്ധ്യാപകർക്കായി ക്യാമ്പസ് റിക്രൂട്ട്മെന്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജും എസ് ജെ കൺസൾട്ടൻസിയുമായി സഹകരിച്ച് ആർട്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയൻസ് വിഷയങ്ങളിൽ അദ്ധ്യാപകർക്കുവേണ്ടി മെയ് 4 ന് 10 മണിക്ക് കോളേജ് കാമ്പസിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിലെ കരിയർ പേജിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.stjosephs.edu.in , 9349653312

തെക്കേനട റസിഡന്റ്‌സ് അസോസിയേഷൻ പതിനാലാം വാർഷികം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : റസിഡന്റ്‌സ് അസ്സോസിയേഷനുകളുടെ പ്രസക്തി ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണെന്നും കഴിഞ്ഞ പ്രളയക്കാലത്ത് ഇതിന്റെ മഹത്തരം ജനങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും എറണാകുളം ഒന്നാം ക്ലാസ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്ജ് ബിജു കെ മേനോൻ അഭിപ്രായപ്പെട്ടു . തെക്കേനട റസിഡന്റ്‌സ് അസോസിയേഷന്റെ പതിനാലാം വാർഷികം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗിതയുടെ സമന്വയമാണ് റസിഡന്റ്‌സ് അസ്സോസിയേഷനുകളെന്നും മനുഷ്യത്വം മതിൽ കെട്ടിനുള്ളിൽ ഒതുക്കേണ്ടതല്ലെന്നും സാഹിത്യകാരൻ പി കെ ഭാരതൻമാസ്റ്റർ മുഖ്യ

ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ കുടുംബയൂണിറ്റ് വാര്‍ഷികവും ഇടവകദിനാഘോഷവും സംഘടിപ്പിച്ചു

ആനന്ദപുരം : ചെറുപുഷ്പ ദേവാലയത്തിൽ ഇടവകദിനാഘോഷവും കുടുംബയൂണിറ്റ് വാര്‍ഷികവും സംഘടിപ്പിച്ചു. പറപ്പൂക്കര ഫൊറോന വികാരി ഫാ. തോമസ് പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപത കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര്‍ ഡോ. ജോസ് ഇരിമ്പൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. റിജു പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി ഡാളി വര്‍ഗ്ഗീസ് ഇടവകപ്രവര്‍ത്തനങ്ങളുടെ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈക്കാരന്‍ ബേബി ഇല്ലിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോബി കണ്ണംമഠത്തി,

തൃശൂർ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം : ഡാസിൽസ് അത്താണി തൃശ്ശൂർ ചാമ്പ്യൻസ്

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ 35 വയസിനു മുകളിലുള്ളവർക്കു വേണ്ടി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരമായ തൃശൂർ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് സീസൺ 1 മത്സരത്തിൽ ഡാസിൽസ് അത്താണി തൃശ്ശൂർ ചാമ്പ്യൻസ് ആയി . ഫൈനൽ മത്സരത്തിൽ ലാ റോസ കൂർക്കഞ്ചേരി ടീം നെ 5 വിക്കറ്റിനാണ് ഡാസിൽസ് അത്താണി തൃശ്ശൂർ പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള ട്രോഫി, ഡെവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ് ഡാസിൽസ് അത്താണി തൃശ്ശൂരിനു

വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്ര ഭരണിവേല മഹോത്സവം 5 ന്

കരുവന്നൂർ : കരുവന്നൂർ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്ര ഭരണിവേല മഹോത്സവം മെയ് 5 ഞായറാഴ്ച ആഘോഷിക്കുന്നു. വെളുപ്പിന് 3 മണിക്ക് നിർമ്മാല്യം തൊഴൽ തുടർന്ന് അഭിഷേകം, മലർ നിവേദ്യം, ഗണപതിഹോമം, ഇരുപത്തിയഞ്ചുകലശാഭിഷേകം, ശ്രീഭൂതബലി, എന്നിവ നടക്കും. 8 : 30 മുതൽ 1 മണി വരെ ശീവേലി, മേള കലാരത്നം പെരുവനം സതീശൻമാരാർ ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളവും ഉണ്ടായിരിക്കും. 1 മുതൽ 1 :30 വരെ കൊടിക്കൽ പറ 3 മണി

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവധിക്കാല റോബോട്ടിക്‌സ് പരിശീലന ക്യാമ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ലയൺസ് ക്ലബ്ബും റോബോട്ടോ ദ സ്കൂൾ ഓഫ് റോബോട്ടിക്‌സും കൂടി സംയുക്തമായി ചേർന്ന് 10 ദിവസത്തെ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. മെയ് 6 ന് രാവിലെ 9 : 30 ന് ആരംഭിക്കുന്ന ക്യാമ്പ് ലയൺസ് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ വി എ തോമാച്ചൻ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് ഹാളിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ റോബോട്ടിക്‌സ്

നടവരമ്പ് സെന്റ് മേരീസ് അസംപ്‌ഷൻ ദേവാലയ കൂദാശകർമ്മവും തിരുനാൾ മഹാമഹവും മെയ് 1 മുതൽ 6 വരെ

നടവരമ്പ് : ശതാബ്‌ദി സ്മാരകമായി പുനർനിർമ്മിച്ച നടവരമ്പ് സ്വർഗ്ഗാരോപിത മാതാവിന്റെ പള്ളിയുടെ കൂദാശകർമ്മവും പ്രതിഷ്ഠയും മെയ് 1-ാം തിയ്യതി ബുധനാഴ്ച 2:30ന് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. വചന സന്ദേശവും ഫലക അനാച്ഛാദനവും അപ്പസ്തോലിക്ക് ന്യുൻഷ്വ ആർച്ച് ബിഷപ്പ് ജോർജ്ജ് പാനികുളം നിർവ്വഹിക്കും. കൽക്കുരിശ് വെഞ്ചരിപ്പ്, കൊടിമരം പ്രതിഷ്ഠ, തിരുനാൾ കൊടിയേറ്റം മൗണ്ട് സെന്റ് തോമസ് കാക്കനാട് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയാപുരക്കൽ നടത്തും. 4

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ പ്രവർത്തനം സൗരോർജ്ജ വൈദ്യുതിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ വൈദ്യുതി ഉപയോഗം ഇനി മുതൽ പുരമുകൾ സൗരോർജ വൈദ്യുതിയിൽ നിന്ന് . കോളേജിലെ സൗരോർജ്ജ വൈദ്യുതിയുടെ പ്രവർത്തനം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ, പ്രിൻസിപ്പാൾ ഡോ. മാത്യു പോൽ ഊക്കൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോയ് പീണിക്കപ്പറമ്പിൽ സി എം ഐ, ഫാ. ഡോ.

Top