ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്ക്കാരം ഒരുക്കുന്നു

ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്ക്കാരം ഒരുക്കുന്നു. ദൈവദശകം കൂട്ടായ്മയുടെ സംരംഭത്തിൽ കലാമണ്ഡലം ഡോ. രചിത രവി ന്യത്ത സംവിധനം നിർവഹിക്കുകയും, കുണ്ഡലിനി പാട്ടിന്റെ ആത്മീയ ഭാവങ്ങൾ ആസ്വാദകരിലെത്താൻ ചിലങ്ക അണിയുകയും ചെയ്യും . ' " ആടു പാമ്പേ, പുനം തേടു പാമ്പേ, യരു - ളാനക്കുത്തു കണ്ടാടു പാമ്പേ " തിങ്കളും കൊന്നയും ചുടുമീശൻ പദ പങ്കജം ചേർന്നു നിന്നാടു പാമ്പേ " യോഗാനുഭൂതിയിൽ ലയിച്ച് ഗുരുദേവൻ രചിച്ച ഈ പാട്ട് ഭാഷാ ലാളിത്യം

പി കെ ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ മഹാഭാരത യുദ്ധത്തിന്‍റെ വഴിത്താരയിലേക്ക് പിടിച്ച ഒരു കണ്ണാടി – പ്രൊഫ. എം.കെ. സാനു

ഇരിങ്ങാലക്കുട : പി.കെ. ബാലകൃഷ്ണന്‍റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ ജീവിതത്തെ ഒരു സമസ്യയായി,നിരർത്ഥകമായി, കടങ്കഥയായി, ചിത്രീകരിച്ച് അതിന്‍റെ അർത്ഥശൂന്യതയിലേക്കുള്ള ഒരു അന്വേഷണം ആണെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. മലയാളത്തിലെ വിശിഷ്ടമായ 52 നോവലുകളിലൂടെയുള്ള സഞ്ചാരമായ, ഇരിങ്ങാലക്കുട എസ്.എൻ പബ്‌ളിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഇരുപത്തിരണ്ടാമത്തെ നോവലായി പി കെ ബാലകൃഷ്ണന്‍റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എസ് എൻ പബ്‌ളിക് ലൈബ്രറിയിൽ

എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച ഇരിങ്ങാലക്കുടയിൽ നിന്ന് ആരംഭിക്കും

ഇരിങ്ങാലക്കുട : എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇരിങ്ങാലക്കുടയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 8 ന് കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ നിന്ന് റോഡ് ഷോയോടെ ആരംഭിക്കും. ബി ജെ പി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്, എന്‍ഡി എ നേതാക്കന്മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഷോയില്‍ ഇരിങ്ങാലക്കുട മേഖലയില്‍ നിന്ന് 1000 ഇരുചക്ര വാഹനങ്ങള്‍ അണിനിരക്കും. ക്ഷേത്ര നടയില്‍ നിന്നാരംഭിച്ച് ഠാണ, മാപ്രാണം വഴി

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥഘോഷയാത്രയും തിരുവുത്സവവും ഏപ്രിൽ 3 4 തീയതികളിൽ

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥഘോഷയാത്രയും തിരുവുത്സവവും ഏപ്രിൽ 3, 4 തീയതികളിൽ ആഘോഷിക്കും, നാലാം തീയതി പട്ടണം ചുറ്റിയുള്ള രഥഘോഷയാത്ര ഉണ്ടാകും. ഏപ്രിൽ 3 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 5 30 ന് വരവീണ സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്ന സംഗീതാരാധന. തുടർന്ന് തെക്കേ മനവലശ്ശേരി വനിതാ സംഘവും, കല പരമേശ്വരനും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി. ദീപാരാധനയ്ക്കു ചുറ്റുവിളക്കിനും നിറമാലയും ശേഷം വൈകിട്ട് 7 മണിക്ക് ഭരത്

മുത്തുസ്വാമി ദീക്ഷിതർ ജയന്തി ആഘോഷം ഏപ്രിൽ 9ന് വരവീണയിൽ

ഇരിങ്ങാലക്കുട : സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9ന് ഉച്ചക്ക് 2:30 മുതൽ 5 മണി വരെ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പൂരാൻ കോവിലകത്ത് സംഘടിപ്പിക്കുന്നു. 'കലൈമാമണി' മുടികൊണ്ടാൻ എസ് എൻ രമേശ് (ചെന്നൈ ) അവതരിപ്പിക്കുന്ന "ദീക്ഷിൽ കൃതികളുടെ സൗന്ദര്യ ശാസ്ത്രവും വീണയിൽ അതിലെ സൂക്ഷ്മ പ്രായോഗികതയും" എന്ന വിഷയത്തിൽ സോദോഹരണ പ്രഭാഷണം

പൂമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിൽ 100 ശതമാനം ഫണ്ട് ചെലവഴിച്ച് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്

പൂമംഗലം : ചരിത്രം ആവര്‍ത്തിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തിൽ പദ്ധതി നിര്‍വഹണത്തിൽ 100 ശതമാനം ഫണ്ട് ചെലവഴിച്ച് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. ഡാറ്റാ പ്യൂരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് ജനുവരിയിൽ തന്നെ 100 ശതമാനം നികുതിയും പിരിച്ചെടുത്ത് നികുതി പിരിവിൽ തൃശൂര്‍ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്ത് ആയി നിന്നിരുന്നു. തരിശുരഹിത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി 5 പാടശേഖരങ്ങളില്‍ð വെര്‍ട്ടിക്കൽ ആക്‌സിസ് മോട്ടോര്‍ പമ്പും സ്‌ളൂയിസ്- സിവിൽ

സ്വർണ്ണ കവർച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിയായ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും, 1,75,000 രൂപ പിഴയും

ഇരിങ്ങാലക്കുട : കണ്ഠേശ്വരത്ത് സ്വർണ്ണം കവർച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവർച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തം തടവിനും, 1,75,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവാണ് വിധിച്ചിട്ടുള്ളത്. ഹൗറ ജില്ലയിൽ ശ്യാംപൂർ-കാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത (38 ) യെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ട്രിപ്പിള്‍ ജീവപര്യന്തത്തിനും, പിഴയടയ്ക്കാനും

ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സ് സമ്മർ ഫുട്‍ബോൾ കോച്ചിംഗ് & ഫിസിക്കൽ ട്രെയിനിംഗ് ഏപ്രിൽ 1 മുതൽ മെയ് 31 വരെ

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സിന്റെ (ഓൾഫിറ്റ്) ആഭിമുഖ്യത്തിൽ പ്രൊഫഷണൽ പരിശീലകരുടെ കീഴിൽ വേനൽ അവധിക്കാല ഫുട്‍ബോൾ പരിശീലനവും ഫിസിക്കൽ ട്രെയിനിംഗും ഏപ്രിൽ 1 തിങ്കൾ മുതൽ മെയ് 31 വെള്ളി വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ നടക്കുന്നു. അബുദാബി അൽ- ഇത്തിഹാദ് സ്പോർട്സ് അക്കാദമിയുടെ മുൻ ഫുട്‍ബോൾ പരിശീലകനും ഫിറ്റ്നസ് ട്രെയ്‌നറുമായ എൻ കെ സുബ്രഹ്മണ്യൻ നേതൃത്വം നല്കുന്ന ക്യാമ്പിൽ മുൻ ഇന്ത്യൻ താരവും കേരളം പോലീസ് ടീം ക്യാപ്റ്റനുമായിരുന്ന

വനിതകൾക്കായി സൗജന്യ തൊഴിലധിഷ്ഠിത പരീശീലനവുമായി എസ്. എൻ. പബ്ലിക് ലൈബ്രറി

ഇരിങ്ങാലക്കുട : വനിതകൾക്കായി ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷൻ കോഴ്സ് എന്നിവയിൽ നെടുംപുഴ വനിത പോളിടെക്‌നിക്കുമായി സഹകരിച്ച് കാട്ടുങ്ങച്ചിറയിലെ എസ് എൻ പബ്ലിക് ആൻഡ് റീഡിങ് റൂം നടത്തുന്ന സൗജന്യ പരിശീലന കോഴ്സുകൾ ശ്രദ്ധേയമാകുന്നു. മൂന്ന് മാസത്തെ കോഴ്‌സായിരുന്നു ഇത്. ഓരോ ബാച്ചിനും മുപ്പതോളം പേർ പരിശീലനത്തിന് എത്തിയിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് പരീശീലനം. വിദ്യാർത്ഥികൾ , വീട്ടമ്മമാർ തുടങ്ങി പ്രൊഫഷണലുകൾ വരെ

ഒട്ടനവധി തട്ടിപ്പു കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : വാസ്തുവിദ്യ വിദഗ്ധൻ എന്ന് പരിചയപ്പെടുത്തി വീട് പണിത് നല്കമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മുൻ‌കൂർ പണം വാങ്ങി തട്ടിപ്പു നടത്തുന്ന ഒട്ടനവധി തട്ടിപ്പു കേസുകളിൽ പ്രതിയായ പറമ്പി റോഡ് സ്വദേശി പൂത്തൂര് വീട്ടിൽ പ്രസാദിനെ ഇരിങ്ങാലക്കുട എസ് ഐ ശിവശങ്കരനും സംഘവും അറസ്റ്റ് ചെയ്തു.  പ്രതി 2013 ൽ വല്ലക്കുന്നിലുള്ള കണ്ണൻ എന്നയാൾക്ക് വീട് പണിത് നൽകാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ്

Top